കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ടുഡേ മലയാളം ഇനിയില്ല, പ്രതിസന്ധിയെ തുടര്‍ന്ന് പൂട്ടി

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: മലയാള മാഗസിന്‍ ജേര്‍ണലിസത്തില്‍ നിന്ന് ഇന്ത്യ ടുഡേ അപ്രത്യക്ഷമാകുന്നു. ഇന്ത്യാ ടുഡേയുടെ മലയാളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷാ പതിപ്പുകള്‍ പ്രസിദ്ധീകരണം അവസാനിപ്പിക്കുകയാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

മലയാള മാഗസിന്‍ ജേര്‍ണലിസത്തിന് വ്യത്യസ്ത മുഖം നല്‍കിയ പ്രിസദ്ധീകരണം ആയിരുന്നു ഇന്ത്യ ടുഡേ. ദേശീയ വിഷയങ്ങള്‍ മലയാളികള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ പരിചയപ്പെടുത്തുന്നതില്‍ മാഗസിന്‍ വലിയ പങ്ക് വഹിച്ചിരുന്നു.

India Today

കടുത്ത സാമ്പത്തിക നഷ്ടം എന്ന് പറഞ്ഞാണ് ഇന്ത്യ ടുഡേയുടെ പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷങ്ങളായി വലിയ നഷ്ടമാണ് പ്രാദേശിക ഭാഷകളിലെ പ്രസിദ്ധീകരണങ്ങള്‍ നേരിടുന്നതെന്നാണ് ഇന്ത്യ ടുഡേ ചെയര്‍മാന്‍ അരുണ്‍ പുരി പറയുന്നത്.

എണ്‍പതുകളുടെ അവസാനത്തോടെയാണ് ഇന്ത്യ ടുഡേ മലയാളം പ്രസിദ്ധീകരണം തുടങ്ങുന്നത്. കളര്‍ പേജുകളും ഗ്ലോസി പേജുകളും ഒക്കെ ആയി പുതുരീതികള്‍ മലയാളത്തില്‍ പരീക്ഷിച്ചത് ഇവരായിരുന്നു. പതിവ് മലയാളം മാഗസിന്‍ കാഴ്ചപ്പാടുകളെ അപ്പാടെ തകിടം മറിച്ചുകൊണ്ടായിരുന്നു വരവ്.

മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക് പതിപ്പുകളും ഇന്ത്യ ടുഡേ അവസാനിപ്പിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി അമ്പതില്‍പരം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം.

പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നതോടെ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

English summary
India Today stops their publications in Malayalam, Tamil, Telugu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X