Get Updates
Get notified of breaking news, exclusive insights, and must-see stories!

3മക്കളെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി,സംഭവം കോഴിക്കോട്

കോഴിക്കോട്: മൂന്ന് മക്കളെ റെയില്‍വേ സ്‌റ്റേഷനില്‍ ഉപോക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. കോഴിക്കോട്ടാണ് സംഭവം. താമരശ്ശേരി പൊലീസാണ് കട്ടിപ്പാറ സ്വദേശിനി സബിതയേയും കാമുകന്‍ കൃക്കൈപ്പറ്റ സ്വദേശി സെബാസ്റ്റ്യനേയും പിടികൂടിയത്. സബിതയും കെഎസ്ഇബി ജീവനക്കാരനായ ഭര്‍ത്താവും കട്ടിപ്പാറയിലെ ഒരു ഫ്ളാറ്റിലാണ് താമസം

ഫ്ളാറ്റിനോട് ചേര്‍ന്നുള്ള വാടകവീട്ടിലാണ് ആന്റോ സെബാസ്റ്റ്യന്റെ താമസം. പെയിന്റിംഗ് തൊഴിലാളിയായ ആന്റോയാണ് സബിതയുടെ മകള്‍ക്ക് ട്യൂഷനെടുത്തിരുന്നത്. ഈ ബന്ധം വളര്‍ന്നാണ് ഒളിച്ചോട്ടം വരെ എത്തിയത്. സംഭവം ഇങ്ങനെ...

ട്യൂഷന്‍

ട്യൂഷന്‍

ട്യൂഷന്‍ അധ്യാപകനായി എത്തിയ ആന്റോയും വീട്ടമ്മയായ സബിതയും വളരെ പെട്ടന്നാണ് പ്രണയത്തിലായത്. സെപ്റ്റംബര്‍ ഒന്നിന് അമ്മയുടെ വീട്ടിലേയ്‌ക്കെന്ന് പറഞ്ഞ് സബിത പത്തും രണ്ടും വയസുള്ള പെണ്‍മക്കളേയും മൂന്ന് വയസുള്ള മകനേയും കൂട്ടി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തി

എന്നിട്ട്

എന്നിട്ട്

കൊല്ലം, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ താമസിച്ച ശേഷം മക്കളുമായി തിരികെ കോഴിക്കോട്ടെത്തിയ യുവതി മൂന്ന് കുട്ടികളേയും റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച് കാമുകന്‍ ആന്റോയ്‌ക്കൊപ്പം വയനാട്ടിലേയ്ക്ക് പോയി

ഭാര്യയേയും മക്കളേയും കാണാനില്ല

ഭാര്യയേയും മക്കളേയും കാണാനില്ല

മക്കളേയും ഭാര്യയേയും കാണാനില്ലെന്ന് കാട്ടി ഷാജി തിരുവമ്പാടി പൊലീസില്‍ പരാതി നല്‍കി. ഇരുവരുടേയും ഫോണ്‍കോളുകള്‍ പിന്തുടര്‍ന്ന് കൊല്ലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

കുട്ടികളെ

കുട്ടികളെ

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ അലഞ്ഞ് നടന്ന കുട്ടികളെ പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. മക്കളെ ഷാജിയ്‌ക്കൊപ്പം വിട്ടു

കേസ്

കേസ്

മക്കളെ ഉപേക്ഷിയ്ക്കാനുള്ള ക്രൂരത, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 23 പ്രകാരം കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരത എന്നീ വകുപ്പുകളും മറ്റൊരാളുടെ ഭാര്യ എന്നറിഞ്ഞിരിയ്‌ക്കേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഐപിസി 497 പ്രകാരം വ്യഭിചാരത്തിനുമാണ് പൊലീസ് കേസെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+