കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരദേശസുരക്ഷ;കോസ്റ്റ് ഗാര്‍ഡിന്‍റെ സി-404 കപ്പല്‍

  • By Meera Balan
Google Oneindia Malayalam News

വിഴിഞ്ഞം: തീരസംരക്ഷണം ലക്ഷ്യമിട്ട് കോസ്റ്റ് ഗാര്‍ഡ് പുതിയ കപ്പല്‍ കമ്മീഷന്‍ ചെയ്തു. വിഴിഞ്ഞം ഹാര്‍ബറില്‍ നടന്ന ചടങ്ങിലാണ് സി-404 കപ്പല്‍ കമ്മീഷന്‍ ചെയ്തത്. കേരള ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷനാണ് കപ്പല്‍ കമ്മീഷന്‍ ചെയ്തത്.കേരള തീരത്ത് കോസ്റ്റ് ഗാര്‍ഡിന്റെ മൂന്നാം നിരീക്ഷണ കപ്പലാണ് സി-404. ഡിസംബര്‍ ആറിനാണ് കപ്പല്‍ കമ്മീഷന്‍ ചെയ്തത്.

ഇന്റര്‍സെപ്റ്റര്‍ ബോട്ട് വിഭാഗത്തില്‍പെട്ട കപ്പലാണിത്. സൂറത്തിലാണ് കപ്പലിന്റെ നിര്‍മ്മാണം നടന്നത്. 28.3 മീറ്റര്‍ നീളമുണ്ട് കപ്പലിന്. 96 ടണ്‍ ഭാരം ഉള്‍ക്കൊള്ളാനാകും. 45 നോട്ടിക്കല്‍ മൈല്‍ വേഗതയുണ്ട്. ഡെപ്യൂട്ടി കമാന്‍ഡന്റ് ടിഎന്‍ ഗമലിന്റെ നേതൃത്വത്തില്‍ 11 അംഗങ്ങളാണ് കപ്പല്‍ നിയന്ത്രിയ്ക്കുന്നത്.

രക്ഷാപ്രവര്‍ത്തനം, കള്ളക്കടത്ത് തടയും. പട്രോളിംഗ് തുടങ്ങി പല ആവശ്യങ്ങള്‍ക്കും കപ്പല്‍ ഉപയോഗിയ്ക്കും. പുതിയ കപ്പല്‍ കൂടി എത്തിയതോടെ കോസ്റ്റിഗാര്‍ഡിന്റെ ശേഷി വര്‍ദ്ധിച്ചു. ബേപ്പൂരിലാണ് സി-404 ന്റെ സേവനം ലഭ്യമാവുക. കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ കപ്പലായ സി-404 ന്റെ കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

വിഴിഞ്ഞം

വിഴിഞ്ഞം

വിഴിഞ്ഞത്ത് നടന്ന കോസ്റ്റ് ഗാര്‍ഡിന്റെ പരിപാടിയിലാണ് സി-404 കപ്പല്‍ കമ്മീഷന്‍ ചെയ്തത്. കേരള ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷനാണ് കപ്പല്‍ കമ്മീഷന്‍ ചെയ്തത്.

കരുത്ത് തെളിയിക്കാന്‍

കരുത്ത് തെളിയിക്കാന്‍

കോസ്റ്റ് ഗാര്‍ഡിന്റെ ശേഷി വര്‍ദ്ധിപ്പിയ്ക്കാനാണ് പുതിയ കപ്പലെന്ന് ഉദ്ഘാടകന്‍ പറഞ്ഞു.

നിരീക്ഷണ കപ്പല്‍

നിരീക്ഷണ കപ്പല്‍

തീരദേശത്തെ സുരക്ഷ ശക്തമാക്കുക, രക്ഷാപ്രവര്‍ത്തനം നടത്തുക, പട്രോളിംഗ് എന്നിവയ്ക്കാണ് കപ്പല്‍ ഉപയോഗിയ്ക്കുന്നത്

നിര്‍മ്മാണം

നിര്‍മ്മാണം

സി-404 ന്റെ നിര്‍മ്മാണം സൂറത്തിലാണ് നടന്നത്.

 ബേപ്പൂരില്‍

ബേപ്പൂരില്‍

പുതിയ കപ്പലിന്റെ സേവനം ബേപ്പൂരിലായിരിയ്ക്കും ലഭ്യമാവുക

ഇന്റര്‍സെപ്റ്റര്‍ ബോട്ട്

ഇന്റര്‍സെപ്റ്റര്‍ ബോട്ട്

ഇന്റര്‍സെപ്റ്റര്‍ ബോട്ട് വിഭാഗത്തില്‍പെട്ട കപ്പലാണിത്. സൂറത്തിലാണ് കപ്പലിന്റെ നിര്‍മ്മാണം നടന്നത്. 28.3 മീറ്റര്‍ നീളമുണ്ട് കപ്പലിന്.

മൂന്നാമത്തെ കപ്പല്‍

മൂന്നാമത്തെ കപ്പല്‍

കേരളത്തില്‍ കമ്മീഷന്‍ ചെയ്യുന്ന മൂന്നാമത്തെ നിരീക്ഷണ കപ്പലാണ് സി-404

നിയന്ത്രണം

നിയന്ത്രണം

ഡെപ്യൂട്ടി കമാന്‍ഡന്റ് ടിഎന്‍ ഗമലിന്റെ നേതൃത്വത്തില്‍ 11 അംഗങ്ങളാണ് കപ്പല്‍ നിയന്ത്രിയ്ക്കുന്നത്.

English summary
Indian Coast Guard Ship C-404 launched.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X