• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വോട്ട് നേടി കഴിഞ്ഞാൽ തരം പോലെ നിലപാട് മാറ്റുന്നയാളല്ല ഞാൻ; ഉറച്ച് ശശി തരൂർ

Google Oneindia Malayalam News

തിരുവനന്തപുരം; വിമാനത്താവള വിഷയത്തിൽ നിലപാടിൽ ഉറച്ച് എംപി ശശി തരൂർ. വോട്ട് ലഭിച്ചതിന് ശേഷം നിലപാട് മാറ്റുന്നയാളല്ല താനെന്ന് ശശി തരൂർ പറഞ്ഞു. എന്റെ നിയോജകമണ്ഡലത്തിന്റെ താല്പര്യത്തിന് വേണ്ടിയാണ് ഞാന്‍ നിലപാടെടുത്തിട്ടുള്ളതും അതിനെക്കുറിച്ച് സംസാരിക്കുന്നതും. ഒരു എം പി എന്ന നിലയില്‍ എന്റെ ജോലിയാണ് അത്, ഫേസ്ബുക്ക് പോസ്റ്റിൽ ശശി തരൂർ പറഞ്ഞു.പോസ്റ്റ് ഇങ്ങനെ

തിരുവനന്തപുരം എയര്‍പോര്‍ട്ട് വിഷയത്തില്‍ എന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. വോട്ടര്‍മാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷന്‍ കഴിഞ്ഞാല്‍ പിന്നെ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പ്പെടുത്തേണ്ടതില്ല. ഈ വിഡിയോ ഒരു വര്‍ഷം മുന്‍പ് എടുത്തതാണ്. എന്റെ സഹപ്രവര്‍ത്തകര്‍ മറ്റൊരു നിലപാട് എടുക്കുന്നതിന് മുന്‍പ് എന്നോട് എന്റെ അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ കൃത്യമായും എന്റെ നിലപാട് അവരോട് വിശദീകരിക്കുമായിരുന്നു. എന്റെ നിയോജകമണ്ഡലത്തിന്റെ താല്പര്യത്തിന് വേണ്ടിയാണ് ഞാന്‍ നിലപാടെടുത്തിട്ടുള്ളതും അതിനെക്കുറിച്ച് സംസാരിക്കുന്നതും. ഒരു എം പി എന്ന നിലയില്‍ എന്റെ ജോലിയാണ് അത്, പോസ്റ്റിൽ പറയുന്നു.

സ്വകാര്യവല്‍ക്കരണം വിമാനത്താവള വികസനം വേഗത്തിലാക്കുമെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ ഏജന്‍സികളിൽ നിക്ഷിപ്തമായിരിക്കമെന്നുമാണ് തരൂർ പറഞ്ഞത്.ഈ സാഹചര്യത്തിൽ‌ തീരുമാനം, എത്ര വിവാദപരമാണെങ്കിലും നമ്മൾ‌ അനുഭവിച്ച വലിയ കാലതാമസത്തേക്കാൾ‌ നല്ലതാണെന്നും തരൂർ നിലപാട് വ്യക്തമാക്കി. അതേസമയം തരൂരിന്റെ പ്രതികരണത്തിൽ പരോക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ രംഗത്തെത്തിയിരുന്നു.

വ്യവസായികളേയും നിക്ഷേപകരേയും പിണറായി ഭീഷണിപ്പെടുത്തുകയാണ്; ജോർജ് കുര്യൻവ്യവസായികളേയും നിക്ഷേപകരേയും പിണറായി ഭീഷണിപ്പെടുത്തുകയാണ്; ജോർജ് കുര്യൻ

ലാഭകരമായും മാതൃകപരമായും പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം അദാനിക്കു തീറെഴുതാനുള്ള തീരുമാനത്തിന് കൂട്ടുനില്‍ക്കേണ്ട ആവശ്യം ആര്‍ക്കുമില്ലെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്.തിരുവനന്തപുരം വിമാനത്താവളം വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണം.ഒന്നുമില്ലാത്തിടത്തു നിന്നും ഇന്ത്യയെ ഇന്നു കാണുന്ന ഒരു മഹാസൗധമാക്കിയത് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ പ്രവര്‍ത്തനഫലമാണ്. എന്നാല്‍ രാജ്യം ഭരിക്കുന്ന ഇന്നത്തെ ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ പൊതുമേഖല സ്ഥാപനങ്ങളും ഭരണഘടന നിര്‍മ്മിത സ്ഥാപനങ്ങളും ഓരോന്നായി തകര്‍ക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

വിമാനത്താവളം വിട്ടുകൊടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി;പൂർണ പിന്തുണയുമായി പ്രതിപക്ഷംവിമാനത്താവളം വിട്ടുകൊടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി;പൂർണ പിന്തുണയുമായി പ്രതിപക്ഷം

വയനാടിന് ആശ്വാസമായി വീണ്ടും രാഹുൽ ഗാന്ധി; ഇത്തവണ ജീപ്പ്, ഉൾവനങ്ങളിലേക്ക് മരുന്നെത്തുംവയനാടിന് ആശ്വാസമായി വീണ്ടും രാഹുൽ ഗാന്ധി; ഇത്തവണ ജീപ്പ്, ഉൾവനങ്ങളിലേക്ക് മരുന്നെത്തും

തന്ത്രം മാറ്റി പ്രിയങ്ക; 'നീല'പുതച്ച് കോൺഗ്രസ് നേതാക്കൾ, ഗ്രാമത്തലവന്റെ കൊലപാതകം ആയുധമാക്കി കോൺഗ്രസ്തന്ത്രം മാറ്റി പ്രിയങ്ക; 'നീല'പുതച്ച് കോൺഗ്രസ് നേതാക്കൾ, ഗ്രാമത്തലവന്റെ കൊലപാതകം ആയുധമാക്കി കോൺഗ്രസ്

English summary
im not that person who changes their opinion after election, says shashi tharoor regarding trivandrum airport issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X