ഇടുക്കിയിൽ വൻ ക‍ഞ്ചാവ് വേട്ട; കൃഷി ഒരേക്കറിൽ, പരിശോധന ശക്തമാക്കി!

  • Posted By: Akshay
Subscribe to Oneindia Malayalam

പൈനാവ്: ഇടുക്കിയിൽ വൻ ക‍ഞ്ചാവ് വേട്ട. പൂപ്പാറ ബോഡിമെട്ട് തലക്കുളം ഭാഗത്താണ് വനത്തിനുള്ളിലെ കഞ്ചാവ് തോട്ടമാണ് എക്സൈസ് നശിപ്പിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എക്‌സൈസ് സംഘം കഞ്ചാവ് തോട്ടം കണ്ടെത്തിയത്. ഒരേക്കറിലായി കഞ്ചാവ് കൃഷി നടത്തിയിരുന്നെന്ന് എക്സൈസ് പറഞ്ഞു. കഞ്ചാവ് വേര്‍തിരിച്ചെടുക്കാന്‍ പാകമായ 44 ചെടികളാണ് കണ്ടെത്തിയത്.

നിരന്തരമായ പരിശോധനകളും നടപടികളും കൊണ്ട് ഈ മേഖലയില്‍ നിന്ന് കഞ്ചാവിനെ ഒഴിവാക്കാന്‍ എക്‌സൈസിനും വനംവകുപ്പിനും സാധിച്ചിരുന്നു. എന്നാൽ വീണ്ടും കഞ്ചാവ് കൃഷി സജീവമാവുകയായിരുന്നു. വീണ്ടും കഞ്ചാവ് കൃഷി കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാനും നിരീക്ഷണം തുടരാനും അധികൃതർ തീരുമാനിച്ചിരിക്കുകയാണ്.

Ganja

കഞ്ചാവ് ചെടി വെട്ടി നശിപ്പിച്ച നിലയിലാണ് കാണപ്പെട്ടത്. ഇവിടേക്ക് ജലസേചന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട തന്നെ കൃഷി ചെയ്തതാണെന്ന് വ്യക്തമാണ്. ഏതാണ്ട് ഒരേക്കറോളം സ്ഥലത്തായാണ് കഞ്ചാവ് ചെടികള്‍ കൃഷിചെയ്തത്. വിപുലമായ കൃഷിയാണ് നടത്തിയിട്ടുള്ളത് എന്നാണ് പുറത്ത് വരുന്ന വിവരം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Idukki excise find ganja

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്