ജോര്‍ജ്ജിന് ലൈവില്‍ വന്ന് നമ്പി നാരായണന്‍ കൊടുത്ത പണി; ഏഷ്യാനെറ്റില്‍ പൂഞ്ഞാര്‍പുലിക്ക് കറുത്തവ്യാഴം

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപും, ചാരക്കേസില്‍ അറസ്റ്റിലാവുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത നമ്പി നാരായണനും തമ്മില്‍ എന്ത് ബന്ധം? സാധാരണക്കാര്‍ക്ക് അങ്ങനെ ബന്ധമൊന്നും തോന്നില്ലെങ്കിലും പൂഞ്ഞാര്‍ പുലി പിസി ജോര്‍ജ്ജിന് തോന്നുന്നുണ്ട്.

ദിലീപ് ഈ കേസില്‍ നിരപരാധിയാണോ എന്ന് അറിയില്ല. പക്ഷേ, ദിലീപ് നിരപരാധിയാണെങ്കില്‍, ഒരുപക്ഷേ ഭാവിയില്‍ നമ്പി നാരായണനോട് ചേര്‍ത്ത് തന്നെ ആകും ദിലിപീന്റെ പേരും പറയപ്പെടുക.

ദിലീപിന്റെ നിരപരാധിത്തം തെളിയിക്കപ്പെടുന്നതുവരെ ഇത് സംബന്ധിച്ച് ഒന്നും പറയാന്‍ പറ്റില്ല. പക്ഷേ അങ്ങനെ പറഞ്ഞ പിസി ജോര്‍ജ്ജിന് കറുത്ത വ്യാഴാഴ്ചയാണ് സമ്മാനിച്ചത് എന്ന് പറയാതിരിക്കാന്‍ ആവില്ല

നമ്പി നാരായണനെ കുറിച്ച്

നമ്പി നാരായണനെ കുറിച്ച്

നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കിയതിനെ കുറിച്ചായിരുന്നു പിസി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം വാചാലനായത്. കേരള പോലീസിനെ അപമാനിക്കുന്ന രീതിയിലുള്ള പല പദപ്രയോഗങ്ങളും അതില്‍ ഉണ്ടായിരുന്നു.

നാല് വര്‍ഷം ജയിലില്‍ എന്ന്

നാല് വര്‍ഷം ജയിലില്‍ എന്ന്

നമ്പി നാരായണന്‍ ചാരക്കേസില്‍ നാല് വര്‍ഷം ജയിലില്‍ കഴിഞ്ഞു എന്നൊക്കെയാണ് പിസി ജോര്‍ജ്ജ് അടിച്ചുവിട്ടത്. സിഐഎയുടെ കാശ് വാങ്ങിയാണ് കേരള പോലീസ് അത് ചെയ്തത് എന്നും ആരോപിച്ചു.

ഒരു കോടി നഷ്ടപരിഹാരം

ഒരു കോടി നഷ്ടപരിഹാരം

നമ്പി നാരായണന്റെ കേസില്‍ സുപ്രീം കോടത് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു എന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. തന്നെ വന്ന് കണ്ട നമ്പി നാരായണന്‍ പറഞ്ഞു എന്ന രീതിയില്‍ മറ്റ് ചില കാര്യങ്ങളും കൂടി കൂട്ടിച്ചേര്‍ത്തു.

പത്ത് ലക്ഷം മതിയെന്ന്

പത്ത് ലക്ഷം മതിയെന്ന്

തനിക്ക് ഒരു കോടിയൊന്നും വേണ്ട, പത്ത് ലക്ഷം രൂപ മതിയെന്ന് നമ്പി നാരായണന്‍ പറഞ്ഞു എന്നായിരുന്നു അടുത്ത വെടി!!! കാശ് വാങ്ങിയില്ലെങ്കില്‍ ചരിത്രം തന്നെ തെറ്റുകാരനായി കണ്ടേക്കും എന്നതുകൊണ്ടാണത്രെ അത്രയെങ്കിലും വാങ്ങാന്‍ തയ്യാറായത്.

ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞു

ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞു

താനാണ് ആ പണം നമ്പി നാരായണന് കൊടുക്കണം എന്ന് ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞത്. ഒടുവില്‍ 10 ലക്ഷത്തിന്റെ ചെക്ക് താന്‍ നേരിട്ടാണ് കൊണ്ടുചെന്ന് കൊടുത്തതും എന്നും പറഞ്ഞിരുന്നു.

വിനു കാത്തിരിക്കുകയായിരുന്നു

വിനു കാത്തിരിക്കുകയായിരുന്നു

ഇതെല്ലാം മുന്‍കൂട്ടി കണ്ട് കാത്തിരിക്കുകയായിരുന്നു വിനു വി ജോണ്‍. പിസി ജോര്‍ജ്ജിന്റെ ആലപ്പുഴയിലെ പത്രസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ചതിന് ശേഷം നമ്പി നാരായണനെ അപ്പോള്‍ തന്നെ ഫോണില്‍ വിളിച്ചു.

പിസിയെ വലിച്ചൊട്ടിച്ചു

പിസിയെ വലിച്ചൊട്ടിച്ചു

നമ്പി നാരായണന്‍ അക്ഷരാര്‍ത്ഥത്തില്‍ പിസി ജോര്‍ജ്ജിനെ വലിച്ചൊട്ടിക്കുകയായിരുന്നു. വിനുവും കൂടെ കൂടിയപ്പോള്‍ എല്ലാം പൂര്‍ത്തിയായി.

പിസി പറഞ്ഞ നുണ

പിസി പറഞ്ഞ നുണ

നാല് വര്‍ഷം ഒന്നും നമ്പി നാരായണന്‍ ജയിലില്‍ കിടന്നിട്ടില്ല. വെറും 50 ദിവസമാണ് കിടന്നത്. അത് നമ്പി നാരായണന്‍ തന്നെ പറഞ്ഞു.

ആ പത്ത് ലക്ഷത്തിന്റെ കഥ

ആ പത്ത് ലക്ഷത്തിന്റെ കഥ

ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതിയും വിധിച്ചിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിധിച്ചത് 10 ലക്ഷം രൂപയാണ്. അതാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.

പിസി നേരിട്ട് കൊടുത്തതല്ല

പിസി നേരിട്ട് കൊടുത്തതല്ല

അന്നത്തെ ഡിജിപി ബാലസുബ്രഹ്മണ്യത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒരു സാധാരണ പോലീസുകാരനാണ് തനിക്ക് ആ ചെക്ക് വീട്ടിലെത്തി കൈമാറിയത് എന്നും നമ്പി നാരായണന്‍ പറഞ്ഞതോടെ പിസി ജോര്‍ജ്ജ് ഫ്‌ലാറ്റ്. അതിന് മുകളില്‍ വിനുവും ഒരു ആണിയടിച്ചു.

മലക്കം മറിഞ്ഞ പൂഞ്ഞാര്‍ പുലി

മലക്കം മറിഞ്ഞ പൂഞ്ഞാര്‍ പുലി

നമ്പി നാരായണന്‍ പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ പിസി ജോര്‍ജ്ജിന് രക്ഷയില്ലല്ലോ. അപ്പോള്‍ പിന്നെ മലക്കം മറിച്ചിലായി. താന്‍ നേരിട്ട് കൊണ്ടുകൊടുത്തു എന്നല്ല ഉദ്ദേശിച്ചത്, താന്‍ ഇടപെട്ട് പണം കൊടുപ്പിച്ചു എന്നായി പിസി ജോര്‍ജ്ജ്.

നുണ പൊളിഞ്ഞതിങ്ങനെ

പിസി ജോര്‍ജ്ജ് പറഞ്ഞ നുണകള്‍ പൊളിഞ്ഞത് എങ്ങനെയെന്ന് ഈ വീഡിയോ കണ്ടാല്‍ മനസ്സിലാകും.

English summary
How Asianet News exposed PC George's wrong statements about Nambi Narayanan.
Please Wait while comments are loading...