കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യസുരക്ഷ വകുപ്പ് നിഷ്‌ക്രിയം; ആരോഗ്യത്തിന് ഹാനികരമായി വറുത്തതും പൊരിച്ചതും

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: നഗരത്തിലെ തട്ടുകടകളിലും ഹോട്ടലുകളിലും ആരോഗ്യത്തിന് ഹാനികരമായ എണ്ണകളില്‍ ഭക്ഷ്യവസ്തുക്കള്‍ വരുത്തും പൊരിച്ചും കൊടുക്കുന്നത് തടയാന്‍ നടപടിയില്ല. പെട്രോളിയം കലര്‍ന്ന എണ്ണകളും ശരീരത്തിന്റെ ആരോഗ്യത്തിന് ഹാനികരമായ എണ്ണകളുമാണ് പല ഹോട്ടലുകളിലും ഫാസ്റ്റ് തട്ടുകടകളിലും ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്നത്.

ഒരിക്കല്‍ പൊരിക്കാന്‍ ഉപയോഗിച്ച എണ്ണവീണ്ടും ദിവസങ്ങളോളം ഉപയോഗിക്കുന്നതിനാല്‍ എണ്ണക്ക് കറുത്ത നിറം പ്രത്യക്ഷത്തില്‍ കാണാം. പഴയ ബസ് സ്റ്റാന്റ്പരിസരത്ത് കപ്പ പൊരിച്ചെടുത്ത ശേഷം ഇതേ എണ്ണയില്‍ വീണ്ടും പൊരിച്ചെടുക്കുന്നത് പതിവ് കാഴ്ചയാണ്. രാത്രി പ്രവര്‍ത്തിക്കുന്ന ചില ഫാസ്റ്റ്ഫുഡ് കടകളിലും പഴയ എണ്ണയിലാണ് ചിക്കന്‍ അടക്കമുള്ളവ പൊരിച്ചെടുക്കുന്നത്.

Kasargod

ചില ഹോട്ടലുകളില്‍ ഭക്ഷണങ്ങള്‍ക്ക് നിറവും രുചിയും കൂട്ടാന്‍ ക്രിത്രിമ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ട് രുചി കൂട്ടാന്‍ അജിനമോട്ടോ ഉപയോഗിക്കാത്ത ഹോട്ടലുകള്‍ ഇന്ന് വിരളമാണ്. അര്‍ബുദം പോലെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന രാസപദാര്‍ത്ഥമാണ് ഇത്. പല ഹോട്ടലുകളിലെ അടുക്കള ഭാഗങ്ങള്‍ വൃത്തിഹീനമാണ്. ഭക്ഷണ മുണ്ടാക്കുന്നവരില്‍ ചിലര്‍ വൃത്തിഹീനമായ വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.

ഹോട്ടലുകളില്‍ വില പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ ഉണ്ടെങ്കിലും ചില ഹോട്ടലുകളില്‍ ഇവ പ്രദര്‍ശിപ്പിക്കാറില്ല. സാധനങ്ങളുടെ വില കൂടുമ്പോള്‍ വിഭവങ്ങള്‍ക്ക് വില കൂട്ടുന്ന ഹോട്ടലുടമകള്‍ സാധനങ്ങള്‍ക്ക് വില കുറയുമ്പോള്‍ വിഭവങ്ങള്‍ക്ക് വില കുറക്കാന്‍ തയ്യാറാവുന്നില്ല. ചിലര്‍ കൊള്ള വില ഈടാക്കുന്നതിനെ കുറിച്ച് ചോദിച്ചാല്‍ വ്യക്തമായ മറുപടി നല്‍കാതെ പറഞ്ഞൊഴിയുന്നു. രാത്രിയില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ പോലും ഹോട്ടലുകളുടെ ഭക്ഷണത്തിന്റെ വിലയാണ് ഈടാക്കുന്നത്.

ചൂട് കൂടിയതോടെ മഞ്ഞപ്പിത്തം, വയറിളക്കം, അതിസാരം പോലെയുള്ള മാരക രോഗങ്ങള്‍ വരാനിടയുണ്ട്. ഹോട്ടലുകളില്‍ നല്‍കുന്ന വെള്ളം പരിശോധിക്കാന്‍ പോലും സംവിധാനമില്ല. ആരോഗ്യ വകുപ്പ് അധികൃതരുടെ പരിശോധനകള്‍ മുന്‍കൂട്ടി ഹോട്ടലുടമകള്‍ക്ക് ചോര്‍ന്ന് കിട്ടുന്നതായും സൂചനയുണ്ട്. ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിച്ച് കഴിയുന്നവര്‍ കടുത്ത ആശങ്കയിലാണ്. കീശ ചോരുന്നതിനപ്പുറം രോഗം വരുമെന്നാണ് സ്ഥിരമായി ഹോട്ടല്‍ ഭക്ഷണം കഴിക്കേണ്ടി വരുന്നവര്‍ പറയുന്നത്.

English summary
Inactive in health department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X