ഞാന്‍ പബ്ലിക് പ്രോപ്പര്‍ട്ടിയല്ല: സരിത എസ് നായര്‍
തിരുവനന്തപുരം: താന്‍ ഒരു പബ്ലിക് പ്രോപ്പര്‍ട്ടിയല്ലെന്ന് സരിത എസ് നാര്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ചില സമയങ്ങളില്‍ സരിത എസ് നായര്‍ പൊട്ടിത്തെറിച്ചു. ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ അവര്‍ മറുചോദ്യങ്ങള്‍ എയ്ത് മാധ്യമ പ്രവര്‍ത്തകരെ കുഴക്കി.
കത്ത് പുറത്ത് വിടാത്തതിന്റെ പിറകില്‍ ബ്ലാക്ക് മെയിലിങ് തന്ത്രമാണെന്ന ആക്ഷേപം സരിത നിഷേധിച്ചു. ബ്ലാക്ക് മെയിലിങ് തന്ത്രം ഉപയോഗിച്ചിരുന്നില്ലെങ്കില്‍ താന്‍ എട്ട് മാസം ജയിലില്‍ കിടക്കില്ലായിരുന്നു എന്നാണ് സരിതയുടെ വാദം.

ഇപ്പോള്‍ കത്ത് പുറത്ത് വിട്ടാല്‍ അത് രാഷ്ട്രീയമായി ഉപയോഗിക്കപ്പെടും എന്നതിനാലാണ് പുറത്ത് വിടാത്തത്. ആര്‍ക്കെങ്കിലും ആരെയെങ്കിലും അടിക്കാനുള്ള വടി താനായി നല്‍കില്ലെന്നും സരിത പറഞ്ഞു. തന്റെ കത്ത് ഒരു പബ്ലിക് ഡോക്യുമെന്റ് ആക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു.
എപി അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെയുള്ള ബലാത്സംഗ കേസും പത്രസമ്മേളനത്തില്‍ ചര്‍ച്ചയായി. ആ കേസില്‍ തുടര്‍ നടപടികള്‍ ആയിട്ടെല്ലാണ് അറിയാന്‍ കഴിഞ്ഞതെന്നാണ് സരിത പറയുന്നത്.
അബ്ദുള്ളക്കുട്ടിക്കെതിരെ നല്‍കിയ പരാതി മാധ്യമങ്ങളിലൂടെ പുറത്തെത്തിയ സംഭവത്തേയും സരിത എസ് നായര്‍ രൂക്ഷമായി വിമര്‍ശിച്ചു. തന്റെ നാല് വയസ്സുള്ള കുഞ്ഞടക്കം ടിവിയില്‍ ആ കത്ത് കാണേണ്ടിവന്നു. അതിലെ മസാലയാണ് മാധ്യമങ്ങള്‍ ആഘോഷിച്ചതെന്നും സരിത പറഞ്ഞു.












Click it and Unblock the Notifications