കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐ തിങ്കളാഴ്ച ക്ലാസില്‍ കയറുമോ?ലോ അക്കാദമിയില്‍ ക്ലാസ് തുടങ്ങിയാല്‍ നേരിടുമെന്ന് കെ മുരളീധരന്‍

ലോ അക്കാദമി തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചാല്‍ എന്തു വില കൊടുത്തും അതിനെ നേരിടുമെന്നും കെ മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.

Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സമരം തുടരുന്ന പേരൂര്‍ക്കട ലോ അക്കാദമിയില്‍ തിങ്കളാഴ്ച മുതല്‍ ക്ലാസ് തുടങ്ങാനുള്ള തീരുമാനത്തിനെതിരെ കെ മുരളീധരന്‍ എംഎല്‍എ രംഗത്ത്. ലോ അക്കാദമിയില്‍ തിങ്കളാഴ്ച ക്ലാസ് തുടങ്ങിയാല്‍ നേരിടുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. ലോ അക്കാദമി പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുരളീധരന്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു.

പേരൂര്‍ക്കടയിലെ സമരഭൂമിയെ കലാപഭൂമിയാക്കിയാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോ അക്കാദമി തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചാല്‍ എന്തു വില കൊടുത്തും അതിനെ നേരിടുമെന്നും കെ മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ സമരങ്ങളെയും ഒറ്റുകൊടുത്ത പാരമ്പര്യമാണ് എസ്എഫ്‌ഐയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

kmuraleedharan

ലോ അക്കാദമിക്ക് ഭൂമി വിട്ടുനല്‍കിയ പിഎസ് നടരാജപിള്ളയെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് തീര്‍ത്തും ദൗര്‍ഭാഗ്യകരമായിപ്പോയെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ലോ അക്കാദമിയിലെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി വിദ്യാഭ്യാസ മന്ത്രി ശനിയാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ലക്ഷ്മി നായര്‍ രാജി വെയ്ക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. എന്നാല്‍ തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുത്തുവെന്നും, സമരം വിജയിച്ചെന്നും, എത്രയും പെട്ടെന്ന് ക്ലാസുകള്‍ ആരംഭിക്കണമെന്നുമായിരുന്നു എസ്എഫ്‌ഐ ചര്‍ച്ചയില്‍ പറഞ്ഞത്.

English summary
K muraleedharan says that if law academy will open on monday, will cope .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X