Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തെയും തമിഴ്‌നാടിനെയും ആശ്രയിച്ച കേരളം, ഓക്‌സിജനില്‍ നമ്പര്‍ വണ്‍ ആയത് ഇങ്ങനെ

തിരുവനന്തപുരം: ഓക്‌സിജന്‍ ആവശ്യത്തിന് അധികമുള്ള ഒരേയൊരു സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഇവിടെ രോഗികളാരും ശ്വാസം കിട്ടാതെ മരിക്കുന്നില്ല എന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് പറയുന്നതും അതുകൊണ്ടാണ്. എന്നാല്‍ എങ്ങനെയാണ് ഓക്‌സിജനില്‍ കേരളം നമ്പര്‍ വണ്‍ ആയത്. അതിന് കാരണമുണ്ട്. മുമ്പ് പല സംസ്ഥാനങ്ങളോട് ഓക്‌സിജന്‍ വാങ്ങിയിരുന്ന കാലമുണ്ടായിരുന്നു കേരളത്തില്‍. അതാണ് പ്രത്യേകം ചിന്തിക്കേണ്ടത്. അവിടെ നിന്നാണ് ഈ മാറ്റം. ഈ ഓക്‌സിജന്‍ വാങ്ങിയിരുന്നത് അധിക കാലം മുമ്പുമല്ല. അതെല്ലാം മാറ്റിയെഴുതി ഇന്ന് പല സംസ്ഥാനങ്ങള്‍ക്കും ജീവശ്വാസം നല്‍കുന്നത് കേന്ദ്രമാണ്.

തമിഴ്‌നാടും കര്‍ണാടകവും വേണമായിരുന്നു

തമിഴ്‌നാടും കര്‍ണാടകവും വേണമായിരുന്നു

കൊവിഡ് കേരളത്തില്‍ ആദ്യ തരംഗം ഉണ്ടാക്കിയപ്പോള്‍ ഓക്‌സിജന്റെ കാര്യത്തില്‍ പിന്നിലായിരുന്നു കേരളം. 2019 വരെ കേരളം തമിഴ്‌നാടിനെയും കര്‍ണാടകത്തെയും ആശ്രയിച്ചാണ് നിന്നിരുന്നത്. ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ് കിട്ടിയിരുന്നത്. നിലവില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും അധികം രോഗികളുള്ള സംസ്ഥാനവും കേരളമാണ്. നിലവില്‍ 100 ടണ്ണില്‍ താഴെയാണ് കേരളത്തിന് വേണ്ട ഓക്‌സിജന്‍. എന്നാല്‍ 204 ടണ്‍ ഓക്‌സിജന്‍ നിത്യേന ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

കൊവിഡ് ടാസ്‌ക് ഫോഴ്‌സ്

കൊവിഡ് ടാസ്‌ക് ഫോഴ്‌സ്

വുഹാനില്‍ നിന്ന് വിദ്യാര്‍ത്ഥി കേരളത്തിലെത്തിയപ്പോഴാണ് രോഗവ്യാപനം ആദ്യം ഉണ്ടായത്. ഇതിന് പിന്നാലെ 2020 മാര്‍ച്ചില്‍ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. അതിലാണ് ഓക്‌സിജന്‍ ആവശ്യകത വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കണക്ക് കൂട്ടിയത്. പക്ഷേ അതിന് മുമ്പ് തന്നെ പെസോ സംസ്ഥാനത്ത് ആക്ടീവായിരുന്നു. ഓക്‌സിജന്‍ നിര്‍മാതാക്കള്‍ ഇവരാണ് കത്തെഴുതിയത്. നിര്‍മാണം വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടു. സ്വകാര്യ-സര്‍ക്കാര്‍ മേഖലകളില്‍ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകളും ഇതോടൊപ്പം സ്ഥാപിക്കപ്പെട്ടു.

പെസോയുടെ ഇടപെടല്‍

പെസോയുടെ ഇടപെടല്‍

പെസോ കഴിഞ്ഞ മാര്‍ച്ചില്‍ ഓക്‌സിജന്‍ നിര്‍മാതാക്കളുമായി ഒരു യോഗം ചേര്‍ന്നിരുന്നു. ഓക്‌സിജന്‍ നിര്‍മാണത്തിന്റെയും സ്‌റ്റോറേജിന്റെയും നിത്യേനയുള്ള ഡാറ്റ നല്‍കാനായിരുന്നു നിര്‍ദേശം. ആശുപത്രികളിലെ ഓക്‌സിജന്‍ പാഴാക്കലും ലീക്കേജുകളും കൃത്യമായി പരിശോധിച്ചു. അത് ഒഴിവാക്കുകയും ചെയ്തു. ഇതോടെ കേരളത്തില്‍ ആവശ്യ സമയത്ത് ഒരിക്കല്‍ പോലും ഓക്‌സിജന്‍ പാഴായി പോകുന്നില്ല എന്ന് ഉറപ്പാക്കാനും സാധിച്ചു.

കേരളം മുന്നോട്ട്

കേരളം മുന്നോട്ട്

നിലവില്‍ 23 ഓക്‌സിജന്‍ പ്ലാന്റുകളാണ് കേരളത്തിലുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിലാണ് ഇതെല്ലാം വന്നത്. ഇന്ത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊവിഡ് കേസുകള്‍ കുത്തനം കൂടിയപ്പോള്‍ ഓക്‌സിജന്‍ ഉല്‍പ്പാദന കപ്പാസിറ്റിയുടെ 60 ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ സാധിച്ചു. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് അടക്കം ഓക്‌സിജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. 200 യൂണിറ്റില്‍ അധികം ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കില്‍ കേരളം ഇപ്പോഴും 100 ശതമാനത്തോളം കപ്പാസിറ്റിയില്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. ആവശ്യം വന്നാല്‍ മാത്രം ഉല്‍പ്പാദനം കൂട്ടും.

Recommended Video

cmsvideo
    Kannada actor chetan kumar appreciates Pinarayi vijayan
    വ്യത്യാസമുള്ളത് ഇക്കാര്യം

    വ്യത്യാസമുള്ളത് ഇക്കാര്യം

    കൊവിഡ് പ്രതിരോധത്തില്‍ നിന്നുള്ള പരിചയസമ്പത്ത് ഉപയോഗിച്ച് ഐസിയു കിടക്കകളില്‍ ഭൂരിഭാഗത്തിലും ഓക്‌സിജന്‍ എത്തിക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചു. കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ എല്ലാ ഐസിയു ബെഡുകളിലും ഓക്‌സിജന്‍ ലഭ്യത ഉറപ്പാണ്. ഗ്രാസ് റൂട്ട് തലത്തില്‍ ആശാ വര്‍ക്കര്‍മാര്‍ അടക്കം കൃത്യമായി പണിയെടുക്കുന്നത് കൊണ്ട് ഓക്‌സിജന്‍ ആവശ്യകത കുറയുന്നത്. ഇവര്‍ രോഗം നേരത്തെ കണ്ടെത്താനും, അതിലൂടെ ചികിത്സ ഉറപ്പാക്കാനും സാധിക്കുന്നു. ചികിത്സ നേരത്തെ കിട്ടുന്നതിലൂടെ ഓക്‌സിജന്റെ ഉപയോഗവും കുറയുന്നു. നിലവില്‍ കര്‍ണാടക, തമിഴ്‌നാട്, ഗോവ, ദില്ലി, എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ നല്‍കുന്നുണ്ട് കേരളം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+