Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജിന്റെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; മണിക്കൂറുകൾ നീണ്ട പരിശോധന

കൊച്ചി: സിനിമാ നിർമാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇൻകം ടാക്സ്​ വിഭാഗത്തിൻറെ ​റെയ്​ഡ്​. നിർമാതാക്കളായ ആൻറണി പെരുമ്പാവൂർ, ആൻറോ ജോസഫ്​, ലിസ്റ്റിൻ സ്റ്റീഫൻ നടനും നിർമാതാവുമായ പൃഥ്വിരാജ്​ എന്നിവരുടെ വീടുകളിലാണ് ഇൻകം ടാക്സ്​ പരിശോധന നടത്തിയത്​.

വിവിധ സംഘങ്ങളായി തിരിഞ്ഞ്​ വ്യാഴാഴ്ച രാവിലെ 7.45 ന്​ ​ഒരേ സമയം ആരംഭിച്ച റെയ്​ഡ്​ രാത്രി എട്ടോടെയാണ്​ അവസാനിച്ചത്​. ആൻറണി പെരുമ്പാവൂരിൻറെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലും ആയിരുന്നു​ റെയ്ഡ് നടത്തിയത്.

prthvi new

വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. പരിശോധന സംബന്ധിച്ച വിവരങ്ങൾ പുറത്ത്​ വിടാൻ അധികൃതർ തയാറായിട്ടില്ല. വിവിധ ഡിജിറ്റൽ രേഖകളും, പണമിടപാട്​ രേഖകളും മറ്റും സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തു.

നികുതി വകുപ്പിന്റെ കേരള തമിഴ്നാട് ടീമുകളാണ് പരിശോധന നടത്തിയതെന്നാണ് വിവരം, ആറ് ടാക്‌സി കാറുകളിൽ എത്തിയ ഉദ്യോഗസ്ഥർ ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെയാണ് പരിശോധനക്കെത്തിയത്.

പരിശോധന സംബന്ധിച്ച വിവരങ്ങൾ മാധ്യമപ്രവർത്തകരോട് വിശദീകരിക്കാനും ഉദ്യോഗസ്ഥർ തയ്യാറായില്ല. ഗേറ്റ് അടച്ചുപൂട്ടി പുറത്തുനിന്നുള്ളവർക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. പരിശോധ നടക്കുമ്പോൾ ആന്റണി വീട്ടിലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+