ഇവന്‍ ഗജരാജയല്ല ഗജവീരന്‍; കോഴിക്കോട്ടിറക്കിയ വ്യോമസേനയുടെ ഹൈടെക് വിമാനം വേറെ ലെവല്‍
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ കഴിഞ്ഞ ദിവസം കേന്ദ്ര ഏജന്‍സികള്‍ ഉഴുതു മറിച്ചിരുന്നു. എന്നാല്‍ ഏജന്‍സികള്‍ ഇവിടെയെത്തിയത് വ്യോമസേനയുടെ ഒരു അഡാറ് ഐറ്റത്തിലാണ്. ഗജരാജ എന്ന വിമാനമാണിത്. കോഴിക്കോട് ഇവര്‍ വന്നിറങ്ങിയത് അത്യാധുനിക കാര്യങ്ങളുള്ള ഈ വിമാനവും ഉപയോഗിച്ചായിരുന്നു. ഇതിനുള്ളില്‍ മൊബൈല്‍ ജാമര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ട്.
ബുധനാഴ്ച്ച രാത്രിയോടെയാണ് സംഘം വിമാനത്താവളത്തിലേക്ക് എത്തിയത്. ഇങ്ങനൊരു റെയ്ഡിന് എന്തുകൊണ്ട് ഗജരാജയെ ഉപയോഗിച്ചു. അതിന് വ്യക്തമായ മറുപടികളും ഇഡിക്കും എന്‍ഐഎക്കുമുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

അതിര്‍ത്തിയില്‍ സേനാ നീക്കങ്ങള്‍ നടക്കുമ്പോള്‍ സൈനികരെ എത്തിക്കാനുള്ള വ്യോമസേനയുടെ വിമാനമാണ് ഗജരാജ്. റെയ്ഡ് എത്രത്തോളം ആവശ്യമായിരുന്നുവെന്ന് ഈ വിമാനം ഉപയോഗിച്ചതില്‍ നിന്ന് വ്യക്തമാണ്. ലോക്കല്‍ പോലീസിനെ റെയ്ഡിന്റെ കാര്യം അറിയിച്ചിരുന്നു. എന്നാല്‍ വിശദമായി ഒന്നും അവര്‍ക്ക് കൈമാറിയില്ല. സിആര്‍പിഎഫിന് മുഖ്യ സുരക്ഷാ ചുമതലയും നല്‍കി. മലപ്പുറം ജില്ലയില്‍ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ വീടുകളിലും ദേശീയ പാതയില്‍ പുത്തനത്താണിക്ക് സമീപമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലുമാണ് റെയ്ഡ് നടന്നത്.

ഗജരാജന്‍ എന്ന് അറിയപ്പെടുന്ന വിമാനം വ്യോമസേനയുടെ നട്ടെല്ലാണ്. സുഖോയിസ്, ജാഗ്വര്‍, മിഗ്, തുടങ്ങിയ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയിലെ പ്രശസ്തരാണ്. സേനയെ ശക്തിപ്പെടുത്തുന്നതുംഇവയാണ്. എന്നാല്‍ ഗജരാജിനെ കേന്ദ്രീകരിച്ചാല്‍ വ്യോമേസനയുടെ എല്ലാ നീക്കങ്ങളും. തന്ത്രപരമായ ആഴം ഗജരാജനാണ്. റഷ്യന്‍ നിര്‍മിത ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് ഫ്‌ളീറ്റ് ഓഫ് ഇല്യൂഷിന്‍ അഥവാ ഐഎല്‍ 76 ആണ് ഇന്ത്യയില്‍ ഗജരാജ് എന്ന പേരില്‍ എത്തിയത്. ഇത് പിന്നീട് ഇന്ത്യന്‍ വ്യോമസേനയുടെ തന്നെ മുഖമായി മാറുകയായിരുന്നു.

ഇന്ത്യന്‍ വ്യോമസേനയിലെ ഏറ്റവും പഴക്കം ചെന്ന വിമാനമാണിത്. ആറ് പതിറ്റാണ്ടുകളായി ഇത് ഇന്ത്യക്കൊപ്പം ചേര്‍ന്നിട്ട്. 1962, 1965, 1971 യുദ്ധങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തായിരുന്നു ഗജരാജ്. ജമ്മു കശ്മീരിലെ ഇന്ത്യന്‍ സേനയ്ക്കും വിദൂര ദേശങ്ങളിലെ സാധാരണ ജനങ്ങള്‍ക്കും എപ്പോഴും സേവനവുമായി ഗജരാജനുണ്ടായിരുന്നു. ഈ വിമാനത്തിന്റെ കരുത്ത് വളരെ ശക്തമാണ്. അല്ലെങ്കില്‍ 6.5 ടണ്‍ ഭാരമുള്ള മൂന്ന് ട്രക്കുകളും ഒറ്റയടിക്ക് വഹിച്ച് പറക്കാന്‍ സാധിക്കും. ഇതിനൊപ്പം ഭാരമേറിയതും വലിപ്പം കുറഞ്ഞതുമായ ഒരു കൂട്ടം വാഹനങ്ങളും ഉപകരങ്ങളും ദീര്‍ഘൂദൂരത്തേക്കും കൊണ്ടുപോകാനാവും.

ഒരുപാട് മാനുഷിക സേവനത്തിന്റെ കഥയും ഗജരാജിന് പറയാനുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധ സമയത്ത്, യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായമൊരുക്കാന്‍ ഈ വിമാനമുണ്ടായിരുന്നു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലുണ്ടായ പ്രകൃത ദുരന്തങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലും ഗജരാജുണ്ടായിരുന്നു. ഡി ശ്രേണിയില്‍പ്പെട്ട വലിയ ഗജരാജ വിമാനമാണ് കേന്ദ്രസേനയെ എത്തിക്കാനായി പ്രത്യേക അനുമതിയോടെ കരിപ്പൂരിലെത്തിയത്. രണ്ട് വിമാനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സ്ഥലമാണ് ഇതിനായി അനുവദിച്ചത്. വളരെ രഹസ്യമായിട്ടായിരുന്നു വിമാനം എത്തിയത്. റെയ്ഡ് അതുപോലെ രഹസ്യ സ്വഭാവത്തിലുള്ളതായിരുന്നു.












Click it and Unblock the Notifications