കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിക്ക് സംരക്ഷണം നല്‍കാത്തത് വിഎസിനെ പേടിച്ചിട്ടെന്ന് മുഖ്യമന്ത്രി

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ കെ എം മാണിയെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വിഷയത്തില്‍ താന്‍ പ്രതികരിക്കാതിരിക്കുന്നത് പ്രതിപക്ഷം നേതാവ് വിഎസ് അച്യുതാനന്ദനെ പേടിച്ചിട്ടാണെന്നും മുഖ്യമന്ത്രി.

ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബാര്‍ വിഷയത്തില്‍ കുറ്റം ചെയ്യാത്ത ഒരാളെ ക്രൂശിച്ചാല്‍, അതിനെതിരെ സംരക്ഷണം നല്‍കും. പ്രതിപക്ഷം നേതാവ് വിഎസ് അച്യുതാനന്ദനെ ഭയന്നാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയാതിരുന്നത്. എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ ഞാന്‍ കെഎം മാണിയെ സംരക്ഷിക്കാന്‍ നോക്കുന്നതായി ആരോപിയ്ക്കും- എന്നാണ് മുഖ്യന്റെ പോസ്റ്റ്.

vs-chandy

418 ബാറുകളെ റഗുലറൈസ് ചെയ്തത് ഇടതു സര്‍ക്കാരാണെന്നും ഇതില്‍ പല ബാറുകള്‍ക്കും യോഗ്യതയില്ലായിരുന്നെന്ന് സി ഐ ജി കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മറ്റൊരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. നിയമാനുസൃതമായ സൗകര്യങ്ങള്‍ ഇല്ലാതിരുന്നിട്ടും അവയെ ഇടുതു സര്‍ക്കാര്‍ റഗുലറൈറ്റ് ചെയ്തു. ഓരോ വര്‍ഷവും പുതുക്കേണ്ടതിന് പകരം സ്ഥിരമായിക്കോട്ടെ എന്ന് പറഞ്ഞു. പുതുക്കിയതിന് പിന്നിലെ കാരണങ്ങളെ കുറിച്ച് ഞാനൊന്നും പറയുന്നില്ല- മുഖ്യമന്ത്രി പോസ്റ്റി.

അതേ സമയം കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ കടുംപിടുത്തത്തിനൊടുവില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ തിരുത്തല്‍ വരുത്തുമെന്ന് അദ്ദേഹം നിയമസഭയില്‍ പ്രഖ്യാപിച്ചു. മദ്യനയത്തിലെ കോടതിയുടെ വിമര്‍ശനവും, മാണിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ ഒഴിവാക്കാനായുമാണ് മദ്യനയത്തിലെ തിരുത്തലിന് മുഖ്യമന്ത്രി തയ്യാറാകുന്നതെന്നാണ് വിവരം.\

English summary
I didn't support KM Mani fearing the allegations of opposition leader VS Achuthanandan says CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X