Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 'ഇരട്ടചങ്കന്റെ മുട്ടന്‍ പണി'; അന്യായമായി സ്വത്ത് സമാഹരിച്ചാല്‍ പെടും

ന്യായമായ സ്വത്ത് കൈവശം വയ്ക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും സ്വത്ത് അന്യായമായി സമാഹരിക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കാനാവില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: അവിഹിത സ്വത്ത് കൈവശം വെക്കുനെന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരുടെ അവിഹിത സ്വത്തു കണ്ടുകെട്ടാന്‍ പഴുതടച്ച സംവിധാനം ആവിഷ്‌കരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സിപിഐ അനുഭാവ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ' ജനകീയ സര്‍ക്കാരും ജനപക്ഷ സിവില്‍ സര്‍വീസും ' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് അഴിമതിക്കെതിരെ പുതിയ സംവിധാനം കൊണ്ടുവരുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

ന്യായമായ സ്വത്ത് കൈവശം വയ്ക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും സ്വത്ത് അന്യായമായി സമാഹരിക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കാനാവില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. തങ്ങള്‍ക്കൊപ്പമുള്ള ജീവനക്കാരില്‍ ആരൊക്കെയാണ് അഴിമതിക്കാര്‍ എന്നു ജീവനക്കാരുടെ സംഘടനകള്‍ക്ക് അറിയാം. ഇത്തരം അഴിമതിക്കാരെ തിരുത്താനും ഒറ്റപ്പെടുത്താനും ജീവനക്കാരുടെ സംഘടനകള്‍ ശ്രമിക്കണമെന്നും പിണറായി പറഞ്ഞു.

ഉത്തരവാദിത്തങ്ങളും

ഉത്തരവാദിത്തങ്ങളും

വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, പൊലീസ് സ്‌റ്റേഷന്‍ എന്നിവ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാലേ ഭരണം നല്ലതാണെന്നു വിലയിരുത്തപ്പെടൂകയുള്ളു. ജീവനക്കാര്‍ക്ക് അധികാരങ്ങളും അവകാശങ്ങളും മാത്രമല്ല, ഉത്തരവാദിത്തങ്ങളുമുണ്ടെന്നും പിണറായി പറഞ്ഞു.

ഒരു വിഭാഗം ജീവനക്കാര്‍

ഒരു വിഭാഗം ജീവനക്കാര്‍

ജീവനക്കാരില്‍ ഒരു വിഭാഗം അഴിമതിക്കാരാണെന്നു പരാതിയുണ്ട്. ഈ ചെറിയ വിഭാഗത്തിന്റെ പ്രവര്‍ത്തനം മൂലം നല്ല രീതിയില്‍ ജോലിചെയ്യുന്ന വലിയ വിഭാഗത്തെ ജനങ്ങള്‍ പുച്ഛത്തോടെ കാണുന്നു.

സ്വന്തം ജോലി

സ്വന്തം ജോലി

അഭിമാനത്തോടെയും അര്‍പ്പണ ബോധത്തോടെയും ജോലി ചെയ്യുന്ന ജീവനക്കാര്‍ സ്വന്തം ജോലി മറ്റുള്ളവരെ ഏല്‍പ്പിക്കുകയോ മേല്‍ത്തട്ടിലേക്ക് കൈമാറുകയോ ചെയ്യില്ലെന്നും പിണറായി പറഞ്ഞു.

പരാതി

പരാതി

നിര്‍ഭാഗ്യവശാല്‍ ഒരു വിഭാഗം ജീവനക്കാര്‍ തൊഴിലില്‍ പ്രതിബദ്ധത പുലര്‍ത്തുന്നില്ല. താഴേത്തട്ടില്‍ തീരുമാനം എടുക്കേണ്ട കാര്യങ്ങള്‍ പോലും സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കുന്ന രീതി ശരിയല്ല.

സര്‍ക്കാര്‍ ജീവനക്കാര്‍

സര്‍ക്കാര്‍ ജീവനക്കാര്‍

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ജീവനക്കാര്‍ കണ്ണുതുറന്നു കാണുകയും പരിഹരിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+