സരിതയെ മൂന്നുതവണ കണ്ടിട്ടുണ്ടാകാമെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിതയെ മൂന്നു തവണയെങ്കിലും കണ്ടിട്ടുണ്ടാകാമെന്ന് കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുന്‍പാകെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. തിങ്കളാഴ്ച രാവിലെ മുതല്‍ തുടങ്ങിയ വിസ്താരം രാത്രിവരെ നീണ്ടുനിന്നിരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ മുഖ്യമന്ത്രിയെ വിസ്തരിക്കുന്നത്.
പല ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചില ചോദ്യങ്ങള്‍ക്ക് ഓര്‍മയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സരിതയെ പലയിടങ്ങളിലായി മൂന്നുതവണ കണ്ടിട്ടുണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ബിജു രാധാകൃഷ്ണനുമായി ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായി സമ്മതിച്ചു. എം ഐ ഷാനവാസ് പറഞ്ഞതുകൊണ്ടായിരുന്നു കൂടിക്കാഴ്ചയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ശ്രീധരന്‍ നായരെയും സരിതയെയും ഒരുമിച്ച് സെക്രട്ടറിയേറ്റില്‍വെച്ചു കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിക്കുന്നുണ്ട്. ശ്രീധരന്‍ നായരെ ക്രഷര്‍ ഉടമകളുടെ സംഘടന ആവശ്യപ്പെട്ടതു പ്രകാരമാണ് കാണാന്‍ അനുമതി കൊടുത്തത്. സരിത ഈ സമയത്ത് ഒപ്പമുണ്ടായിരുന്നില്ല.
ദില്ലി വിജ്ഞാന്‍ ഭവനില്‍ താന്‍ പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ സരിത തന്നെ കാണാന്‍ എത്തിയിരുന്നില്ല. സരിത തന്നെ കാണാന്‍ അപ്പോയിന്റ്‌മെന്റ് എടുത്തതായി തോമസ് കുരുവിള കമ്മിഷന് മൊഴി കൊടുത്തത് ഏതു സാഹചര്യത്തില്‍ ആണെന്ന് അറിയില്ല. വിജ്ഞാന്‍ ഭവനിലെ യോഗതീയ്യതി നിയമസഭയില്‍ അറിയിച്ചതില്‍ തെറ്റുപറ്റിയെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications