ചിന്നമ്മ മാസ്സ് ഡാ.....ഹോളിവുഡിനെ വെല്ലും ശശികലയുടെ യാത്ര...അകമ്പടിയായി 30 എസ്‌യുവികള്‍...

  • By: Afeef
Subscribe to Oneindia Malayalam

ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്‌നാട്ടില്‍ നിര്‍ണ്ണായക ചര്‍ച്ചയ്ക്കായി ശശികല എംഎല്‍എമാരെ കാണാനെത്തി. എഐഎഡിഎംകെ എംഎല്‍എമാരെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലെത്തിയാണ് ശശികല ചര്‍ച്ച നടത്തിയത്. കൂടുതല്‍ എംഎല്‍എമാര്‍ ഒപിഎസ് ക്യാമ്പിലേക്ക് പോകുന്നതിനിടയിലായിരുന്നു ശശികലയുടെ സന്ദര്‍ശനം.

അമ്മ ജയലളിതയെ പോലും വെല്ലുന്ന സന്നാഹങ്ങളുമായാണ് ജനറല്‍ സെക്രട്ടറി ശശികല കൂവത്തൂരിലെത്തിയത്. ചെന്നൈയിലെ വസതിയില്‍ നിന്നും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോസ്ഥരും ശശികലയോടൊപ്പം ഉണ്ടായിരുന്നു. മുപ്പതോളം എസ്‌യുവി കാറുകളുടെ അകമ്പടിയോടെയാണ് ശശികല കൂവത്തൂരിലേക്ക് യാത്ര തിരിച്ചത്.

sasikala

ചെന്നൈയില്‍ നിന്നും ഏകദേശം 80 കിലോമീറ്റര്‍ ദൂരമുണ്ട് കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലേക്ക്. ശശികലയുടെ വാഹനവ്യൂഹം കടന്നുപോകുന്ന സമയത്ത് മറ്റ് വാഹനങ്ങളെയെല്ലാം റോഡില്‍ തടയുകയും ചെയ്തു. റിസോര്‍ട്ടിലെത്തിയ ശശികലയ്ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും റിസോര്‍ട്ടിന് സമീപത്തുണ്ടായിരുന്നു. എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയ ശശികല ഗവര്‍ണറെ കാണുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. തനിക്ക് പകരം വിശ്വസ്തരായ മറ്റൊരാളെ മുഖ്യമന്ത്രിയാക്കാനും ശശികല ആലോചിക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്.

English summary
Sasikala went to meet with AIADMK legislators who are parked at resort.
Please Wait while comments are loading...