പ്രവീൺ തൊഗാഡിയയെ കണ്ടെത്താനായില്ല; ഹൊസ്ദുര്‍ഗ് പൊലീസ് മടങ്ങിയെത്തി

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിശ്വഹിന്ദുപരിഷത്ത് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയയെ തേടിപ്പോയ ഹൊസ്ദുര്‍ഗ് പൊലീസ് അദ്ദേഹത്തെ കണ്ടെത്താനാവാതെ മടങ്ങി. കാഞ്ഞങ്ങാട്ട് നടന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത തൊഗാഡിയ സാമുദായിക സ്പര്‍ദ്ദ സൃഷ്ടിക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നതിന് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു.

 pravin-togadia-

നിരവധി സമന്‍സ് അയച്ചിട്ടും ഹാജരായില്ല. പിന്നീട് വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചു. 2011 ഏപ്രില്‍ 30നാണ് കാഞ്ഞങ്ങാട്ട് വിവാദ പ്രസംഗം നടത്തിയത്. തൊഗാഡിയയെത്തേടി ഗുജറാത്തിലെ അഹമ്മദാബാദിലെ സോളോ പൊലീസ് സ്റ്റേഷനിലെത്തിയ ഹൊസ്ദുര്‍ഗ് പൊലീസ് അദ്ദേഹത്തിന്റെ സ്വത്ത് കണ്ടെത്താനാകാതെ വില്ലേജ് ഓഫീസില്‍ വിവരം ധരിപ്പിച്ച് മടങ്ങുകയായിരുന്നു.

മതസ്പർദ വളര്‍ത്തുന്ന പ്രസംഗത്തിന്റെ പേരിൽ  ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകത്തിതിനെ തുടർന്നായിരുന്നു കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.കോഴിക്കോട് നടന്ന പ്രസംഗത്തിലും സമാനമായ രീതിയിൽ കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നുപേർ മരിച്ചു...

ഷെഫിന്റെ കൈപിടിച്ച് ഹാദിയ സ്വന്തം മണ്ണിൽ.. ഇനി വിവാദങ്ങളില്ല.. പോപ്പുലർ ഫ്രണ്ട് നേതാവിനെ കണ്ടു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
osdurg police cant find praveen thogadiya

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്