കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലേക്ക് പോകുന്നുണ്ടോയെന്ന് സംസ്ഥാന ഇന്റലിജൻസിൽ നിന്നും വിളിച്ചു ചോദിച്ചു: രശ്മി നായർ

  • By Goury Viswanathan
Google Oneindia Malayalam News

ശബരിമലയിൽ ദർശനം നടത്തുണ്ടോയെന്ന് അന്വേഷിച്ച് സംസ്ഥാന ഇന്റലിജൻസിൽ നിന്നും തനിക്ക് കോൾ വന്നുവെന്ന് രശ്മി നായർ. ശബരിമലയിലേക്ക് പോകുന്നുണ്ടെങ്കിൽ വീടിന് സുരക്ഷ ഏർപ്പെടുത്താനാണെന്ന് അറിയിച്ചുകൊണ്ടാണ് കോൾ വന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ രശ്മി നായർ പറയുന്നു.

കുടുക്കിയതാ, തന്നെ കള്ളക്കേസില്‍ കുടുക്കിയതാ'; കൊണ്ടുപോയത് മൂടിക്കെട്ടി, പോലീസിനെതിരെ രാഹുല്‍ ഈശ്വർകുടുക്കിയതാ, തന്നെ കള്ളക്കേസില്‍ കുടുക്കിയതാ'; കൊണ്ടുപോയത് മൂടിക്കെട്ടി, പോലീസിനെതിരെ രാഹുല്‍ ഈശ്വർ

ഏതൊരു സ്ത്രീയ്ക്കും സുഗമമായി അയ്യപ്പഭക്തനെ കാണാൻ കഴിയുന്ന സാഹചര്യം ഉണ്ടാകുമ്പോൾ അവിടെ പോയി ദർശനം നടത്തുമെന്നും ഒരു ദളിത്‌/ഈഴവ സ്വത്വമുള്ള വിശ്വാസിയായ സ്ത്രീയായിരിക്കണം ആദ്യം പതിനെട്ടാം പടി ചവിട്ടേണ്ടത് എന്ന് വ്യക്തിപരമായി ആഗ്രഹിക്കുന്നുവെന്നും രശ്മി നായർ വ്യക്തമാക്കുന്നുണ്ട്. രശ്മി നായരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

ശബരിമലയിലേക്ക് പോകുന്നുണ്ടോ?

ശബരിമലയിലേക്ക് പോകുന്നുണ്ടോ?

സംസ്ഥാന ഇന്റലിജസിൽ നിന്നും കുറച്ചു മുൻപ് കാൾ വന്നിരുന്നു ശബരിമലയിൽ പോകുന്നുണ്ട് എങ്കിൽ വീടിനും മറ്റും സുരക്ഷ ഏർപ്പെടുത്തണോ എന്നറിയാനായിരുന്നു അതെന്ന് രശ്മി നായർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

 മത വിശ്വാസിയല്ല

മത വിശ്വാസിയല്ല

ഞാൻ നിലവിൽ ഒരു മത വിശ്വാസി അല്ല. എന്നാൽ അതായിരുന്ന സമയത്ത് 41 ദിവസം വ്രതം എടുത്തു ഭക്തിയോടെ തന്നെ രണ്ടു തവണ ശബരിമലയിൽ പോയിട്ടുണ്ട്. നിലവിൽ എന്റെ വിഷയം ഭക്തിയല്ല ഹിന്ദു സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യവും അതിലെ ലിംഗ സമത്വവും ബ്രാഹ്മണാധിപത്യത്തിനെതിരെ ഉള്ള മുന്നേറ്റവും ഒക്കെയാണ്.

അതിവിടെ പ്രസക്തമല്ല

അതിവിടെ പ്രസക്തമല്ല

അതുകൊണ്ട് തന്നെ ഞാൻ ശബരിമലയിൽ പോകുക എന്നത് ഇവിടെ പ്രസക്തമായ വിഷയമേ അല്ല. അതുണ്ടാക്കുന്ന സെന്സേഷണലിസം ഇപ്പോഴത്തെ നമ്മുടെ രാഷ്ട്രീയ ജാഗ്രതയെ നെഗറ്റിവ് ആയി ബാധിക്കും എന്ന ഉത്തമ ബോധ്യമുണ്ട്.

അന്ന് ഞാൻ കാണും

അന്ന് ഞാൻ കാണും

ഒരു ദളിത്‌/ഈഴവ സ്വത്വമുള്ള വിശ്വാസിയായ സ്ത്രീയായിരിക്കണം ആദ്യം പതിനെട്ടാം പടി ചവിട്ടേണ്ടത് എന്ന് വ്യക്തിപരമായി ആഗ്രഹിക്കുന്നു. ഏതൊരു സ്ത്രീക്കും സുഗമമായി അയ്യപ്പനെ കാണാൻ കഴിയുന്ന സാഹചര്യം ഉണ്ടാകുന്നത് വരെ അതിനു വേണ്ടി സംസാരിക്കും. അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമ്പോൾ അയ്യപ്പബ്രോയെ പോയി കാണും എന്ന് പറഞ്ഞാണ് രശ്മി നായർ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 രഹ്ന ഫാത്തിമയുടെ സന്ദർശനം

രഹ്ന ഫാത്തിമയുടെ സന്ദർശനം

രഹ്ന ഫാത്തിമയുടെ ശബരിമല സന്ദർശനത്തിനെതിരെ രൂക്ഷമായ വിമർശനമാണ് രശ്മി നായർ ഉന്നയിച്ചത്. ഹന ഫാത്തിമ എന്ന കേന്ദ്ര സർക്കാർ ജീവനക്കാരി കെ സുരേന്ദ്രനുമായി മംഗലാപുരത്തു വച്ചു പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം എനിക്ക് നേരിട്ടറിയാമെന്ന് രശ്മി പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്കും തിരികൊളുത്തി.

 ക്വട്ടേഷൻ

ക്വട്ടേഷൻ

കേരളത്തിലെ പ്രോഗ്രസീവ് സ്പെയിസുകൾക്കുള്ളിൽ കയറി അതിനെ അശ്ലീല വൽക്കരിച്ചു വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിനു അനുകൂലമാക്കുക എന്ന കൊട്ടേഷൻ പലതവണ ഇവർ ഭംഗിയായി നിർവഹിക്കുകയും ചെയ്തുവെന്നാണ് രഹ്ന ഫാത്തിമയുടെ സന്ദർശനത്തെ കുറിച്ച് രശ്മി നായർ ഫേസ്ബുക്കിൽ കുറിച്ചത്.

Recommended Video

cmsvideo
രെഹ്ന ഫാത്തിമയ്ക്കെതിരെ തെളിവുകൾ നിരത്തി രശ്മി നായർ
 കടകംപള്ളിക്ക് പിന്തുണ

കടകംപള്ളിക്ക് പിന്തുണ

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാടിനെ താൻ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും ആക്ടിവിസ്റ്റുകൾക്ക് ഡിജെ പാർട്ടി നടത്താനുള്ള സ്ഥലമല്ല ശബരിമലയെന്നുമായിരുന്നു രശ്മിയുടെ പ്രതികരണം. ശബരിമലയിൽ വർഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു രെഹ്നാ ഫാത്തിമയുടേതെന്ന് രശ്മി ഫേസ്ബുക്ക് കുറിപ്പിൽ വിമർശിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മതത്തിന്റെ പേരിൽ ഗുണ്ടകളെ ഇറക്കി കണ്ഠരരുകൾ അയ്യപ്പനെ വ്യഭിചരിക്കുന്നു.. തുറന്നടിച്ച് എഴുത്തുകാരി

English summary
resmi nair facebook post on sabarimala women's entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X