കയറി ഇറങ്ങിയത് 6 വര്‍ഷം;സഹികെട്ട് ഉദ്യോഗസ്ഥന്റെ ദേഹത്ത് മണ്ണെണ്ണഒഴിച്ചു,വീട്ടമ്മ പിന്നീട് ചെയ്തത്!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആറ് വര്‍ഷമായി താലൂക്ക് ഓഫീസില്‍ കയറി ഇറങ്ങിയ വീട്ടമ്മ ഗതികെട്ട് സീനിയര്‍ ക്ലര്‍ക്കിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു. വസ്തു പോക്കുവരവ് ചെയ്യുന്നതിനായി ആറ് വര്‍ഷമായി ഓഫീസുകള്‍ കയറി ഇറങ്ങി നടക്കുന്ന സുജ(45) എന്ന വീട്ടമ്മയാണ് സ്വന്തം ദേഹത്തും സീനീയര്‍ ക്ലര്‍ക്കിന്റെ ദേഹത്തും മണ്ണെണ്ണ ഒഴിച്ചത്.

താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് അഭിലാഷിന്റഎ ദേഹത്താണ് സുജ മണ്ണെണ്ണ ഒഴിച്ചത്. ഉടന്‍ തന്നെ പോലീസും അഗ്നി ശമന സേനയും സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 പല കാരണങ്ങള്‍കൊണ്ട് മുടങ്ങി

പല കാരണങ്ങള്‍കൊണ്ട് മുടങ്ങി

വെങ്ങന്നൂര്‍ സ്വദേശിനിയായ സുജ 2011 മുതല്‍ വസ്തു പോക്ക് വരവ് ചെയ്തു കിട്ടാന്‍ താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ഇത് നടത്തികിട്ടിയില്ല.

 പോക്കുവരവ് നടക്കില്ല

പോക്കുവരവ് നടക്കില്ല

വീണ്ടും അവസാനമായി ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ആര്‍ഡിഒ അന്വേഷണം നടത്തുകയും പോക്കുവരവ് നടത്താനാവില്ലെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു.

 ഓഫീസുകള്‍ കയറി ഇറങ്ങി

ഓഫീസുകള്‍ കയറി ഇറങ്ങി

വസ്തു പോക്കുവരവ് നടത്തുന്നതിനായി ആറ് വര്‍ഷമാണ് സുജ ഓഫീസുകള്‍ കയറി ഇറങ്ങിയത്.

 താലൂക്ക് ഓഫീസില്‍ കയറി ഇറങ്ങി

താലൂക്ക് ഓഫീസില്‍ കയറി ഇറങ്ങി

ആര്‍ഡിഒയുടെ റിപ്പോര്‍ട്ട് എതിരായതോടെ പരാതിയുമായി കലക്ടറെയും സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി താലൂക്ക് ഓഫീസില്‍ കയറി ഇറങ്ങുകയായിരുന്നു സുജ. ഇതിനിടയിലാണ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്.

English summary
House wiife's siuicide attempt in Taluk office
Please Wait while comments are loading...