ഇടുക്കി മെഡിക്കല്‍ കോളേജ് : ഹോസ്റ്റല്‍ നിര്‍മ്മാണം ഉടന്‍ പൂർത്തിയാക്കും

  • Posted By: Desk
Subscribe to Oneindia Malayalam

ഇടുക്കി: മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ ഭാഗമായി ഹോസ്റ്റല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുതിനും ഹോസ്റ്റല്‍ സമുച്ചയ നിര്‍മ്മാണം ആരംഭിക്കുന്നതിനും ജില്ലാകലക്ടര്‍ ജി.ആര്‍ ഗോകുലിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.അക്കാദമിക് ബ്ലോക്കിലെ ശേഷിക്കുന്ന ജോലികളും ഇലക്ട്രിക്കല്‍, സീലിംഗ്, ടൈല്‍ വിരിക്കല്‍ ജോലികള്‍ എന്നിവ മെയ് അവസാനത്തോടെ തീര്‍ക്കാനാകുമെന്ന് നിര്‍മ്മാണ ചുമതല വഹിക്കുന്ന കിറ്റ്‌കോ അറിയിച്ചു.

idukki medical college

ഓഫീസ്, ലാബ് എന്നിവിടങ്ങളിലേക്കുള്ള ഫര്‍ണിച്ചര്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം നിര്‍ദ്ദേശം നല്‍കി. ഇടുക്കി മെഡിക്കല്‍ കോളേജിലെ വിദ്യാ്ര്‍ത്ഥികളുടെ കാലങ്ങളായുള്ള ആവശ്യത്തിനാണ് ഉടന്‍ പരിഹാരമാകുന്നത്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം തുടങ്ങാനും യോഗത്തില്‍ ധാരണയായി. സംസ്ഥാനത്തെ മറ്റു മെഡിക്കല്‍ കോളേജുകളെ അപേക്ഷിച്ച് യാത്ര സൗകര്യങ്ങളും ഹോസ്റ്റല്‍ സൗകര്യങ്ങളും ഇടുക്കിയില്‍ കുറവായതിനാല്‍ വളരെ ബുദ്ധിമുട്ടാണ് ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരുന്നത്.

പലപ്പോഴും ഇടുക്കിയില്‍ പ്രവേശനം ലഭിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മറ്റു പല ജില്ലകളിലേക്ക് മാറ്റത്തിനായി അപേക്ഷ നല്കി മാറുന്ന സാഹചര്യമായിരുന്നു. നിലവില്‍ ഹോസ്റ്റല്‍ സമുച്ചയത്തിന്റെ പണി പൂര്‍ത്തിയാക്കുന്നതോടെ ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വികസനത്തിനും അത് ഉപകരിക്കും.ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥിക്കുള്ള മെഡിക്കല്‍ ലാബ് ഉപകരണങ്ങളില്‍ നിലവിലുള്ളവയ്ക്ക് പുറമെ ആവശ്യമായവയുടെ പട്ടികകൂടി തയ്യാറാക്കി നല്‍കുന്നതിന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനെ ഡോ. പിപി മോഹനനെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.യോഗത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ. ജോര്‍ജ്ജ്, തുടങ്ങിയവര്‍ പങ്കെടുത്തു.

മോദിയുടെ മൗനം രാജ്യത്തോടുള്ള വെല്ലുവിളി! കത്വ പെൺകുട്ടിക്ക് നീതി തേടി നേതാക്കൾ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
idukki medical college; hostel construction soon

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്