ഇന്ത്യാവിഷന് ചര്‍ച്ചകള്‍ പാളിയില്ല? ജീവനക്കാര്‍ക്ക് താത്കാലികാശ്വാസം... ഇലക്ഷനല്ല കാരണം?
കൊച്ചി: കേരളത്തിന്റെ ആദ്യ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന് പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ജീവനക്കാര്‍ക്ക് നാല് മാസത്തോളം ശമ്പളം ലഭിയ്ക്കാനുണ്ടായിരുന്നു അപ്പോള്‍. ആ തുക ഇതുവരെ കൊടുത്തു തീര്‍ക്കാന്‍ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല.
ഇതിനിടെയാണ് ഇന്ത്യാവിഷന്റെ സ്ഥാപക ചെയര്‍മാനും ഓഹരി ഉടമയും ആയ മന്ത്രി എംകെ മുനീറിനെതിരെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ചാനലിലെ ഡ്രൈവര്‍ ആയിരുന്ന എകെ സാജന് മത്സരിയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഡിഷ് ആന്റിന ചിഹ്നത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സാജന് മത്സരിയ്ക്കുന്നത്. സാജന് പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു.

ഇന്ത്യാവിഷനില്‍ നിന്ന് ഇതുവരേയും രാജി വച്ച് പോകാത്ത ജീവനക്കാരെ വിളിച്ച് ചേര്‍ത്ത് റെസിഡന്റ് ഡയറക്ടര്‍ മെയ് ആറിന് കൊച്ചിയില്‍ യോഗം നടത്തിയിരുന്നു. ഈ യോഗം സമ്പൂര്‍ണ പരാജയമായിരുന്നു എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ അവശേഷിയ്ക്കുന്ന നൂറോളം ജീവനക്കാര്‍ക്ക് പതിനായിരം രൂപ വീതം അക്കൗണ്ടില്‍ നിക്ഷേപിച്ച് നല്കി.
കഴിഞ്ഞ മാസം കേരള പത്രപ്രവര്‍ത്തക യൂണിയന് നേതാക്കളുമായി കോഴിക്കോട് വച്ച് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ പണം ശമ്പള കുടിശ്ശികയല്ലെന്നും താത്കാലിക ആശ്വാസം എന്ന നിലയില്‍ നല്‍കുന്നതാണെന്നും ആണ് അധികൃതര്‍ പറയുന്നത്.

എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് പണം നല്‍കിയതിന് പിന്നില്‍ മറ്റ് താത്പര്യങ്ങളാണെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനും ലഭിയ്ക്കാത്ത താത്കാലിക ആശ്വാസം ഇപ്പോഴെങ്ങനെ നല്‍കിയെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ചോദ്യം.
മെയ് ആദ്യവാരം തന്നെ ജീവനക്കാരുടെ യോഗം വിളിയ്ക്കാമെന്നും നിശ്ചിത തുക താത്കാലികാശ്വാസമായി അവര്‍ക്ക് നല്‍കാമെന്നും ചാനല്‍ മാനേജ്മെന്റ് സമ്മതിച്ചിരുന്നതായി പത്രപ്രവര്‍ത്തക യൂണിയനും സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് പണം നല്കിയ കാര്യം പത്രപ്രവര്‍ത്തക യൂണിയനെ ചാനല്‍ അധികൃതര്അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സെപ്തംബറോടെ ചാനല്‍ പ്രവര്‍ത്തനം പുനരാരംഭിയ്ക്കാനാകും എന്നാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. അതിന് മുമ്പായി എല്ലാ ബാധ്യതകളും തീര്‍ക്കുമെന്നും പറയുന്നുണ്ട്. ചാനലില്‍ നിന്ന് രാജിവച്ച് പോയവര്‍ക്കുള്ള ശമ്പള കുടിശ്ശിക എത്രയും പെട്ടെന്ന് തന്നെ നല്‍കും. രാജിവയ്ക്കാതെ തുടരുന്നവരുടെ കാര്യത്തില്‍ ചര്‍ച്ച ചെയ് തീരുമാനമെടുക്കും എന്നൊക്കെയാണ് വിവരം.

ഇതിനിടെ കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്നമുഖാമുഖം പരിപാടിയില്‍ ചാനലുമായുള്ള ബന്ധം എംകെ മുനീര്‍ നിഷേധിച്ചു. താന്‍ വെറും ഓഹരി ഉടമ മാത്രമാണ് എന്നാണ് മുനീറിന്റെ നിലപാട്. ന്നൊല്‍ മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം കൈരളി ടിവിയിലെ ജെബി ജങ്ഷന് എന്ന പരിപാടിയില്‍ ഇന്ത്യാവിഷനെ കുറിച്ച് വികാരനിര്‍ഭരമായിട്ടായിരുന്നു സംസാരിച്ചിരുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications