
ഇന്‍ഡിഗോയുടെ നടപടി പ്രതിഷേധാര്‍ഹം, പുനപരിശോധിക്കണം; ഇപിയെ പിന്തുണച്ച് സിപിഐഎം
തിരുവനന്തപുരം: എല്‍ ഡി എഫ് കണ്‍വീനറും മുതിര്‍ന്ന സി പി ഐ എം നേതാവുമായ ഇ പി ജയരാജന് വിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ കമ്പനിയുടെ നടപടിക്കെതിരെ സി പി ഐ എം. ഇ പി ജയരാജന് വിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ കമ്പനിയുടെ നടപടി പ്രതിഷേധാര്‍ഹമാണ് എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ യാത്രക്കാര്‍ എന്ന നിലയില്‍ സഞ്ചരിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ പുറപ്പെട്ടപ്പോള്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു ഇ പി ജയരാജന്‍. അതിന് ഇന്റിഗോ വിമാന കമ്പനി മൂന്ന് ആഴ്ക്കാലം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പുനഃപരിശോധിക്കേണ്ടതാണ് എന്നും സി പി ഐ എം ആവശ്യപ്പെട്ടു.

ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിക്കെതിരായി നടന്ന പ്രതിഷേധത്തെ ഇ പി ജയരാജനാണ് നേരിട്ടത്. അതാണ് ജയരാജന്റെ വിമാന വിലക്കിലേക്ക് നയിച്ചത്. അതേസമയം ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ തനിക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമാണെന്ന് ജയരാജന്‍ പ്രതികരിച്ചു.

ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയില്ല എന്നും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ല എന്നുമാണ് ഇ പി ജയരാജന്റെ പ്രഖ്യാപനം. താനും തന്റെ കുടുംബവും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെ ഇ പി ജയരാജന്‍ തലസ്ഥാനത്ത് നിന്ന് ട്രെയിനില്‍ കണ്ണൂരിലേക്ക് പുറപ്പെട്ടു.

താന്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്നയാളാണെന്നും കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ന് വിമാനമാര്‍ഗം കണ്ണൂരിലേക്ക് പോകാന്‍ ഇരുന്നതായിരുന്നു എന്നും എന്നാല്‍ ആ പൈസ തിരിച്ചുവാങ്ങി എന്നും ജയരാജന്‍ വ്യക്തമാക്കി.

ഇന്‍ഡിഗോയുടേത് ക്രിമിനലുകള്‍ക്ക് സംരക്ഷണം കൊടുക്കുകയും വിമാനത്തില്‍ ശരിയായ നില സ്വീകരിച്ചയാളുകളെ യാത്ര ചെയ്യുന്നതില്‍നിന്ന് വിലക്കുക എന്നതുമാണ് എന്നും അദ്ദേഹം ആരോപിച്ചു. അതൊരു തെറ്റായ തീരുമാനമാണ് എന്നും ഇന്ത്യന്‍ എയര്‍ സര്‍വീസിനെ സംബന്ധിച്ചിടത്തോളം ഇന്‍ഡിഗോ കൈക്കൊണ്ടത് വളരെ തെറ്റായ തീരുമാനമാണ് എന്ന് ജയരാജന്‍ വ്യക്തമാക്കി.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് വന്നതിന് പിന്നാലെ അങ്ങോട്ട് പോയി എന്നേ ഉള്ളൂ. താന്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്ന ആളാണ്. ഇന്‍ഡിഗോ മാത്രമേ ലോകത്ത് വിമാന സര്‍വീസുള്ളൂ എന്നുണ്ടോ? എത്ര വിമാനസര്‍വീസുകളുണ്ട്, വളരെ നല്ല നിലയില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നവര്- ജയരാജന്‍ ചോദിച്ചു.
അതിജീവിത ആവശ്യപ്പെട്ടു, മുഖ്യമന്ത്രി അംഗീകരിച്ചു; സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അജകുമാര്‍

ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്കൊന്നും സംഭവിക്കില്ല എന്നും മാന്യമായി സര്‍വീസ് നടത്തുന്ന വേറെ കമ്പനികളുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. ഇ പി ജയരാജന് പിന്തുണ നല്‍കി സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്
പുറപ്പെടുവിച്ച പ്രസ്താവന ഇപ്രകാരമാണ്...

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ യാത്രക്കാര്‍ എന്ന നിലയില്‍ സഞ്ചരിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ പുറപ്പെട്ടപ്പോള്‍ തടയാന്‍ ശ്രമിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ സ. ഇ പി ജയരാജന് എതിരെ ഇന്റിഗോ വിമാന കമ്പനി മൂന്ന് ആഴ്ക്കാലം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പ്രതിഷേധാര്‍ഹമാണ്. വസ്തുതകള്‍ പൂര്‍ണ്ണമായും പരിശോധിക്കാതെ കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കേണ്ടതാണ്.
ട്രാന്‍സ്പരന്റ് സാരിയില്‍ കലക്കന്‍ ചിത്രങ്ങളുമായി വിമല രാമന്‍; ഏറ്റെടുത്ത് ആരാധകര്‍