വന്‍ ഓഫറുമായി ഡികെ: കോണ്‍ഗ്രസ് വിജയിച്ചാല്‍ സ്വത്ത് നികുതിയില്‍ 50 ശതമാനം ഇളവ് വരുത്തും
ബെംഗളൂരു: പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ സ്വത്ത് നികുതിയില്‍ 50 ശതമാനം ഇളവ് നടപ്പില്‍ വരുത്തുമെന്ന വാഗ്ദാനവുമായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിസന്‍റ് ഡികെ ശിവകുമാര്‍. ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി, കലബുറഗി എന്നീ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഡികെ ശിവകുമാറിന്റെ വാഗ്ദാനം. കോവിഡും ലോക്ക്ഡൗണും തുടർന്നുള്ള നിയന്ത്രണങ്ങളും കാരണം ആളുകൾ ഇതിനകം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതേ തുടര്‍ന്ന് ഗുജറാത്തിലും തെലങ്കാനയിലും സ്വത്ത് നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ബിജെപി സർക്കാർ ജനങ്ങള്‍ക്ക് ആശ്വാസകരമാവുന്ന ഒരു നടപടിയും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പുത്തന്‍ മേക്കോവറില്‍ സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
ഹുബ്ബള്ളി-ധാർവാഡ് കോര്‍പ്പറേഷനില്‍ 2 തവണ ബി ജെ പി അധികാരത്തിലിരുന്നിട്ടും സംസ്ഥാനത്തും കേന്ദ്രത്തിലും സ്വന്തം സർക്കാരുകളുണ്ടെങ്കിലും ഇരു നഗരങ്ങളുടേയും വികസനം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഡികെ ശിവകുമാര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പ്രകടന പത്രികയിൽ നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിലും തെറ്റായ വാഗ്ദാനങ്ങളുടെ ഒരു പരമ്പര നൽകുന്നതിൽ വിജയിച്ചതാണ് ബിജെപിയുടെ ഒരേയൊരു നേട്ടമെന്ന് ശിവകുമാർ പറഞ്ഞു.

ഉറപ്പുകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട ബി ജെ പിക്ക് വേണ്ടി ഇനിയും എന്തിന് വോട്ട് ചെയ്യണമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കണം. ബസവേശ്വര ദേശത്ത് ബി ജെ പി നേതാക്കൾ കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പി വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവർത്തിച്ചതെന്നും മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പാർട്ടി ഏറ്റവും കൂടുതൽ സീറ്റുകൾ നേടുമെന്ന കാര്യം ഉറപ്പാണെന്നും പി സി സി അധ്യക്ഷന്‍ അവകാശപ്പെട്ടു.
ബിജെപി ഭരണത്തിൻ കീഴിലാണ് സംസ്ഥാനം ഏറ്റവും കൂടുതൽ അഴിമതിക്ക് സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റം ഉണ്ടാവാന്‍ ൻ കാരണം അഴിമതിയാണെന്ന് അദ്ദേഹം പറഞ്ഞു. "മുൻ മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ ജോലി മികച്ച രീതിയില്‍ ചെയ്തിട്ടുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അദ്ദേഹത്തെ തുടരാൻ അനുവദിക്കാത്തത്. പടിയിറങ്ങുമ്പോൾ എന്തുകൊണ്ടാണ് അദ്ദേഹം കണ്ണുനീർ പൊഴിച്ചത്? ഉയർന്ന അഴിമതി കാരണമാണ് അദ്ദേഹം മാറ്റപ്പെട്ടത്? നിങ്ങൾ ബിജെപി നേതാക്കൾ ഇതിന് ഉത്തരം പറയണമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.
ബസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ബി ആർ ടി എസ്) സംബന്ധിച്ച്, ബി ആ ർ ടി എസിലെ അഴിമതിയുടെ എല്ലാ വിശദാംശങ്ങളും ബി ജെ പി യിലെ അരവിന്ദ് ബെല്ലാഡ് എം എൽ എയുടെ പക്കലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര രഹസ്യങ്ങൾ അറിയാവുന്നതിനാൽ മിസ്റ്റർ ബെല്ലാഡിനെ നമ്മള്‍ വിശ്വസിക്കണം. ബി ജെ പിയുടെ അഴിമതി തെളിയിക്കാൻ മിസ്റ്റർ ബെല്ലാഡ് അല്ലാതെ മറ്റ് തെളിവുകൾ ആവശ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നൃത്തം പഠിക്കാൻ ആഗ്രഹിക്കുന്നവർ ഹുബ്ബള്ളി-ധാർവാഡ് സന്ദർശിച്ച് നഗരം ചുറ്റിക്കാണണമെന്നും ശിവകുമാര്‍ പരിഹാസ രൂപേണ പറഞ്ഞു. അവർ യാന്ത്രികമായി നൃത്തം പഠിച്ചോളും, കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ താൻ ഇരട്ട നഗരങ്ങളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഒരിടത്ത് പോലും മികച്ച റോഡ് സംവിധാനം കാണാന്‍ കഴിഞ്ഞില്ല. ഒരു റോഡും നല്ലതല്ല. എല്ലാം നിറയെ കുഴികളാണ്. തെറ്റായ വാഗ്ദാനങ്ങൾ നൽകി ബിജെപി ജനങ്ങളെ വഞ്ചിച്ചു. ഹുബ്ബള്ളിക്കും ധാർവാഡിനും ഇടയിൽ യാത്ര ചെയ്ത ശേഷം, റോഡുകളില പൊടി കാരണം ധരിച്ച വസ്ത്രം മാറേണ്ട സ്ഥിതിയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications