ഹിന്ദു ഐക്യവേദിയില്‍ ആര്‍എസ്എസ് പിടിമുറുക്കുന്നു; തില്ലങ്കേരിയുടെ വരവില്‍ അതൃപ്തിയുമായി ഒരു വിഭാഗം
തിരുവനന്തപുരം: ഹിന്ദു ഐക്യവേദിയുടെ പ്രസിഡന്റ് ആയി കെപി ശശികലയേയും വിശ്വഹിന്ദു പരിഷത്തിന്റെ അധ്യക്ഷനായി സിനിമ സംവിധായകന്‍ വിജി തമ്പിയേയും നിശ്ചയിച്ചിരിക്കുകയാണ്. ഹൈന്ദവ ഗ്രൂപ്പുകളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്നത്.
ഹിന്ദു ഐക്യവേദിയുടെ അധ്യക്ഷ സ്ഥാനത്ത് കെപി ശശികലയെ നിയോഗിച്ചതല്ല പ്രശ്‌നം. വത്സന്‍ തില്ലങ്കേരിയെ വര്‍ക്കിങ് പ്രസിഡന്റ് ആക്കിയിലാണ് ഒരു വിഭാഗത്തിന് എതിര്‍പ്പ്. സംഘപരിവാര്‍ സംഘടനകളില്‍ പെട്ടതാണെങ്കിലും, ആര്‍എസ്എസിന്റെ നേരിട്ടുള്ള ഇടപെടല്‍ ആണ് ചിലരെ പ്രകോപിപ്പിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍...
ശ്ലീവാച്ചന്റെ കെട്ട്യോളാകെ മാറിപോയി; മാലാഖയെ പോലെ വീണ നന്ദകുമാർ, ചിത്രങ്ങൾ

വത്സന്‍ തില്ലങ്കേരി എത്തുമ്പോള്‍
ഓണ്‍ലൈന്‍ പ്രതിനിധി സമ്മേളനത്തില്‍ ആയിരുന്നു ഹിന്ദു ഐക്യവേദി ഭാരവാഹികളെ തിരഞ്ഞെടുത്തത്. കെപി ശശികലയെ സംസ്ഥാന പ്രസിഡന്റ് ആയി തിരഞ്ഞെടുത്തപ്പോള്‍ വത്സന്‍ തില്ലങ്കേരിയെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആയും നിശ്ചയിച്ചു. ആര്‍എസ്എസ് താത്പര്യ പ്രകാരം ആണ് വത്സന്‍ തില്ലങ്കേരിയെ വര്‍ക്കിങ് പ്രസിഡന്റ് ആയി നിശ്ചയിച്ചത് എന്നാണ് വിവരം.

മറ്റ് ഭാരവാഹികള്‍
കെവി ശിവന്‍, എന്‍കെ നീലകണ്ഠന്‍, പിഎസ് പ്രസാദ്, അഡ്വ വി പത്മനാഭന്‍, അഡ്വ കെ ഹരിദാസ്, സുന്ദരന്‍, അഡ്വ ബിഎന്‍ ബിനീഷ് ബാബു, നിഷ സോമന്‍, വിഎന്‍ അനില്‍കുമാര്‍, എസ് സുധീര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഇഎസ് ബിജു, ആര്‍വി ബാബു, ഭാര്‍ഗ്ഗവറാം, കെപി ഹരിദാസ്, പി സുധാകരന്‍ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍.

ഭാര്‍ഗ്ഗവറാമിന് എതിര്‍പ്പ്
സംഘടനയില്‍ ആര്‍എസ്എസ് പിടിമുറുക്കുന്നതില്‍ ഏറ്റവും എതിര്‍പ്പ് ഡോ ബ്രഹ്മചാരി ഭാര്‍ഗ്ഗവറാമിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം പ്രതിനിധി സമ്മേളനത്തിലും പങ്കെടുത്തിരുന്നില്ല. എങ്കിലും ഭാര്‍ഗ്ഗവറാമിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിശ്ചയിച്ചിട്ടുണ്ട്.

ആര്‍എസ്എസുമായി അകല്‍ച്ചയില്‍
കുറച്ച് നാളുകളായി ഭാര്‍ഗ്ഗവറാം ആര്‍എസ്എസ്സുമായും ബിജെപിയുമായും അകല്‍ച്ചയില്‍ ആണ്. കേന്ദ്ര സര്‍ക്കാരിനേയും അദ്ദേഹം ഇടയ്ക്ക് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹം എഴുതിയ കുറിപ്പുകളും സംഘപരിവാര്‍ അനുകൂലികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

കുഴല്‍പണ വിവാദത്തിലും
തിരഞ്ഞെടുപ്പിന് പിറകെ ഉയര്‍ന്നുവന്ന കൊടകര കുഴല്‍പണ വിവാദത്തിലും ഭാര്‍ഗ്ഗവറാം എതിര്‍ ശബ്ദം ഉയര്‍ത്തിയിരുന്നു. ബിജെപിയ്ക്ക് ഈ വിഷയത്തില്‍ ആര്‍എസ്എസ് പിന്തുണ നല്‍കിയതായിരുന്നു അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതും സംഘടനയ്ക്കുള്ളില്‍ വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു.

പ്രതിസന്ധി ഘട്ടം
ബിജെപിയും ആര്‍എസ്എസും കേരളത്തില്‍ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് രണ്ട് കൂട്ടര്‍ക്കും മാറിനില്‍ക്കാനാവില്ല. കൊടകര കുഴല്‍പണ വിവാദത്തിലും രണ്ട് സംഘടനകളും പ്രതിരോധത്തിലായിരുന്നു. അതിന് പിറകെയാണ് ഇപ്പോള്‍ ഹിന്ദു ഐക്യവേദിയുടെ വിഷയത്തിലും പുതിയ തര്‍ക്കങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.












Click it and Unblock the Notifications