'ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ വിജയ് ഷായെ പുറത്താക്കണം'; ജോൺ ബ്രിട്ടാസ് എംപി
കേണൽ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രി വിജയ്ഷാ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഭീകരവാദികളുടെ സമുദായത്തിൽ നിന്നുള്ള ഒരു സഹോദരിയെ ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ അയച്ചത് അവരുടെ അഹങ്കാരം നശിപ്പിക്കാനും അവരെ ഒരു പാഠം പഠിപ്പിക്കാനും ആണെന്നായിരുന്നു പേര് പറയാതെയുള്ള പരാമർശം. ഇപ്പോഴിതാ പരാമർശത്തിൽ മന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് ജോൺ ബ്രിട്ടാസ് എംപി. ബിജെപിക്ക് ആത്മാർത്ഥ ഉണ്ടെങ്കിൽ വിജയ്ഷായെ ഉടൻ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
' കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശിലെ മന്ത്രി വിജയ്ഷായെ ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ പുറത്താക്കണം. കേണൽ സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരി ആണെന്ന വിജയ്ഷായുടെ പ്രതികരണം അത്യന്തം വിഷലിപ്തമാണ്. വിജയ്ഷാ ഈ പ്രസ്താവന നടത്തിയ സമയത്ത് അവിടെ ഉണ്ടായിരുന്ന ബിജെപി നേതാക്കളും അണികളും കയ്യടിച്ചു പ്രോൽസാഹിപ്പിക്കുകയാണുണ്ടായത്. ബിജെപി എന്ന പാർട്ടി പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന വിഷയത്തിന്റെ ഒരു ദൃഷ്ടാന്തമായിട്ടാണ് വേണം ഇതിനെ കാണാൻ. ബിജെപിക്ക് എന്തെങ്കിലും തരത്തിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ, ഇത്തരത്തിൽ സമൂഹങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണം.

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ നടന്ന സംഘടിതമായിട്ടുള്ള സൈബർ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്തെഴുതിയിരുന്നു. വിദേശ്യകാര്യ മന്ത്രി എസ് ജയശങ്കർ പോലും അദ്ദേഹത്തിന് പിന്തുണ നൽകിയില്ല എന്നുള്ളത് വളരെ ഖേദകരമാണ്. പഹൽഗാം ഭീകരമാക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ആരതിയും ഹിമാൻഷിയും പോലെയുള്ളവർക്കെതിരെ സംഘ്പരിവാർ നടത്തുന്ന സൈബർ ആക്രമണങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായിട്ട് കാണാൻ കഴിയില്ല. ഈ വിഷയത്തെ മുൻനിർത്തി ബിജെപിയും ആർഎസ്എസും സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഒരു ധ്രുവീകരണത്തിന്റെ ഭാഗമാണിത്. സർക്കാറിന് ആത്മാർത്ഥതയുണ്ടെങ്കിൽ ഈ സൈബർ ആക്രമണങ്ങളുടെയും വിഷലിപ്തമായ പ്രചരണത്തിന്റെയും ഉത്തരവാദികളായ ആൾക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം.
സുപ്രീംകോടതി ഇവിടെ ആഭ്യന്തരയുദ്ധം സംഘടിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപിയുടെ പ്രധാനപ്പെട്ട നേതാവായിട്ടുള്ള നിഷികാന്ത് ദുബെ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. യഥാർത്ഥത്തിൽ നിഷികാന്ത് ദുബെക്കെതിരെ നടപടിയെടുക്കേണ്ടതാണ്. അതുപോലെ തന്നെ ആർഎസ്എസിന്റെ പ്രധാനപ്പെട്ട നേതാവ് നന്ദകുമാർ സുപ്രീംകോടതിക്കെതിരെ ഒരു പ്രസ്താവന ഇറക്കി. കാശ്മീർ പ്രശ്നത്തിന്റെ കാരണക്കാരൻ സുപ്രീംകോടതിയാണെന്ന് പോലും നന്ദകുമാർ പറഞ്ഞു വെച്ചു. ഇത്തരത്തിൽ വിഷത്തിന്റെയും ധ്രുവീകരണത്തിന്റെയും പോലെയുള്ള മലീമസമായിട്ടുള്ള ഒരു സാഹചര്യം രാജ്യത്ത് സംജാതമാകുമ്പോൾ അടിയന്തരമായ നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. അതല്ലെങ്കിൽ ഇത്തരം വിഷലിപ്തമായ പ്രചരണങ്ങൾ തങ്ങളുടെ അറിവോടുകൂടിയാണ് ഇവിടെ സംഘടിപ്പിക്കപ്പെടുന്നത് എന്നുള്ളത് ജനങ്ങൾക്ക് ബോധ്യമാകും.
ഓപ്പറേഷൻ സിന്ദൂറിനെ മുൻനിർത്തിയുള്ള വിശദാംശങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറല്ല. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഒരുപാട് സംശയങ്ങളും സന്ദേഹങ്ങളും ഉയരുന്നുണ്ട്. നമ്മുടെ യുദ്ധസാമഗ്രികൾക്ക്, റാഫേൽ വിമാനങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചോ അതുപോലെ പഹൽഗാമിലെ സുരക്ഷവീഴ്ചയുടെ ഉത്തരവാദികൾ ആരാണ് എന്നും മറ്റും ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്. ഒരു തീവ്രവാദി പോലും നമ്മുടെ മണ്ണിൽ കാലുകുത്തില്ലെന്നും കാലുകുത്തിയാൽ നെറുകയിലേക്ക് വെടിവെക്കാൻ ഞങ്ങൾക്കറിയാമെന്നും കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിലാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. എന്നിട്ട് എന്തുകൊണ്ടാണ് പഹൽഗാമിൽ നിരപരാധികളായ 26 പേരെ കൊലചെയ്ത ഒരു തീവ്രവാദിയെ പോലും പിടിക്കാൻ കേന്ദ്രസർക്കാറിന് സാധിക്കാത്തത്.
ഈ രാജ്യത്തിന്റെ ഭരണഘടനാപരമായിട്ടുള്ള നിർവഹണത്തിനെതിരെ അതിശക്തമായിട്ടുള്ള ഒരു ആഘാതം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ കേന്ദ്രസർക്കാറിന്റെ അറിവോടെയാണ് ഇത്തരം പ്രവർത്തികൾ എന്ന ധാരണ ജനങ്ങൾക്കിടയിൽ ബലപ്പെടും', ബ്രിട്ടാസ് പറഞ്ഞു.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
35 സീറ്റ് കിട്ടിയാല് കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്ഗ്രസും മറ്റുള്ളവരും വരും -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്












Click it and Unblock the Notifications