കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പനെ പരിഹസിച്ച അരുന്ധതിക്ക് പണികിട്ടുമോ? പോലീസില്‍ പരാതി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: അയ്യപ്പ സ്വാമിയെ പരിഹസിച്ചാല്‍ അരുന്ധതിയെ ഹിന്ദുക്കള്‍ വെറുതെവിടുമോ? അയ്യപ്പനെ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിച്ച അരുന്ധതിക്കെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഇതിനോടകം ഉയര്‍ന്നിരുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്ത നടപടിയെ ചോദ്യം ചെയ്തു കൊണ്ടാണ് നടിയും ഇടത് പക്ഷ ആക്ടിവിസ്റ്റുമായ അരുന്ധതിയുടെ വിവാദ പോസ്റ്റ് എത്തിയിരുന്നത്.

ശബരിമലയില്‍ ഇരിക്കുന്ന അയ്യപ്പനും ബാക്കി ക്ഷേത്രങ്ങളിലുള്ള അയ്യപ്പനും പലര്‍ക്കുണ്ടായതാണോ? എന്നാണ് അരുന്ധതി ചോദിച്ചത്. അരുന്ധതിയുടെ പരാമര്‍ശം വിവാദമായതോടെ പ്രതിഷേധക്കാര്‍ പരാതിയുമായി രംഗത്തെത്തി. അരുന്ധതിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ഹിന്ദു ഡിഫന്‍സ് ലീഗാണ് രംഗത്തെത്തിയത്. അയ്യപ്പനെ അധിക്ഷേപിച്ചെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കി കഴിഞ്ഞു.

വിവാദ പ്രസ്താവന

വിവാദ പ്രസ്താവന

ശബരിമലയില്‍ ഇരിക്കുന്ന അയ്യപ്പനും ബാക്കി ക്ഷേത്രങ്ങളിലുള്ള അയ്യപ്പനും പലര്‍ക്കുണ്ടായതാണോ എന്ന സംശയവുമായാണ് അരുന്ധതി രംഗത്തു വന്നിരുന്നത്.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലാണ് അരുദ്ധതി ഈ സംശയം ചോദിച്ചത്.

അരുന്ധതിയെ കൊന്നു

അരുന്ധതിയെ കൊന്നു

വിവാദ പ്രസ്താവന നടത്തിയ അരുന്ധതിയെ സോഷ്യല്‍ മീഡിയകളും വിശ്വാസികളും വലിച്ചു വാരി ഒട്ടിച്ചുവെന്നു തന്നെ പറയാം. എന്നിട്ടും അരുന്ധതിയോടുള്ള ചിലരുടെ ദേഷ്യം തീര്‍ന്നിട്ടില്ല. അരുന്ധതിക്കെതിരെ പരാതിയുമായാണ് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.

അരുന്ധതി കുടുങ്ങുമോ?

അരുന്ധതി കുടുങ്ങുമോ?

അരുന്ധതിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ഹിന്ദു ഡിഫന്‍സ് ലീഗാണ് രംഗത്തെത്തിയത്. അയ്യപ്പനെ അധിക്ഷേപിച്ചെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇവര്‍ പരാതിയും നല്‍കി കഴിഞ്ഞു.

അയ്യപ്പനെ പരിഹസിച്ചു

അയ്യപ്പനെ പരിഹസിച്ചു

ഫേസ്ബുക്കിലൂടെ ഇത്തരം പ്രസ്താവന നടത്തി അയ്യപ്പനെ പരിഹസിക്കുകയാണ് അരുന്ധതി ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റ് വഴി ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

കേസെടുക്കുമോ?

കേസെടുക്കുമോ?

ഐപിസി 153എ, 295എ, ഐടി ആക്ട് 66എ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ഹിന്ദു ഡിഫന്‍സ് ലീഗിന്റെ ആവശ്യം. മതസ്പര്‍ദ്ദയുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റവും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

പരിഹാസങ്ങള്‍

പരിഹാസങ്ങള്‍

അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ വിമര്‍ശനങ്ങളുടെയും പരിഹാസങ്ങളുടെയും പൊങ്കാലയാണ് കണ്ടത്. അരുന്ധതിയെ ചിലര്‍ അയ്യപ്പമാഹാത്മ്യവും പഠിപ്പിച്ചു കൊടുത്തിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Complaint against actress Arundathi for Sabrimala statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X