മുഖ്യനെ തള്ളി ബാര്‍ കോഴയില്‍ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: കെഎം മാണിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട് തള്ളി വിജിലന്‍സ് അന്വേഷണത്തിന് തീരുമാനം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് വിജിലന്‍സ് അന്വേഷണത്തിന്റെ കാര്യം അറിയിച്ചത്. വിഎസ് അച്യുതാനന്ദന്റെ കത്തിനെ തുടര്‍ന്നാണ് നടപടി.
വിഷയത്തില്‍ പ്രാഥമിക അന്വേഷണം വിജിലന്‍സ് നടത്തുമെന്നാണ് ചെന്നിത്തല അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം അന്വേഷണം ആവശ്യപ്പെട്ട ടിഎന്‍ പ്രതാപനെ ചെന്നിത്തലയും രൂക്ഷമായി വിമര്‍ശിച്ചു.

ബാര്‍ ഉടമയായ ബിജു രമേശ് ഉന്നയിച്ച ആരോപണത്തില്‍ അന്വേഷണത്തിന്റെ ആവശ്യം പോലും ഇല്ലെന്നാണ് കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ഇത് സംബന്ധിച്ച സത്യാവസ്ഥ തനിക്കറിയാം എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.
കേസില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട ടിഎന്‍ പ്രതാപനെ ഉമ്മന്‍ ചാണ്ടി അതി രൂക്ഷമായാണ് ശകാരിച്ചത്. അത് പറയാന്‍ പ്രതാപന് എന്താണ് കാര്യം എന്നാണ് ഉമ്മന്‍ ചാണ്ടി പൊട്ടിത്തെറിച്ചത്.
കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് സ്വാഗതം ചെയ്തു. തന്റെ കയ്യിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കിയിട്ടുണ്ട്.
വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം മാത്രമേ കേസെടുക്കണോ വേണ്ടെയോ എന്ന് തീരുമാനിക്കുകയുള്ളൂ. എന്നാല്‍ വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ആരോപണം ഉന്നയിച്ച ബിജു രമേശ് പറഞ്ഞു.












Click it and Unblock the Notifications