കോണ്‍ഗ്രസിന് വോട്ട് ചെയ്യും എന്ന് ബിജെപി പറഞ്ഞാല്‍ എന്ത് ചെയ്യും? ആരുടെ വോട്ടും വാങ്ങുമെന്ന് സുധാകരൻ
തലശ്ശേരി: ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത തലശ്ശേരിയില്‍ വോട്ട് ആര്‍ക്കെന്നതില്‍ പാര്‍ട്ടിക്കുളളില്‍ തന്നെ അനിശ്ചിതത്വം തുടരുകയാണ്. ബിജെപിക്കാര്‍ തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യണം എന്ന പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ നിലപാട് തള്ളി വി മുരളീധരന്‍ രംഗത്ത് എത്തി. വോട്ട് സിപിഎം വിമതനായ സിഒടി നസീറിന് തന്നെ ആണെന്നാണ് മുരളീധരന്റെ പ്രതികരണം. അതേസമയം തലശ്ശേരിയില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് എംപി കെ സുധാകരന്‍ പ്രതികരിച്ചു.
തലശ്ശേരിയില്‍ എഎന്‍ ഷംസീറിനെ തോല്‍പ്പിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യം. എന്നാല്‍ അതിന് വേണ്ടി ബിജെപിയുടെ വോട്ട് ചോദിക്കില്ല. അതേസമയം കോണ്‍ഗ്രസിന് വോട്ട് ചെയ്യും എന്ന് ബിജെപി പറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് സുധാകരന്‍ ചോദിച്ചു. സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ആര് വോട്ട് തന്നാലും അത് സ്വീകരിക്കും. അതിനെ വിമര്‍ശിക്കുന്നവര്‍ എസ്ഡിപിഐ പിന്തുണയില്‍ പഞ്ചായത്ത് ഭരിക്കുന്നവരാണ് എന്നും കെ സുധാകരന്‍ പ്രതികരിച്ചു.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ല. കണ്ണൂരില്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച മണ്ഡലമാണ് തലശ്ശേരി. ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിപ്പോയതാണ് തലശ്ശേരിയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായത്. തലശ്ശേരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സിഒടി നസീറിന് പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്തുണ നസീര്‍ നിരസിച്ചതോടെയാണ് വോട്ട് ആര്‍ക്കെന്ന അനിശ്ചിതത്വം ഉടലെടുത്തത്.
തലശ്ശേരിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും എതിരെ മനസാക്ഷി വോട്ട് ചെയ്യാനാണ് ബിജെപി പ്രവര്‍ത്തകരോട് ജില്ലാ നേതൃത്വം ആഹ്വാനം ചെയ്തത്. എന്നാല്‍ സിഒടി നസീറിന് വോട്ട് ചെയ്യാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത് എന്നും ഇക്കാര്യത്തില്‍ യാതൊരു വിധത്തിലുളള ആശയക്കുഴപ്പവും ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ഇല്ലെന്നും ആണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പ്രതികരിച്ചത്. ബിജെപി ശക്തമായ മത്സരം നടത്തുന്ന സംസ്ഥാനത്തെ 20 സീറ്റുകളില്‍ എങ്കിലും കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണ ഉണ്ടെന്നും മുരളീധരന്‍ ആരോപിച്ചു.
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications