Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടിടിയിലെ കോടികള്‍ക്ക് നികുതിയടച്ചോ? ആശീര്‍വാദ് ഓഫീസില്‍ ഉള്‍പ്പട്ടെ ആദായനികുതി വകുപ്പ് റെയ്​ഡ്​

കൊച്ചി: മലയാളാ സിനിമാ മേഖലയെ ഞെട്ടിച്ച് ആദായനികുതി വകുപ്പ് റെയ്ഡ്. നിര്‍മ്മാതാക്കളുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് റെയിഡ്. ആന്റണി പെരുമ്പാവൂര്‍, മറ്റ് നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ലിസ്റ്റിന്‍ ജോസഫ് എന്നിവരുടെ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തുന്നത്.

ഇവരുടെ നിര്‍മ്മാണ കമ്പനികള്‍ അടുത്തിടെ നിര്‍മ്മിച്ച് ഒ ടി ടി പ്ലാറ്റ് ഫോമുകള്‍ക്ക് വിറ്റ സിനിമയുടെ രേഖകളും മറ്റ് വിവരങ്ങളും ആദായന നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൊച്ചിയിലെ വിവിധ ഓഫീസുകളിലാണ് റെയ്ഡ്.

ആന്‍റ്​ണി പെരുമ്പാവൂരിന്‍റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസ്

ആന്‍റ്​ണി പെരുമ്പാവൂരിന്‍റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്‍റെ ഓഫീസിലായിരുന്നു ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആദ്യം റെയിഡിനായി എത്തിയത്. പിന്നാലെ ആന്‍റോ ജോസഫിന്‍റെ ആന്‍റോ ജോസഫ് ഫിലിം കമ്പനി ഓഫീസിലും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ കലൂര്‍ സ്റ്റേഡിയം റോഡിലെ ഓഫീസിലും പരിശോധന നടന്നു.

റെയ്ഡ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

റെയ്ഡ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആദായനികുതി വകുപ്പിൻ്റെ ടി ഡി എസ് വിഭാഗമാണ് നിർമ്മാതാക്കളുടെ ഓഫീസുകളിൽ പരിശോധന നടത്തുന്നത്. കൃത്യമായി നികുതി അടച്ചതിന് ശേഷമാണോ ഒടിടി ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്, നികുതി കുടിശ്ശികയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നതെന്നാണ് സൂചന.

നിര്‍മ്മാതാക്കളുടെ സമീപകാലത്തെ വരുമാനങ്ങളും ഒ ടി ടിക്ക്

നിര്‍മ്മാതാക്കളുടെ സമീപകാലത്തെ വരുമാനങ്ങളും ഒ ടി ടിക്ക് പുറത്തുള്ള ഇടപാടുകളും ഇതിന്റെ നികുതി രേകകളും പരിശോധനയുടെ ഭാഗമാവുന്നുണ്ടെന്ന സൂചനയാണ് ആദായന നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. റെയ്ഡില്‍ ഇതുവരെ അനധികൃതമായ ഇടപാടുകളൊന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്ല.

നിർമാതാക്കളുടെ ടി ഡി എസുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ്

നിർമാതാക്കളുടെ ടി ഡി എസുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് പതിവായി പരിശോധനകൾ നടത്താറുണ്ട്. എന്നാല്‍ അത്തരത്തിലുള്ള പതിവ് പരിശോധനയല്ലെന്ന് ഇതെന്നും സൂചനയുണ്ട്. നിർമാതാക്കൾക്ക് പല രീതികളിലൂടെയുമാണ് വരുമാനം വരുന്നതെന്നും അവയുടെയെല്ലാം ടി ഡി എസ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതായുണ്ടെന്നുമാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്.

റെയ്ഡ് പൂർണമായും നിർമ്മാതാക്കളുടെ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്

റെയ്ഡ് പൂർണമായും നിർമ്മാതാക്കളുടെ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ആരുടേയും വീടുകളിലേക്ക് പരിശോധ നീണ്ടിട്ടില്ല. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സമീപകാലത്ത് മലയാള സിനിമകളൊന്നും തന്നെ തീയേറ്ററുകളിലേക്ക് എത്തിയിട്ടില്ലെങ്കില്‍ ദൃശ്യം 2 പോലുള്ള നിരവധി സിനിമകള്‍ ഒ ടി ടിയില്‍ റിലീസ് ചെയ്തിരുന്നു. ഒരു മലയാള സിനിമയ്ക്ക് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന തുകയാണ് ദൃശ്യം 2 ന് ആമസോൺ നൽകിയതെന്നായിരുന്നു റിപ്പോര്‍ട്ട്. മോഹൻലാലും മീനയും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച 'ദൃശ്യം 2' ഫെബ്രുവരി 19 നാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു നിർമ്മാണം.

Recommended Video

cmsvideo
    ലോകമെമ്പാടും വമ്പൻ റിലീസുമായി Marakkar: Arabikadalinte Simham
    ഒ ടി ടി റിലീസ് കൂടാതെ, സാറ്റലൈറ്റ് റൈറ്റിലൂടേയും മ്യൂസിക് റൈറ്റ്സിലൂടേയും

    ഒ ടി ടി റിലീസ് കൂടാതെ, സാറ്റലൈറ്റ് റൈറ്റിലൂടേയും മ്യൂസിക് റൈറ്റ്സിലൂടേയും നിർമ്മാതാക്കൾ വരുമാനം നേടുന്നുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന വരുമാനത്തിന് നികുതി അടച്ചോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇപ്പോള്‍ പരിശോധന നടക്കുന്ന മൂന്ന് നിർമാതാക്കളുടേയും ചിത്രങ്ങൾ ഒ ടി ടി പ്‌ളാറ്റ്ഫോമിലേക്ക് നൽകിയിരുന്നു. 150 കോടിയോളം രൂപയുടെ ഇടപാട് ഇതിലൂടെ നടന്നുവെന്നായിരുന്നു വാര്‍ത്തകള്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+