കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രനെതിരെ എന്‍സിപിയില്‍ പടയൊരുക്കം; ഏലത്തൂരില്‍ യുവാക്കള്‍ക്ക്‌ അവസരം നല്‍കാന്‍ നിര്‍ദേശം

Google Oneindia Malayalam News

കോഴിക്കോട്‌: മന്ത്രി എകെ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്നത്‌ തടയാന്‍ എന്‍സിപിയില്‍ എതിര്‍ഭാഗം നീക്കം സജീവമാക്കി. ശശീന്ദ്രന്റെ സ്വന്തം തട്ടകമായ കോഴിക്കോട്‌ ജില്ലയില്‍ നിന്ന തന്നെ ശശീന്ദ്രനെതിരെ പടയൊരുക്കം നടത്തി അദ്ദേഹം മത്സരിക്കുന്നത്‌ തടയാനാണ്‌ എന്‍സിപിയിലെ ഒരു വിഭാഗത്തിന്റെ നീക്കം.

പാല സീറ്റിനെ ചൊല്ലി എംഎല്‍എ മാണി സി കാപ്പന്‍ ഇടഞ്ഞതോയെയാണ്‌ പ്രകടമായ വിഭാഗിയത എന്‍സിപിയില്‍ ദൃശ്യമായത്‌. പാല സീറ്റ്‌ വിട്ടു നല്‍കിയില്ലെങ്കില്‍ എന്‍സിപി ഇടുമുന്നണി വിടുമെന്ന്‌ കാപ്പന്‍ പ്രഖ്യാപിച്ചപ്പോള്‍ അനൂകല നിലപാടല്ല ശശീന്ദ്രന്‍ കൈക്കൊണ്ടത്‌. ഇത്‌ എന്‍സിപിയില്‍ ഇരു വിഭാഗങ്ങളും തമ്മിലുള്ള പോര്‌ വര്‍ധിക്കാന്‍ ഇടയായി.

ak saseendran

കോഴിക്കോട്‌ ജില്ലയില്‍ എന്‍സിപിയുടെ സിറ്റിങ്‌ സീറ്റാണ്‌ ഏലത്തൂര്‍. ഏലത്തൂരില്‍ ശശീന്ദ്രന്‌ പകരം മറ്റൊരാള്‍ക്ക്‌ അവസരം നല്‍കണമെന്നാണ്‌ എതിര്‍ ചേരി മുന്നോട്ട്‌ വെക്കുന്ന ആവശ്യം. ജില്ലയില്‍ എന്‍സിപിയുടെ സിറ്റിങ്‌ സീറ്റ്‌ ഏലത്തൂരാണ്‌. ഒരു തവണ എകെ ശശീന്ദ്രന്‍ ജയിച്ച മണ്ഡലമാണിത്‌. ഏലത്തൂരില്‍ ഉള്‍പ്പെടെ ഏഴ്‌ തവണ മത്സരിക്കാന്‍ അവസരം കിട്ടിയ എകെ ശശീന്ദ്രന്‍ അഞ്ച്‌ തവണ വിജയിച്ചു. രണ്ട്‌ തവണ മന്ത്രിയായി. അതിനാല്‍ ഇത്തവണ യുവാക്കള്‍ക്കോ പുതുമുഖങ്ങള്‍ക്കോ അവസരം നല്‍കണമെന്ന വാദം ഉയര്‍ത്തിയാണ്‌ മത്സരിക്കാനുള്ള ശശീന്ദ്രന്റെ നീക്കത്തിന്‌ എതിര്‍ വിഭാഗം തടയിടുന്നത്‌.

എന്നാല്‍ എകെ ശശീന്ദ്രന്റെ സിറ്റിങ്‌ സീറ്റായ എലത്തൂര്‍ മണ്ഡലം ഇത്തവണ ഏറ്റെടുക്കുന്ന കാര്യം സിപിഎമ്മിന്റെ സജീവ പരിഗണനയിലാണ്‌. പാര്‍ട്ടിക്ക്‌ സ്വാധീനമുള്ള ഏലത്തൂരില്‍ സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ്‌ സിപിഎമ്മിന്റെ ആലോചന. ജില്ല സെക്രട്ടറി പി മോഹനനേയോ ഡിവൈഎഫ്‌ഐ നേതാവ്‌ മുഹമ്മദ്‌ റിയാസിനേയോ ഏലത്തൂരില്‍ മത്സരിപ്പിക്കാനാണ്‌ നേതൃത്വം ആലോചിക്കുന്നത്‌.ഏലത്തൂര്‍ എന്‍സിപിയില്‍ നിന്ന്‌ ഏറ്റെടുത്താല്‍ പകരം കുന്ദമംഗലം അവര്‍ക്ക്‌ നല്‍കാനാണ്‌ സാധ്യത.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
in NCP has different opinion about ak saseendran candidateship in assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X