കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതില്‍ സന്തോഷമെന്ന് ഗീത; ഒരു രൂപ പോലും ശമ്പളമില്ല!!!

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി സേവനമനുഷ്ടിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഗീത ഗോപിനാഥ്. കേരളം എന്റെ ജന്മനാടാണ്‌. ജന്മനാടിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഗീതഗോപിനാഥ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് വലിയ വിവാദമായിരുന്നു. നരേന്ദ്രമോദിയുടെ അടുത്ത ആളാണെന്നും ഇടത് പക്ഷത്തിന്റെ സാമ്പത്തിക ആശയങ്ങള്‍ക്ക് വിരുദ്ധമായാണ് ഗീത ഗോപിനാഥിന്റെ ആശയങ്ങളെന്നും ആരോപമണമുയര്‍ന്നു. എന്നാല്‍ ഗീതയുടെ സേവനം കേരളത്തിന്റെ വികസനത്തിന് ഉപകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.

Gita Gopinath

ഗീത ഗോപിനാഥ് വിവാദങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഗീത ഗോപിനാഥ് പ്രതികരിക്കുന്നത്. ഉന്നതമായ ഒരു സ്ഥാനമാണ് തനിക്ക് ലഭിച്ചത്. പക്ഷേ ഒരു പ്രതിഫലവും പറ്റാതെയായിരിക്കും സേവനമെന്ന് ഗീത ഗോപിനാഥ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

താനിപ്പോഴും ഹര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി ജോലി നോക്കുകയാണ്. ഇവിടെ അധ്യാപനം തുടരും. സാമ്പത്തിക ഉപദേഷ്ടാവയി നിയമിക്കപ്പെട്ടതിനാല്‍ സ്ഥിരമായി കേരളത്തില്‍ ഉണ്ടാകുമെന്ന് അര്‍ത്ഥമില്ല. കേരളത്തിന്റെ ദൈനം ദിന സാമ്പത്തിക നയങ്ങളില്‍ ഇടപെടില്ല. മറിച്ച് സംസ്ഥാനം ആവശ്യപ്പെടുന്ന സമയത്ത് തന്റെ സേവനം ഉറപ്പ് വരുത്തുമെന്നും ഗീത വ്യക്തമാക്കുന്നു. തന്റെ ഉപദേശം ആവശ്യമെങ്കില്‍ മാത്രം സ്വീകരിക്കാമെന്നും ഗീത വ്യക്തമാക്കുന്നുണ്ട്.

Gita Press release

Read More: കോടിയേരിയുടെ കൈയ്യില്‍ കണ്ടത്‌ ഏലസല്ല; അത് ഗ്ലൂക്കോസ് മോണിറ്ററിംഗ് ചിപ്പ്!!!

കോടിയേരിക്കെതിരെ ആന്വേഷണം; പയ്യന്നൂര്‍ പ്രസംഗത്തില്‍ ആവശ്യമെങ്കില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശംകോടിയേരിക്കെതിരെ ആന്വേഷണം; പയ്യന്നൂര്‍ പ്രസംഗത്തില്‍ ആവശ്യമെങ്കില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം

English summary
I am very honored to have serve as Economic Adviser of Pinarayi Vijayan, Says Gita Gopinath.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X