12കാരൻ നിപ ബാധിച്ച് മരിച്ച സംഭവം: ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്
കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് 12 കാരൻ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിലാണ് അന്വേഷണം. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച കുട്ടിയ്ക്ക് യഥാസമയം ചികിത്സ ലഭിച്ചില്ലെന്നുള്ള പരാതിയിൽ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്കും ദുരന്തനിവാരണ അതോറിറ്റി ചെയർമാന്റെ ചുമതലയുള്ള കോഴിക്കോട് ജില്ലാ കളക്ടർക്കുമാണ് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവ് നൽകിയിട്ടുള്ളത്. ശക്തമായ പനി അടക്കമുള്ള രോഗങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച 12 കാരന് യഥാസമയം ചികിത്സ ലഭിച്ചിരുന്നില്ലെന്ന് ആരോപിച്ച് പൊതുപ്രവർത്തകനാ. നൌഷാദാണ് പരാതി നൽകിയത്. ഈ പരാതിയിന്മേലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

പനി ബാധിച്ച് ചികിത്സയിലിരിക്കെ സെപ്തംബർ അഞ്ചിനാണ് 12 കാരൻ നിപ ബാധിച്ച് മരിച്ചത്. ചാത്തമംഗലം മാത്തൂര്‍ സ്വദേശിയാണ് മരിച്ച കുട്ടി. നിപ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഉള്‍പ്പെടെ അഞ്ച് ആശുപത്രികളിൽ കുട്ടി ചികിത്സ തേടിയിരുന്നു. മസ്തിഷ്‌ക ജ്വരം ഉള്‍പ്പെടെ നിപ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നിട്ടും രോഗം കണ്ടെത്താന്‍ സാധിക്കാത്തത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്.
റെഡ് സാരിയില്‍ കിടിലം ലുക്കില്‍ നടി ആന്‍ അഗസ്റ്റിന്‍; വിഷമത്തിലാണോ എന്ന് ആരാധകര്‍
കുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടത് പ്രകാരമാണ് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിവരം. എന്നാൽ കുട്ടികൾക്കുള്ള വെന്റിലേറ്റർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇല്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഈ സൌകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു തങ്ങൾ ചെയ്തതെന്നാണ് കുട്ടിയുടെ ബന്ധുക്കൾ വ്യക്തമാക്കിയത്.
രോഗം സ്ഥിരീകരിച്ച 12കാരനുമായി സമ്പർക്കത്തിൽ വന്ന 251 പേരെ കണ്ടെത്തി ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ ഇതിൽ 68 പേരുടെ ഫലവും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഇന്നലെ പരിശോധിച്ച 16 നിപ വ്യാപനത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി ചാത്തമംഗലത്തെ കുട്ടിയുടെ വീടിന് സമീപത്തുള്ള പ്രദേശത്ത് അടുത്ത കാലത്തുണ്ടായ മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു. എന്നാൽ ഈ മേഖലയിൽ പനിയോ മറ്റ് ശാരീരിക അവശതകളോ കാരണം ആരും മരിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications