ബ്രാഹ്മണനായി ജനിച്ചതില്‍ താന്‍ ലജ്ജിക്കുന്നതായി ആഴ്‌വാഞ്ചേരി തമ്പ്‌റാക്കള്‍
മലപ്പുറം: ബ്രാഹ്മണനായി ജനിച്ചതില്‍ ലജ്ജിക്കുന്നുവെന്ന ആഴ്‌വാഞ്ചേരിതപ്‌റാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു.തമ്പുരാക്കള്‍ പരമ്പരയിലെ അവസാന ക്കണ്ണി എന്നു വിശേഷിപ്പിക്കുന്ന കൃഷ്ണന്‍ തമ്പ്രാക്കളാണ് ബ്രാഹ്മണസമൂഹത്തിലെ അപചയങ്ങളില്‍ മനംനൊന്ത് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിനെ അനുകൂലിച്ചും ദുഃഖിച്ചും നിരവധിയാളുകള്‍ പ്രതികരിച്ചു കൊണ്ടിരിക്കുകയാണ്.
ഐതിഹ്യത്തിലും ചരിത്രത്തിലും ഇടം നേടിയ തമ്പ്‌റാക്കള്‍ മഹത്വ ത്തെ ഇക്കാലത്തും ജനങ്ങള്‍ അംഗീകരിക്കുന്നുണ്ട്. ഭാഗവതഹംസം മള്ളിയൂര്‍ നമ്പൂതിരിയെ പോലുള്ള പണ്ഡിതന്‍മാര്‍ പോലും ആഴ് വാഞ്ചേരി തമ്പ്രാക്കളെ നമ്പൂതിരി സമുദായത്തി കുലപതിയെന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഹിന്ദുവിന്റെ അവസാന വാക്ക് തമ്പ് റാക്കളുടേതാണെന്ന വസ്തുത കേരള ഹൈക്കോടതി വരെ പ്രമാണമാക്കിയിട്ടുണ്ട്.ഒരു ശ്മശാനക്കേസിന്റെ തീര്‍പ്പിന് കൃഷണന്‍ തമ്പ്രാക്കളുടെ അച്ഛന്‍ രാമന്‍ തമ്പ് റാക്കളുടെ അഭിപ്രായം ഹൈക്കോടതി ആരാഞ്ഞിരുന്നു. ശബരിമല വിവാദത്തിലും തമ്പ്‌റാക്കളുടെ അഭിപ്രായം മാനിക്കപ്പെട്ടിട്ടുണ്ട്. ആതവനാടാണ് തമ്പ്‌റാക്കളുടെ മനസ്ഥിതി ചെയ്യുന്നത്.നാടിനെറെ പേരു പോലും മനയുമായി ബന്ധപ്പെട്ടുള്ളതാണ്.

ആഴ് വാഞ്ചേരി തമ്പ് റാക്കള്‍ വാഴുന്ന നാട് എന്ന പദത്തിന്റെ ചുരുക്കമാണിത്. കേരളത്തിനകത്തും പുറത്തു നിന്നുമായി ദിവസേന നിരവധിയാളുകളാണ് ദക്ഷിണവെച്ചു നമസ്‌ക്കരിക്കല്‍ ചടങ്ങിന് മനയില്‍ എത്താറുള്ളത്. രാമന്‍ തമ്പ് റാക്കളുടെ മരണശേഷം മൂത്ത പുത്രനായ കൃഷ്ണന്‍ തമ്പ് റാക്കള്‍ക്ക് തമ്പ് റാക്കള്‍ സ്ഥാനം ലഭിക്കുകയായിരുന്നു. കൃഷ്ണന്‍ നമ്പ് റാക്കളുടെ മൂത്ത പുത്രനാണ് ഭാവിയില്‍ തമ്പ് റാക്കള്‍ സ്ഥാനം .എന്നാല്‍ കൃഷ്ണന്‍ തമ്പ് റാക്കള്‍ക്ക് പെണ്‍കുട്ടിയാണുള്ളത്. മഞ്ജിമ എന്നു പേരുള്ള പെണ്‍കുട്ടി അടുത്തിടെ വിവാഹിതയായി പോവുകയും ചെയ്തു. കൃഷ്ണന്‍ തമ്പ് റാക്കളോടെ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ ആഴ്‌വാഞ്ചേരി തമ്പ് റാക്കള്‍ പെരുമ അവസാനിക്കും .ഇതിനിടയിലാണ് കൃഷ്ണന്‍ തമ്പ്‌റാക്കള്‍ ഇത്തരമൊരു പ്രസ്താവന ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.
രാവിലെ മുതല്‍ ഉച്ചവരെ കുറച്ചു നമ്പൂതിരിമാര്‍ വൈദിക പ്രവൃത്തി ചെയ്യുന്നു. എട്ടു പേര്‍. അവര്‍ക്ക് 1.5 ലക്ഷം രൂപ ദക്ഷിണ ഈ സമൂഹം എവിടേക്കാണ്.ഇതിന്റെ തലപ്പത്തിരി ക്കുക ദുഷ്‌ക്കരം.നിരാശയല്ല ഒരു തരം മടുപ്പ്. അബ്ദുള്ള ആയാലും തോമസ് ആയാലും കൃഷ്ണന്‍ ആയാലും തമ്പ്രാക്കള്‍ ആയാലും മുസ്ല്യാര്‍ ആയാലും ആദ്യം മനുഷ്യന്‍.നമ്മുടെ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതി അറിയുക. ഒന്നും ചെയ്യാനാവാതെ ഇരിക്കുക ശോചനീയമാണ്. അവരുടെ ചെയ്തികള്‍ക്ക് ഉത്തരം പറയേണ്ട അവസ്ഥ ഭീകരമാണെന്നും പോസ്റ്റിനുള്ള പ്രതികരണങ്ങളില്‍ തമ്പ് റാക്കള്‍ മറുപടി പറയുന്നു. ആഴ് വാഞ്ചേരി തമ്പ് റാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ് അതീവ പ്രാധാന്യത്തോടെയാണ് കേരളീയ സമൂഹം കാണുന്നത്.












Click it and Unblock the Notifications