'വിഡി സതീശനോട് ഒറ്റ ചോദ്യം, വയനാട് കോൺഗ്രസ് പിരിച്ച ഫണ്ട് എത്ര? വീട് പണിയാൻ പണമില്ല'; തോമസ് ഐസക്
വയനാട് ഫണ്ടിൽ കോൺഗ്രസിനെതിരെ വീണ്ടും ചോദ്യവുമായി മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. ടിഎം തോമസ് ഐസക്. പ്രതിപക്ഷ നേതാവ് വിഡി സതീശനോടായിരുന്നു തോമസ് ഐസക്കിന്റെ ചോദ്യം. വയനാട്ടിൽ കോൺഗ്രസ് പിരിച്ച ഫണ്ട് എത്രയാണ് എന്നായിരുന്നു ചോദ്യം. മാത്രമല്ല വീട് വയ്ക്കാൻ അവരുടെ കൈവശം ഇപ്പോൾ പണമില്ലെന്നും കോൺഗ്രസിന്റെ തീവെട്ടി കൊള്ളയാണ് പുറത്തായതെന്നും അദ്ദേഹം ചൂണ്ടക്കാട്ടി.
തോമസ് ഐസക്കിന്റെ വാക്കുകൾ
കോൺഗ്രസ് നേതാവ് രാജു പി നായർ നൽകിയത് വലിയ സേവനമാണ്. വയനാട് ദുരന്തത്തിന്റെ പേരിൽ സിപിഐ(എം) പിരിച്ചതിന്റെ കണക്ക് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ചാനൽ ചർച്ചയിൽ അദ്ദേഹത്തിന്റെ രംഗപ്രവേശം. സിപിഐ(എം)ന് ഉത്തരമുണ്ടാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. ചോദ്യം ഉന്നയിച്ച് അരമണിക്കൂറിനുള്ളിൽ പാർടി കേന്ദ്ര കമ്മിറ്റി ദുരിതാശ്വാസത്തിനു വേണ്ടി ലഭിച്ച 92.99 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് കൈമാറിയതിന്റെ രേഖകൾ പൊതുമണ്ഡലത്തിൽ ലഭ്യമാക്കി.

കേരളത്തിൽ സിപിഐ(എം) ജനങ്ങളിൽ നിന്ന് ദുരന്തഫണ്ട് ശേഖരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിനു പ്രചാരണം നടത്തുകയാണ് ചെയ്തത്. ഡിവൈഎഫ്ഐ ആക്രിവിറ്റും, ചലഞ്ചുകൾ നടത്തിയും കൂലിവേല ചെയ്‌തും 20 കോടി രൂപ സമാഹരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിന്റെ രസീതുകളും പുറത്തുവിട്ടു.
സ്വാഭാവികമായി ചോദ്യം ഉയർന്നു. കോൺഗ്രസ് എത്രയാണ് പിരിച്ചത്? ഈ ചോദ്യത്തിനുള്ള ഉത്തരത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കെപിസിസി പ്രസിഡന്റിന് കഴിയാത്ത അവസ്ഥയായി. അദ്ദേഹം പറഞ്ഞ കണക്കുകൾ ഇതാണ്: ആകെ സമാഹരിച്ച തുക 5.38 കോടി രൂപ. ചെലവ് ഇങ്ങനെ - പണം പിരിക്കാനുള്ള ആപ്പിനു വേണ്ടി 9.30 ലക്ഷം രൂപ, ഭൂമി വാങ്ങിയതിന് രജിസ്ട്രേഷൻ ഫീസ് അടക്കം 6.18 കോടി രൂപ. ഇനി വീട് പണിയാനുള്ള പണം കോൺഗ്രസിന്റെ കൈയിൽ ഇല്ല.
ആകെ പിരിച്ച തുക സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയാൻ മണിക്കൂർ പോലും വേണ്ടിവന്നില്ല. സാമൂഹ്യ മാധ്യമങ്ങളിൽ വൻതുകകൾ കെപിസിസിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പിരിച്ചതിന്റെയും സംഭാവനകൾ നൽകിയതിന്റെയും വിവരങ്ങൾ പുറത്തുവന്നു. ഏറ്റവും സുപ്രധാനം പണം പിരിക്കാനുള്ള ആപ്പിന്റെ ഒരു സ്ക്രീൻഷോട്ടാണ്. അതുവഴി മാത്രം 54 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്. കുറേനാൾ മുമ്പ് ആപ്പ് പൊതുമണ്ഡലത്തിൽ നിന്ന് അപ്രത്യക്ഷമായി. 54 കോടി രൂപ ഒരു മിനിമം തുകയായി കണക്കാക്കിയാൽ മതിയാകും. അതിനുശേഷം ആപ്പ് വഴി പിരിച്ച തുക എത്രയെന്ന് നമുക്ക് അറിയില്ല. ആപ്പ് വഴി അല്ലാതെ പിരിച്ച തുക എത്രയെന്നും അറിയില്ല.
കോൺഗ്രസ് നടത്തിയ വലിയൊരു തീവെട്ടിക്കൊള്ളയുടെ പിന്നാമ്പുറമാണ് നമ്മുടെ കൺമുന്നിൽ അനാവരണം ചെയ്‌തുകൊണ്ടിരിക്കുന്നത്. ശരിക്കും ശവംതൂക്കികൾ!.100 വീട് പണിതുകൊടുക്കുമെന്നായിരുന്നു വാഗ്‌ദാനം. കോൺഗ്രസിനെ വിശ്വസിച്ച് സർക്കാർ വീട് വേണ്ടായെന്ന് പ്രസ്‌താവന നൽകി, ഒട്ടനേകം കുടുംബങ്ങൾ സർക്കാരിൽ നിന്ന് 15 ലക്ഷം രൂപ കൈപ്പറ്റി. അവർ ഇന്ന് വഴിയാധാരമാണ്.
വീട് പണിയുന്നതിനുള്ള കാലതാമസത്തിനു കാരണം കോൺഗ്രസ് പറഞ്ഞത് സർക്കാർ ഭൂമി നൽകിയില്ലാ എന്നുള്ളതായിരുന്നു. എന്നാൽ സർക്കാരിനോട് ഭൂമി ചോദിക്കുകയോ, അത് നൽകാമെന്ന് സർക്കാർ ഒരിക്കലും പറയുകയോ ചെയ്‌തിട്ടില്ലായെന്നതും വ്യക്തമായി.
വിവാദം കനത്തപ്പോൾ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കൊണ്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് കല്ലിടുകയും ചെയ്‌തു. കല്ലിട്ടല്ലാതെ നൂറ് ദിവസം കഴിഞ്ഞിട്ടും കല്ലിന്മേൽ മറ്റൊരു കല്ല് വയ്ക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. ഇതിനിടയിൽ വീടിന്റെ നിർമ്മാണം തുടങ്ങിയെന്ന് പ്രതിപക്ഷനേതാവ് അവകാശപ്പെട്ടു. മാധ്യമങ്ങൾ ഈ കളവ് തുറന്നു കാണിച്ചു. ഡിവൈഎഫ്ഐ കുടിൽകെട്ടി സമരം ചെയ്‌തു. അവസാനം ഇപ്പോൾ കെപിസിസി പ്രസിഡന്റ് സത്യം തുറന്നു പറഞ്ഞു. വീട് പണിയാനുള്ള പണം കൈയിൽ ഇല്ല.
പണം കൈയിൽ ഇല്ലാതെ എന്തിന് തറക്കല്ലിട്ടു? ഏത് ശവംതൂക്കിയാണ് പിരിച്ച പണം അടിച്ചുമാറ്റിയത്? എപ്പോഴാണ് ഈ തട്ടിപ്പ് നടന്നത്? ദുരിതാശ്വാസ ഫണ്ട് ആപ്പ് അപ്രത്യക്ഷമായതും പണം തട്ടിച്ചതും ഒരേ സമയത്ത് ആയിരിക്കണം. ഈ തിരിമറി നടത്തിയ ശേഷമെല്ലാം പ്രതിപക്ഷനേതാവ് അവകാശപ്പെട്ടത് അദ്ദേഹത്തിന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടിൽ പണം ഉണ്ടെന്നാണ്. അങ്ങനെയൊരു അക്കൗണ്ടേ ഇല്ലായെന്ന് അവരുടെ നാമനിർദ്ദേശ പത്രിക വന്നപ്പോൾ എല്ലാവർക്കും ബോധ്യമായി. കോൺഗ്രസിന്റെ ഉന്നത നേതാക്കളടക്കം പങ്കാളികളായിട്ടുള്ള പകൽക്കൊള്ളയാണ് ഇതെന്നു വ്യക്തം.
തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് സത്യസന്ധമായി കേരളത്തിലെ ജനങ്ങളോട് സത്യം തുറന്നുപറയാൻ തയ്യാറാകണം. ആപ്പ് വഴി എത്ര കോടി രൂപ പിരിച്ചു? (54 കോടി രൂപയുടെ സ്ക്രീൻഷോട്ട് പൊതുമണ്ഡലത്തിൽ ലഭ്യമാണ്. അത് വ്യാജമാണെങ്കിൽ നിയമനടപടി സ്വീകരിക്കണം.) ആപ്പ് വഴി അല്ലാതെ പണം സമാഹരിച്ചതിന്റെ പോസ്‌റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ ലഭ്യമാണ്. ഇപ്രകാരം എത്ര കോടി രൂപ പിരിച്ചു? ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി ഇന്ന് കേരളത്തിനുണ്ട്. ദുരന്തഫണ്ട് പോലും അടിച്ചുമാറ്റുന്ന ശവംതൂക്കികൾ അധികാരത്തിൽവന്നാൽ ഈ സംസ്ഥാനം അഴിമതിയിൽ മുങ്ങിക്കുളിക്കും.
-
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട












Click it and Unblock the Notifications