Get Updates
Get notified of breaking news, exclusive insights, and must-see stories!

24 മണിക്കൂറിനിടെ രാജ്യത്ത് 12514 കൊവിഡ് കേസുകള്‍; ഇനി ചികിത്സയിൽ ഉള്ളത് 1.58 ലക്ഷം പേർ

ദില്ലി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,718 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,36,68,560 ആയി.ദേശീയ രോഗമുക്തി നിരക്ക് 98.2% ആണ്.തുടർച്ചയായ 127-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 12,514 പേർക്കാണ്. 251 മരണങ്ങളും കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കവരുടെ എണ്ണം 4,58,437 ആയി.

testing-1625152737-1628607560-

രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം നിലവിൽ 1,58,817 ആണ്. കഴിഞ്ഞ 248 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.46 ശതമാനമാണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,81,379 പരിശോധനകൾ നടത്തി. ആകെ 60.92 കോടിയിലേറെ (60,92,01,294) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.17 ശതമാനമാണ്. കഴിഞ്ഞ 38 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.42 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 28 ദിവസമായി 2 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 63-ാം ദിവസവും ഇത് 3 ശതമാനത്തിൽ താഴെയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 12,77,542 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 106.31 കോടി (1,06,31,24,205) പിന്നിട്ടു. 1,06,32,634 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.കേന്ദ്രഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ടു സംഭരിച്ചതുമുൾപ്പടെ ഇതുവരെ 112 കോടിയിലധികം (1,12,93,57,545) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.

ഉപയോഗിക്കാത്ത 13 കോടിയിലധികം (13,45,61,536) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കൽ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്രസർക്കാർ വാർത്താ കുറിപ്പിൽ അറിയിച്ചു.

കേരളത്തിൽ കൊവിഡ് കേസുകൾ കുറയുന്നു

Recommended Video

cmsvideo
    നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

    രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന കേരളത്തിലും കേസുകൾ കുറയുകയാണ്.ഇന്നലെ 7167 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 79,185 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.7 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,53,05,973), 51.1 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,36,55,382) നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+