Get Updates
Get notified of breaking news, exclusive insights, and must-see stories!

പകവീട്ടല്‍ ഏറ്റില്ല, അന്‍വറിനെതിരെ പരാതിപ്പെട്ടയാളുടെ എസ്‌റ്റേറ്റില്‍ കെട്ടിയ കുടിലുകള്‍ കോടതി ഇടപെട്ട് പൊളിച്ചുനീക്കി

മലപ്പുറം: വിവിധകേസുകളില്‍ ആരോപണ വിധേയനായ നിലമ്പൂര്‍ എംഎല്‍എയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരാതി നല്‍കിയ കൊല്ലംസ്വദേശിയുടെ എസ്‌റ്റേറ്റില്‍ ആദിവാസികളെക്കൊണ്ട് കെട്ടിച്ച രണ്ടു കുടിലുകള്‍ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊളിച്ചുനീക്കി.

കക്കാടംപൊയിലില്‍ നിയമവിരുദ്ധമായി വാട്ടര്‍തീം പാര്‍ക്ക് പണിതതിന് ഹൈക്കോടതിയില്‍ ഹരജി നല്‍കിയ കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രന്റെയും ഭാര്യ ജയമുരുഗേഷിന്റെയും കുടുംബത്തിന്റെയും പേരിലുള്ള എസ്‌റ്റേറ്റിലാണ് കഴിഞ്ഞ ഡിസംബറില്‍ ആദിവാസികളെക്കൊണ്ട് കുടില്‍കെട്ടിച്ചത്. അനധികൃതമായി കെട്ടിയ കുടിലുകള്‍ പൊളിച്ചുനീക്കാനുള്ള മഞ്ചേരി മുന്‍സിഫ് കോടതി ഉത്തരവിനെ തുടര്‍ന്ന് സ്ഥിരം കമ്മീഷന്‍ അഡ്വ. കെ.എ അനുവിന്റെ സാന്നിധ്യത്തിലാണ് കുടിലുകള്‍ പൊളിച്ചത്.

kudil

പൂക്കോട്ടുംപാടം റീഗള്‍ എസ്‌റ്റേറ്റില്‍ ആദിവാസികളെകൊണ്ട് കെട്ടിച്ച കുടിലുകള്‍ പൊളിച്ചുനീക്കുന്നു


കമ്മീഷന്‍ പോലീസുമായെത്തി കോടതി ഉത്തരവ് വിശദീകരിച്ചതോടെ കുടിലുകെട്ടിയവര്‍ തന്നെ പൊളിക്കാന്‍ സമ്മതിക്കുകയായിരുന്നു. രണ്ടു കുടിലുകളില്‍ ഒന്നില്‍ മാത്രമാണ് താമസമുണ്ടായിരുന്നത്.

ഡിസംബര്‍ ആദ്യവാരത്തില്‍ പോലീസ് നോക്കിനില്‍ക്കെയാണ് ആദിവാസികളെകൊണ്ട് എസ്‌റ്റേറ്റില്‍ കുടില്‍ കെട്ടിച്ചത്. മുത്തങ്ങ മോഡല്‍ ആദിവാസി ഭൂസമരമാക്കിമാറ്റാന്‍ നീക്കമുണ്ടായെങ്കിലും കുടിലുകെട്ടിയവര്‍ ഉള്‍പ്പെടെ പാട്ടക്കരിമ്പ് ആദിവാസി കോളനിയിലെ 54കുടുംബത്തിനും സര്‍ക്കാര്‍ ഭൂമി നല്‍കിരുന്നു.

സംഭവം പുറത്തുവന്നതോടെയാണ് മുത്തങ്ങ മോഡല്‍ ആദിവാസി ഭൂസമരമാക്കിമാറ്റാന്‍ നീക്കംപൊളിഞ്ഞത്. പി.വി അന്‍വര്‍ നിലമ്പൂര്‍ എം.എല്‍.എയായ ഉടനെയാണ് സ്വത്തുതര്‍ക്കത്തില്‍പെട്ട പൂക്കോട്ടുംപാടം റീഗള്‍ എസ്‌റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഈ സംഭവത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കിയും ഗുണ്ടാസംഘത്തില്‍പെട്ട അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം കൈനോട്ട് ഫൈസല്‍, അമരമ്പലം പഞ്ചായത്തിലെ കവളമുക്കട്ട പുഞ്ച പി.ടി സിദ്ദിഖ് എന്ന കുട്ടി അടക്കം കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ പൂക്കോട്ടുംപാടം പോലീസ് ക്രൈം നമ്പര്‍ 349/16 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

എം.എല്‍.എക്കും ഗുണ്ടാസംഘത്തിനുമെതിരെ കേസെടുത്തതിനു പകരമായി ആദിവാസികളെ ആക്രമിക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്തുവെന്ന പരാതിയില്‍ എസ്‌റ്റേറ്റ് ഉടമകളായ മുരുകേഷ് നരേന്ദ്രന്‍, ജയമുരുഗേഷ് എന്നിവര്‍ക്കെതിരെ ആദിവാസി പീഢനനിരോധന നിയമ പ്രകാരം കേസെടുപ്പിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ കള്ളപ്പരാതിയെന്നു തെളിഞ്ഞതോടെ ഹൈക്കോടതി കേസ് തള്ളി. ഇതോടെയാണ് പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരാവകാശ നിയമപ്രകാരം തെളിവുകള്‍ ശേഖരിച്ച് മുരുകേഷ് നരേന്ദ്രന്‍ നിയമയുദ്ധം ആരംഭിച്ചത്. ഹൈക്കോടതി നോട്ടീസ് അയച്ചതോടെ പി.വി അന്‍വര്‍, ഫോണില്‍ മുരുഗേഷ് നരേന്ദ്രനെ വിളിച്ച് ഭീഷണി മുഴക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് മുരുകേഷ് നരേന്ദ്രന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിരുന്നു. എസ്‌റ്റേറ്റില്‍ ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് അതിക്രമം തുടരുകയും ഫെന്‍സിങും ബാറ്ററികള്‍ അടക്കമുള്ള ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+