ജില്ലമാറി ഫ്ളക്‌സ് ബോര്‍ഡ്: അറിഞ്ഞില്ലെന്ന് ഡിവൈഎഫ്ഐ: ഇവന്റ് മാനേജ്മെന്റെന്ന് യൂത്ത് കോണ്‍ഗ്രസ്

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ഇടുക്കി എംപി ജോയ്സ് ജോര്‍ജ്ജിന് അഭിവാദ്യമര്‍പ്പിച്ച് മൂവാറ്റുപുഴയില്‍ ഫ്ളക്സ് ബോര്‍ഡ്. എംപിക്ക് അഭിവാദ്യം അര്‍പ്പിച്ച് ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പേരിലാണ് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയില്‍ ഫ്ളെക്സ് ബോര്‍ഡ്. ഭൂമി കൈയ്യേറ്റ ആപോണത്തില്‍ കുടുങ്ങി നില്‍ക്കുന്ന ജോയിസ് ജോര്‍ജിന് അഭിവാദ്യമര്‍പ്പച്ചാണ് കഴിഞ്ഞ ദിവസം ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

മേലുദ്യോഗസ്ഥയെ ട്രോളി മംഗളം ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപിന്റെ ഫേസ്ബുക്ക് പോസറ്റ്

എന്നാല്‍ ഇത് തങ്ങളുടെ അറിവോടുകൂടിയല്ലെന്ന് ഡിവൈഎഫ്‌ഐ മൂവാറ്റുപുഴ പ്രാദേശിക നേതൃത്വം രംഗത്ത് വരുകയും ചെയ്തു. ഇതോടെ ജില്ല മാറി ഫ്ളക്സ് വച്ചത് ആരെന്ന് കണ്‍ഫ്യൂഷനിലാണ് പാര്‍ട്ടി പ്രവര്‌‍ത്തകരും നാട്ടുകാരും.

dukkimp

ജോയ്സ് ജോര്‍ജ് നേരിട്ട് ഏല്‍പ്പിച്ച ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിക്കാരാണ് ഫ്ളെക്സ് വച്ചതെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്സ്-കെ എസ് യു പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ബോര്‍ഡ് വെക്കാന്‍ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിക്കാരെ ഏല്‍പ്പിക്കുമ്പോള്‍ ജില്ലയുടെ അതിര്‍ത്തിയെങ്കിലും പറഞ്ഞുകൊടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

മാനുഷിയുടെ വിജയത്തിനു പിന്നിൽ മോദിയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, ഹരിയാന മന്ത്രിയുടെ പോസ്റ്റ്

ജോയ്സ് ജോര്‍ജ്ജ് എംപിയും കുടുംബവും കൈവശം വച്ചിരുന്ന 28 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിന് പിന്നാലെയാണ് ഫ്ളെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ ഫ്ലെക്സ് ബോര്‍ഡിന്‍റെ പിതൃത്വം ഏറ്റെടുക്കാന്‍ ആളില്ലാത്ത അവസ്ഥയിലാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
dyfi idukki district commities flex board supporting idukki mp joice george was seen in muvattupuzha. dyfi local leaders says that they dosent know the matter. youth congress says the board was placed by even management according to the instuction of mp

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്