Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വപ്‌ന സുരേഷിന് എല്ലാ സഹായവും നല്‍കും,ആരോപണങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്നു';എച്ച്ആര്‍ഡിഎസ് ഉപാധ്യക്ഷന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും മുന്‍ മന്ത്രി കെ ടി ജലീലിനും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയാണ് എന്ന് വിശ്വസിക്കുന്നതായി എച്ച് ആര്‍ ഡി എസ് വൈസ് പ്രസിഡന്റ് കെ ജി വേണുഗോപാല്‍. മുഖ്യമന്ത്രിയുടെയോ സ്വപ്ന സുരേഷിന്റേയോ ബന്ധങ്ങളെ കുറിച്ച് തങ്ങള്‍ ചിന്തിക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.

ജയില്‍ മോചിതയായ ശേഷം സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എന്‍ ജി ഒ സ്ഥാപനമാണ് എച്ച് ആര്‍ ഡി എസ് (ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി). അതേസമയം സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച് ആര്‍ ഡി എസിന് യാതൊരു താത്പര്യവുമില്ല എന്നും കെ ജി വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ സ്റ്റാഫ് എന്ന നിലക്ക് സ്വപ്‌ന സുരേഷിന് വേണ്ട സൗകര്യങ്ങള്‍ നല്‍കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1

സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കാന്‍ തീരുമാനിക്കുന്നത് മൂന്ന് മാസം മുമ്പാണ് എന്നും തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ സമയത്ത് മൊഴി കൊടുത്താല്‍ സര്‍ക്കാരിനെ അത് ബാധിക്കുമെന്ന് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞതിനാലാണ് ഇപ്പോള്‍ മൊഴി നല്‍കിയത് എാണ് മനസ്സിലാക്കുന്നത് കെ ജി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. സ്വപ്ന സുരേഷ് ഞങ്ങളോട് ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ല. സ്വപ്ന പറയുന്ന കാര്യങ്ങളില്‍ വസ്തുതയുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്, അദ്ദേഹം പറഞ്ഞു.

2

സ്വപ്‌ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവുകളുണ്ട് എന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അത് എവിടെയാണെന്ന് അറിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എച്ച് ആര്‍ ഡി എസിന്റെ സ്റ്റാഫ് ആയിരിക്കുന്ന കാലത്തോളം അവരെ സംരക്ഷിക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ട് എന്നും ചെയ്യാന്‍ കഴിയാവുന്ന സഹായങ്ങള്‍ ചെയ്യും എന്നും കെ ജി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

3

എന്നാല്‍ എച്ച് ആര്‍ ഡി എസ്, ആര്‍ എസ് എസ് അനുബന്ധ സ്ഥാപനമാണ് എന്ന ആരോപണം എച്ച് ആര്‍ ഡി എസ് ചീഫ് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ജോയ് മാത്യു തള്ളി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്ളവര്‍ എച്ച് ആര്‍ ഡി എസിലുണ്ടെന്നും തങ്ങള്‍ക്ക് രാഷ്ട്രീയ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. എച്ച് ആര്‍ ഡി എസ് ആര്‍ എസ് എസിന്റെ നിയന്ത്രണത്തിലാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ഗൂഢ ശ്രമമുണ്ട് എന്നും ജോയ് മാത്യു പറഞ്ഞു.

4

ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി എന്ന എച്ച് ആര്‍ ഡി എസ് കേരളം, തമിഴ്‌നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. 1995-ല്‍ രൂപീകൃതമായ സംഘടനയുടെ തലപ്പത്തുള്ളവരില്‍ ഭൂരിപക്ഷവും സംഘപരിവാര്‍ സംഘടനകളുമായി അടുപ്പമുള്ളവരാണ്.

5

കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ എസ് കൃഷ്ണകുമാറായിരുന്നു 2017 മുതല്‍ ആറു മാസം മുമ്പ് വരെ സംഘടനയുടെ പ്രസിഡന്റ്. പിന്നീട് സന്യാസി ആത്മ നമ്പി പ്രസിഡന്റ് ആയി എന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. വൈസ് പ്രസിഡന്റ് കെ ജി വേണുഗോപാല്‍ മുന്‍ ആര്‍ എസ് എസ് നേതാവാണ്. ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിച്ച ബിജു കൃഷ്ണനാണ് പ്രൊജക്ട് ഡയറക്ടര്‍.

അത് ശരി.. ഈ ചിത്രത്തിന് ഇത്രേം അര്‍ത്ഥമുണ്ടായിരുന്നല്ലേ...; അഞ്ജു കുര്യന്റെ ചിത്രങ്ങള്‍ കണ്ടോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+