Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം സമുദായത്തിന്റെ ആവശ്യമായിരുന്നെങ്കിൽ യുഡിഎഫും എൽഡിഎഫും മുട്ടിലിഴയില്ലേ'; കെ സുരേന്ദ്രൻ

വഖഫ് ഭേദഗതി ബിൽ ഏപ്രിൽ 2 ന് ലോക്‌സഭയിൽ അവതരിപ്പിക്കുമെന്ന് സൂചന. നേരത്തേ ബില്ലിൽ ഇന്ത്യ മുന്നണി നേതാക്കൾ ഉയർത്തിയ വിമർശനത്തെ തുടർന്ന് ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് അയച്ചിരുന്നു. 655 പേജുള്ള റിപ്പോർട്ടാണ് ജെപിസി സമർപ്പിച്ചത്. സംയുക്ത സമിതിയുടെ ശുപാർശകൾ ഉൾപ്പെടുത്തി കേന്ദ്ര മന്ത്രിസഭ അടുത്തിടെ ബിൽ പാസാക്കി. ഈ ബില്ലാണ് വരും ദിവങ്ങളിൽ സഭയിൽ അവതരിപ്പിക്കുന്നത്.

അതിനിടെ ബില്ലിൽ പ്രതികരിച്ച് ബി ജെ പി നേതാക്കൾ രംഗത്തെത്തി. ക്രൈസ്തവരുടെ വോട്ടുവാങ്ങി കാലാകാലം പാർലമെന്റിലും നിയമസഭയിലുമെത്തുന്ന യു. ഡി. എഫ് , എൽ. ഡി. എഫ് ജനപ്രതിനിധികളുടെ നിലപാട് ആഴത്തിൽ ചർച്ചചെയ്യാൻ കേരളം മുന്നോട്ടുവരേണ്ടതാണെന്ന് ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. സുരേന്ദ്രന്റെ വാക്കുകളിലേക്ക്

sura1-17

'സി.ബി.സി.ഐയും കെ.സി.ബി.സിയും വഖഫ് ഭേദഗതിബില്ലിൽ അനുകൂലിച്ച് വോട്ടുചെയ്യണമെന്ന് കേരളത്തിലെ എം. പി. മാരോട് ആവശ്യപ്പെട്ടത് ഒരു ചെറിയ വാർത്തയാണോ കേരളത്തിൽ? ക്രൈസ്തവ സമൂഹം കേരളത്തിൽ അവഗണിക്കപ്പെടേണ്ട ഒരു വിഭാഗമാണെന്നാണോ കരുതേണ്ടത്. കേരളത്തിലെ ജനങ്ങളിൽ ഏതാണ്ട് പതിനെട്ടു ശതമാനം ക്രൈസ്തവരാണ്. അവരുടെ ഒരു ആശങ്കയും അഭ്യർത്ഥനയും യു. ഡി. എഫും എൽ. ഡി. എഫും തള്ളിക്കളഞ്ഞത് ഒരു ചർച്ചപോലും ചെയ്യേണ്ടെന്നാണോ?

പാലക്കാട് ഒരു പുൽക്കൂട് ആരോ തകർത്തത് അഞ്ചു ദിവസം ആഘോഷിച്ചു നമ്മുടെ മാധ്യമങ്ങൾ. ക്രൈസ്തവരുടെ വോട്ടുവാങ്ങി കാലാകാലം പാർലമെന്റിലും നിയമസഭയിലുമെത്തുന്ന യു. ഡി. എഫ് , എൽ. ഡി. എഫ് ജനപ്രതിനിധികളുടെ നിലപാട് ആഴത്തിൽ ചർച്ചചെയ്യാൻ കേരളം മുന്നോട്ടുവരേണ്ടതല്ലേ? ഇന്നേവരെ ഈ രണ്ടു സംഘടനകളും ഇത്തരം ഒരാവശ്യം ഉന്നയിച്ചിട്ടുണ്ടോ? ഏതെങ്കിലും മുസ്ളീം സംഘടനകളായിരുന്നു ഇങ്ങനെയൊരാവശ്യം ഉന്നയിച്ചിരുന്നെങ്കിൽ പാണക്കാട്ടും കാന്തപുരത്തും അൻവാറശ്ശേരിയിലും പോയി മുട്ടിലിഴയുമായിരുന്നില്ലേ ഈ നാണം കെട്ട ഇരുമുന്നണികളും', സുരേന്ദ്രൻ പറഞ്ഞു.

അതേസമയം വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനനുകൂലമായി കേരളത്തിലെ ജനപ്രതിനിധികള്‍ വോട്ടു ചെയ്യണമെന്ന കെസിബിസി നിലപാടിനെ ‍ കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജുവും നിർമലാ സീതാരാമനും സ്വാഗതം ചെയ്തു.

നമ്മുടെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കേണ്ടത് രാഷ്ട്രീയത്തിലുള്ളവരുടെ കടമയാണ്. ഉദാഹരണത്തിന്, കേരളത്തിലെ മുനമ്പത്തെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതമനുഭവിക്കുകയും അവരുടെ സ്വത്തുക്കളും വീടുകളും സംരക്ഷിക്കുന്നതിനുള്ള പരിഹാരം തേടുകയും ചെയ്യുന്നു. ഈ നിയമം ഒരു സമൂഹത്തിനും എതിരല്ല. മറിച്ചുള്ള പ്രചരണം ചിലരുടെ മനസ്സിനെ വിഷലിപ്തമാക്കാൻ വേണ്ടിയിട്ടുള്ളതാണെന്ന് കിരൺ റിജ്ജു പറഞ്ഞു.

എല്ലാ ജനങ്ങളുടെയും താൽപ്പര്യാർത്ഥം കേരളത്തിലെ എല്ലാ എംപിമാരും ഈ ബില്ലിനെ പിന്തുണയ്ക്കുമെന്നും നിസ്സാര പ്രീണന രാഷ്ട്രീയത്തിനായി ജനങ്ങളുടെ താൽപ്പര്യങ്ങൾ ബലികഴിക്കില്ലെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലുള്ള വഖഫ് നിയമത്തിലെ അന്യായവും ഭരണഘടനാ വിരുദ്ധവുമായ വകുപ്പുകൾ ഭേദഗതി ചെയ്യണമെന്ന കെസിബിസിയുടെ ആഹ്വാനം സ്വാഗതാർഹമായ നടപടിയാണെന്നായിരുന്നു ധനന്ത്രി നിർമലാ സീതാരമാൻ എക്സിൽ കുറിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+