നയന്‍താരയുടെ വീടിന്റെ പൂട്ടുപൊളിച്ചു
കൊച്ചി/തിരുവല്ല: ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ നയന്‍താരയുടേയും വിജയുടേയും സാമന്തയുടേയും വീടുകളില്‍ റെയ്ഡ് നടക്കുകയാണ്. എന്നാല്‍ നയന്‍താരയുടെ തിരുവല്ലയിലെ വീട്ടില്‍ കയറാന്‍ ആദ്യം ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല.
ആരും തടസ്സപ്പെടുത്തിയതുകൊണ്ടായിരുന്നില്ല ഇത്. വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഒടുവില്‍ ഇലക്ടിക് കട്ടര്‍ ഉപയോഗിച്ച് പൂട്ട് തകര്‍ത്താണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ വീട്ടിനകത്ത് കയറിയത്.

തിരുവല്ലയിലെ വീട്
നയന്‍താരയുടെ തിരുവല്ലയിലെ കുടുംബ വീട്ടിലാണ് സംഭവം. കോടിയാട്ട് എന്നാണ് തറവാട്ടുപേര്. കുറേകാലമായി ഈ വീട്ടില്‍ നയന്‍താരയോ കുടുംബമോ താമസിയ്ക്കുന്നില്ല.

വാടകയ്ക്ക്
പുഷ്പഗരി ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് വാടകയ്ക്ക് കൊടുത്തിരിയ്ക്കുകയാണ് ഈ വീട്. എന്നിട്ടും ആദായ നികുതി വകുപ്പ് ഇവിടെ പരിശോധന നടത്തുന്നത് എന്തിനാണെന്ന് വ്യക്തമല്ല.

വന്നപ്പോള്‍ ആരും ഇല്ല
ആദായ നികുതി ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി പരിശോധനയ്‌ക്കെത്തിയപ്പോള്‍ വാടകക്കാരും സ്ഥലത്തുണ്ടായിരുന്നില്ല. ഡോക്ടര്‍ മറ്റെവിടെയോ പോയിരിയ്ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

പൂട്ടുപൊളിച്ചു
ഒരേ സമയത്ത് തന്നെ എല്ലാ വീടുകളിലും പരിശോധന നടത്തേണ്ടതുണ്ട്. തുടര്‍ന്നാണ് പൂട്ടുപൊളിച്ച് അകത്ത് കടന്നത്. കട്ടര്‍ കൊണ്ടുവന്ന പുഷ്പഗിരി ആശുപത്രിയിലെ ജീവനക്കാരുടെ സാന്നിധ്യത്തിലാണ് പൂട്ട് പൊളിച്ചത്.

ചെന്നൈയില്‍ നിന്ന്
പരിശോധനയ്ക്ക് ചെന്നൈയില്‍ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുന്നത്. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

എന്താണ് കാരണം
നയന്‍താരയ്ക്ക് കൊച്ചിയിലും ചെന്നൈയിലും വീടുകളുണ്ട്. അവിടേയും പരിശോധന നടക്കുന്നുണ്ട്. പെട്ടെന്ന് ഇങ്ങനെ ഒരു പരിശോധന നടത്താനുള്ള കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല.












Click it and Unblock the Notifications