കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരിയാകേണ്ട; ഡിജിപിക്ക് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ തീര്‍പ്പു കല്‍പ്പിച്ച കേസില്‍ പുതിയ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡി.ജി.പി. കെ.എസ് ബാലസുബ്രഹ്മണ്യത്തിന് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷവിമര്‍ശം. കമ്മീഷന്‍ തീര്‍പ്പു കല്‍പ്പിച്ച കേസില്‍ അധികാരിയാകാന്‍ ഡിജിപി ശ്രമിക്കേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ താക്കീത് നല്‍കി.

കസ്റ്റഡിയില്‍വെച്ച് മര്‍ദ്ദനമേറ്റ ചേര്‍ത്തല സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിനെതിരെ പ്രവര്‍ത്തിച്ചതിനാണ് കമ്മീഷന്‍ ഡിജിപിയെ വിമര്‍ശിച്ചത്. കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ യുവാവിന് സി.ഐ, എസ്.ഐ എന്നിവര്‍ പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

bala-subramanian

എന്നാല്‍ ഉത്തരവ് പാലിക്കാത്തിതിനെ ചോദ്യം ചെയ്ത കമ്മീഷന് മുന്‍പില്‍ പോലീസുകാര്‍ നിരപരാധികളാണെന്ന റിപ്പോര്‍ട്ടാണ് ഡിജിപി സമര്‍പ്പിച്ചത്. പോലീസുകാര്‍ക്കെതിരായ കമ്മീഷന്‍ നടപടി കൊച്ചി റേഞ്ച് ഐജിക്ക് നല്‍കിയെന്നും ഐജി നടത്തിയ അന്വേഷണത്തില്‍ പൊലീസുകാര്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയെന്നും ഡിജിപി റിപ്പോര്‍ട്ട് നല്‍കി.

ഇതേ തുടര്‍ന്നാണ് ഡിജിപി കമ്മീഷന്റെ അധികാരിയാകേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍ നടരാജന്‍ താക്കീത് ചെയ്തത്. കമ്മീഷന്റെ ഉത്തരവില്‍ പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും സ്വന്തം നിലയില്‍ അന്വേഷണം നടത്തുകയല്ല വേണ്ടതെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി. ഉത്തരവ് നടപ്പാക്കാത്ത ഡിജിപിക്ക് പോലീസ് ഉദ്യോഗസ്ഥരെ ഭയമാണെന്നും കമ്മീഷന്‍ വിമര്‍ശിച്ചു. കേസില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനം.

English summary
DGP K.S.Balasubramanian has failed in his duty; Human Rights Commission warns DGP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X