'യെന്തിരൻ' ഉമ്മൻ, 1 മിനുട്ടിൽ 60 ഫയൽ, ഒരു ദിവസം 10,000 സന്ദർശകർ, ഇതെന്ത് മനുഷ്യനാ.!!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: മുന്‍ മുഖ്യമന്ത്രി എന്താ റോബോര്‍ട്ട് ആണോ...? സോളാര്‍ കമ്മീഷന് മുമ്പിലെ ഉമ്മന്‍ചാണ്ടിയുടെ മൊഴി കേട്ടാൽ അങ്ങനെ തോന്നും.രാവിലെ മുതല്‍ രാത്രി വരെ ഓട്ടം, മുഷിഞ്ഞ ഷര്‍ട്ട്, ചീകി വയ്ക്കാത്ത മുടി ഇതൊക്കെയാണ് ഉമ്മന്റെ മുഖമുദ്ര. ഒട്ടും സമയമില്ലാത്തത് കൊണ്ടാണത്രേ, ഇത്തരം കാര്യങ്ങളില്‍ ഒന്നും ശ്രദ്ധിക്കാത്തത്. തീര്‍ന്നില്ല ഔദ്യോഗിക തിരക്കുകള്‍ക്ക് ഇടയില്‍ മിനുട്ടില്‍ 60 ഉയലുകള്‍ വരെ ഒപ്പിടാറുണ്ടായിരുന്നെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്.  

1 സെക്കന്‌റില്‍ 1 ഫയല്‍ !!!

മുഖ്യമന്ത്രിക്ക് ധാരാളം ഫയലുകളില്‍ ഒപ്പിടേണ്ടി വരും. 1 സെക്കന്‌റില്‍ 1 ഫയല്‍ എന്ന നിലയ്ക്ക് ഒപ്പിട്ടാല്‍ മാത്രമേ ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ എന്നാണ് ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരിക്കുന്നത്.

ഫയലുകള്‍ പരിശോധിക്കാറില്ല

ആയിരക്കണക്കിന് ഫയലുകള്‍ ഒരു ദിവസം ഒപ്പിടേണ്ടതിനാല്‍ മുന്നിലെത്തുന്ന ഫയലുകള്‍ പൂര്‍ണമായി പരിശോധിക്കാന്‍ കഴിയാറില്ലെന്ന് ഉമ്മന്‍ചാണ്ടി സമ്മതിയ്ക്കുന്നു. ഉദ്യോഗസ്ഥരും പേഴ്‌സണല്‍ സ്റ്റാഫും തരുന്ന ഫയലുകളില്‍ ഒപ്പിട്ട് നല്‍കുകയാണ് പതിവ്

ഉദ്യോഗസ്ഥരെ വിശ്വാസം

തന്‌റെ മുന്നിലെത്തുന്ന ഫയലുകള്‍ കണ്ണുമടച്ച് ഒപ്പിട്ട് നല്‍കിയിരുന്നത് ഉദ്യോഗസ്ഥരെ വിശ്വാസമായിരുന്നത് കൊണ്ടാണെന്ന് ഉമ്മചാണ്ടി സമ്മതിക്കുന്നു. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളാത്ത ജിക്കുവിനെയും ജോപ്പനേയും വിശ്വസിച്ചു. എന്നാല്‍ തെറ്റ് പറ്റിയെന്ന് മനസ്സിലായപ്പോള്‍ ഇവരെ പുറത്താക്കിയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

സരിതയെ അറിയില്ല

സോളാര്‍ കേസ് പ്രതി സരിതയെ അറിയില്ലെന്നും ഉമ്മന്‍ചാണ്ടി. അറസ്റ്റിനെ തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് ഇവരെ കുറിച്ച് അറിയുന്നത്. സരിതയുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

സന്ദര്‍ശകരും വളരെ കൂടുതല്‍

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലോ, പൊതു ചടങ്ങുകളിലോ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി. 3000 മുതല്‍ 10000വരെ ആളുകള്‍ ദിവസവും തന്നെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇവരുടെ എല്ലാം വിശദാംശങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നില്ല

ജനസമ്പര്‍ക്കം

ഉമ്മന്‍ചാണ്ടി സർക്കാരിന്‌റെ കാലത്ത് നടപ്പാക്കിയ ജനക്ഷേമ പദ്ധതി ആയിരുന്നു ജനസമ്പര്‍ക്കം. എല്ലാ ജില്ലാകേന്ദ്രങ്ങളിലും മുഖ്യമന്ത്രി നേരിട്ടെത്തി ജനങ്ങളുടെ പ്രശ്‌നങ്ങല്‍ കേട്ടു. എന്നാല്‍ അവിടെ സരിത എസ് നായര്‍ എത്തിയിരുന്നോ എന്ന് അറിയില്ലെന്നും ജസ്റ്റിസ് ശിവരാജന് മുമ്പില്‍ ഉമ്മന്‍ചാണ്ടി മൊഴി നല്‍കി.

സരിത ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കും.

സോളാര്‍ കേസിലെ പ്രതിയായ സരിത എസ് നായര്‍ ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കും.ഉമ്മന്‍ചാണ്ടിയെ തനിക്ക് നേരിട്ട് വിസ്തരിക്കണമെന്ന സരിതയുടെ അപേക്ഷ പരിഗണിച്ചാണ് കമ്മീഷന്‍ ഉത്തരവ്. നാല് ചോദ്യങ്ങളാണ് തനിക് ഉമ്മന്‍ചാണ്ടിയോട് ചോദിയ്ക്കാനുള്ളത്, മറ്റ് ചോദ്യങ്ങള്‍ അഭിഭാഷകന്‍ ചോദിയ്ക്കുമെന്നും സരിത വ്യക്തമാക്കിയിട്ടുണ്ട്.

വിവാദങ്ങളും ഉമ്മന്‍ചാണ്ടിയും

വിവാദങ്ങളുടെ തോഴാനായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്ന് വേണമെങ്കില്‍ പറയാം. അദ്ദേഹത്തിന്‌റെ വ്യക്തി ജീവിതവും, ഔദ്യോഗിക ജീവിതവും വിവാദങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. പോരാതെ പാര്‍ട്ടിയ്ക്ക് ഉള്ളിലുണ്ടാകുന്ന പ്രശനങ്ങളും. വ്യക്തികളെ കണ്ണടച്ച് വിശ്വസിക്കുന്നതും, സ്വന്തക്കാര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായതുമാണ് ഉമ്മന്‍ചാണ്ടിയ്ക്ക് പാരയായതെനന് പറയുന്നവരും ഉണ്ട്.

English summary
Former CM Oomman chandy says that he used to sign around 60 documents in a minute as the CM and had no time to inspect the documents prior to signing.
Please Wait while comments are loading...