ഭക്ഷണത്തിന് പോലും വകയില്ലാതെ എയ്ഡ്‌സ് ബാധിതന്‍; പുനരധിവാസ ശ്രമങ്ങള്‍ തടഞ്ഞു, ഊരുവിലക്ക്
യുവാവിനെ പുനര്‍നിന്യസിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവരെ നാട്ടുകാര്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു.
കാസര്‍കോട് : എയ്ഡ്‌സ് ബാധിതനായ യുവാവിനും കൂടെ താമസിക്കുന്ന യുവതിക്കും ഊരുവിലക്ക് പ്രഖ്യാപിച്ച് ഒരു ഗ്രാമം. സ്വന്തം കോളനിയിലും ഗ്രാമത്തിലും പ്രഖ്യാപിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് കടത്തിണ്ണയിലാണ് ഇരുവരും കഴിയുന്നത്.
ഇവരെ പുനരധിവസിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് നടത്തിയ ശ്രമങ്ങള്‍ പരിസരവാസികളായ ചിലര്‍ ഇടപെട്ട് തടഞ്ഞു. ഇവരുടെ കാര്യത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന തരത്തില്‍ ആരോഗ്യപ്രവര്‍ത്തകരെപ്പോലും നാട്ടുകാര്‍ തിരിച്ചയച്ചു. കാസര്‍കോടാണ് ഇത്തരത്തിലൊരു സംഭവം നടന്നത്.

എയ്ഡ്സ് രോഗബാധിതനായ യുവാവ്
കാസര്‍കോട് ജില്ലയിലെ ദേലംപാടി പഞ്ചായത്തിലെ കോളനിയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. യുവാവിന് നേരത്തെ തന്നെ എയ്ഡ്‌സ് രോഗം സ്ഥിരീകരിച്ചിരുന്നു.

അയിത്തം തുടങ്ങിയത്
ഇതേ കോളനിയിലെ യുവതിയെയാണ് ഇയാള്‍ വിവാഹം ചെയ്തത്. എച്ച് ഐവി രോഗം സ്ഥിരീകരിച്ചതോടെയാണ് ഇയാള്‍ക്കെതിരെയുള്ള അയിത്തം തുടങ്ങിയത്.

ഊരുവിലക്ക് രൂക്ഷമായത്
ഭാര്യ ഉപേക്ഷിച്ചു പോയ ഇയാള്‍ പിന്നീട് മറ്റൊരു സ്ത്രീക്കൊപ്പം താമസം തുടങ്ങിയതോടെ ഊരുവിലക്ക് രൂക്ഷമാവുകയായിരുന്നു.

യുവതിക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല
ഗ്രാമത്തില്‍ ഊരു വിലക്ക് നേരിടുന്നതിനാല്‍ കേരള-കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമങ്ങളിലെ കാടുകളിലാണ് ഇവരുടെ താമസം. യുവാവിനൊപ്പം താമസിക്കുന്ന യുവതിക്ക് എച്ച് ഐ വി സ്ഥിരീകരിച്ചിട്ടില്ല.

ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട് തള്ളി
ഇരുവരേയും പുനരധിവസിപ്പിക്കണമെന്ന നിര്‍ദേശമാണ് ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ചിട്ടുള്ളതെങ്കിലും ഗ്രമാവാസികള്‍ ഊരുവിലക്ക് തുടരുകയാണ്. പഞ്ചായത്ത് അധികൃതരും ഇവരുടെ കാര്യത്തില്‍ നിസ്സംഗത തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications