Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉക്രെയ്നിലെ ഇന്ത്യക്കാർക്കിടയിൽ ഭയത്തിന്റെ അന്തരീക്ഷം; എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരണം: എംപി

ദില്ലി: യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ എത്രയും വേഗം തിരികെ നാട്ടിലെത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടതായി സി പി എം നേതാവും രാജ്യസഭ എംപിയുമായി ഡോ. വി ശിവദാസന്‍. ഉക്രൈനിലെ സംഘർഷാന്തരീക്ഷം നമുക്കാകെ അസ്വസ്ഥതയുണ്ടാക്കുകയാണ്. ലോക സമാധാനത്തിന് യുദ്ധം വരുത്തി വെക്കുന്ന വിഘാതത്തോടൊപ്പം തന്നെ ഉക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് വരാനാകാതെ ബുദ്ധിമുട്ടുന്ന മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാരനുഭവികുന്ന പ്രശ്നങ്ങളും നമ്മളെ ചിന്തിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിൽ ഉക്രെയ്നിൽ താമസിക്കുന്ന ഇന്ത്യക്കാർക്കിടയിൽ ഭയത്തിന്റെ അന്തരീക്ഷമുണ്ട്. വിഭവങ്ങളുടെ ലഭ്യതക്കുറവും ജീവനുള്ള ഭീഷണിയും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയാതിരിക്കുന്നതും അവരെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. 2230 മലയാളികളടക്കം ഇരുപതിനായിരത്തോളം വിദ്യാർഥികൾ ഉക്രൈനിൽ കുടുങ്ങിക്കിടക്കുകയാണ്. ഉക്രൈൻ ജനത തന്നെ രാജ്യത്തിൻറെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. സൈറണുകൾ മുഴങ്ങുമ്പോൾ സുരക്ഷിതമായ ഭൂഗർഭ കെട്ടിടങ്ങളിൽ കയറാനുള്ള നിർദേശമാണ് നൽകിയിരിക്കുന്നത്. അരക്ഷിതമായ ഈ സാഹചര്യം ഇന്ത്യൻ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

congress

ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നതും ഫ്ലൈറ്റുകൾ കാൻസൽ ചെയ്യപ്പെടുന്നതും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത് . രണ്ടും മൂന്നും മടങ്ങാണ് ഇപ്പോൾ എയർ ഇന്ത്യ അടക്കമുള്ള കമ്പനികൾ ഈടാക്കുന്നത്. ഒരു ലക്ഷം രൂപ കൊടുത്താൽ പോലും ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ അടിയന്തിരമായി പ്രത്യേക വിമാനങ്ങളിൽ ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ആലസ്യമില്ലാതെ യൂണിയൻ സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തില്‍ നിന്നുള്ള മറ്റ് എംപിമാരായ കൊടിക്കുന്നില്‍ സുരേഷം, കെ സുധാകരന്‍, എ എം ആരിഫ് തുടങ്ങിയവരും സമാനമായ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു.

അതേസമയം, യുക്രൈന്‍ - റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ഉക്രൈനില്‍ നിന്ന് തിരികെ കൊണ്ടു വരാനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചിരുന്നു. യക്രേനിയന്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ പ്രത്യേക വിമാനങ്ങളുടെ ഷെഡ്യൂള്‍ റദ്ദാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ബദല്‍ ക്രമീകരണങ്ങള്‍ അടിയന്തരമായി തയ്യാറാക്കുകയാണ് എന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ഇത്തരം ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാലുടന്‍ വിവരങ്ങള്‍ എംബസി അറിയിക്കും. രക്ഷാ ദൗത്യത്തിന് ഇന്ത്യന്‍ എംബസിയെ സഹായിക്കാന്‍ കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കാനും തീരുമാനിച്ചതായി വിദേശകാര്യസഹമന്ത്രി അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ കണ്‍ട്രോള്‍ റൂം 24*7 അടിസ്ഥാനത്തില്‍ വിപുലീകരിക്കുകയും പ്രവര്‍ത്തിക്കുകയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഉക്രെയ്‌നിലെ മലയാളി വിദ്യാര്‍ഥികളുമായി താന്‍ സംസാരിച്ചു എന്നും വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും പരിഭ്രാന്തരാകേണ്ടതില്ല എന്നും വി.മുരളീധരന്‍ പറഞ്ഞു.

പുതിയ അറിയിപ്പുകള്‍ ലഭിക്കുന്നതിന് എംബസി വെബ്സൈറ്റും സോഷ്യല്‍ മീഡിയ (ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം) പോസ്റ്റുകളും പിന്തുടരണം. സമാനമായ യുദ്ധ സാഹചര്യം നിലവില്‍ നിന്ന സാഹചര്യങ്ങളില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവന്നിട്ടുള്ള അനുഭവപരിചയം ഉള്ള വിപുലമായ നയതന്ത്ര സംവിധാനം ഇന്ത്യയ്ക്കുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉക്രൈനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്.

Phone : 1800118797 (Toll free)
+91-11-23012113
+91-11-23014104
+91-11-23017905
Fax: +91-11-23088124
Email: [email protected]

ഇപ്പോള്‍ ഉക്രൈനിലുള്ളവര്‍ക്ക് കീവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍പ്പ് ലൈനിന്റെ വിശദാംശങ്ങള്‍ ചുവടെ അടങ്ങിയിരിക്കുന്നു:

1. +38 0997300483
2. +38 0997300428
3. +38 0933980327
4. +38 0635917881
5. +38 0935046170

Recommended Video

cmsvideo
    യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് റഷ്യ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+