വിലക്കയറ്റം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടി; എംവി ജയരാജൻ
കണ്ണൂർ; വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലാണെന്നാണ് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള നായണപ്പെരുപ്പ നിരക്ക് വ്യക്തമാക്കുന്നതെന്ന് എംവി ജയരാജൻ. ഉപഭോഗ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ വിലക്കയറ്റം ഉണ്ടാവേണ്ടത്. എന്നാല്‍ ഏറ്റവും കുറവും കേരളത്തിലും, ഏറ്റവും കൂടുതല്‍ ബംഗളിലും, മധ്യപ്രദേശിലും, ഡല്‍ഹിയിലുമാണ്.വില പിടിച്ചു നിര്‍ത്താന്‍ മാവേലി സ്റ്റോറുകലും, നീതി സ്റ്റോറുകളും വിപണിയില്‍ ഇടപെടുന്നത് കൊണ്ടണ് കേരളത്തിന് ഇത് സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിയാണ്. ഇന്ധനവിലക്കയറ്റത്തിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനങ്ങളെ കൊള്ള ചെയ്യുന്ന ബി ജെ പി സര്‍ക്കാര്‍ മലയാളികളെ പട്ടിണിക്കിടാനാണ് ശ്രമിക്കുന്നതെന്ന് എം വി ജയരാജൻ വിമർശിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം
വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലാണെന്നാണ് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള നായണപ്പെരുപ്പ നിരക്ക് വ്യക്തമാക്കുന്നത്. കേരളത്തില്‍ 5.08 ശതമാനമാണ്. ദേശീയ നിരക്കാകട്ടെ 7.79 ശതമാനം. ഉപഭോഗ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ വിലക്കയറ്റം ഉണ്ടാവേണ്ടത്. എന്നാല്‍ ഏറ്റവും കുറവും കേരളത്തിലും, ഏറ്റവും കൂടുതല്‍ ബംഗളിലും, മധ്യപ്രദേശിലും, ഡല്‍ഹിയിലുമാണ്.
അതിന് കാരണം വില പിടിച്ചു നിര്‍ത്താന്‍ മാവേലി സ്റ്റോറുകലും, നീതി സ്റ്റോറുകളും വിപണിയില്‍ ഇടപെടുന്നത് കൊണ്ടണ്. കഴിഞ്ഞ 2 വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ 9702 കോടി രൂപയാണ് സബ്സിഡി ഇനത്തില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനടക്കം നല്‍കിയത്. ഇതില്‍ 1444 കോടി രൂപ എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് കൂടിയ വിലക്ക് ഭക്ഷ്യധാന്യം നല്‍കി കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ വേണ്ടി ചെലവഴിച്ചതാണ്.
ഗോതമ്പിന്‍റെ വില വര്‍ദ്ധിപ്പിക്കുകയും, സംസ്ഥാനത്തിനുള്ള വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്തതോടെ 50 ലക്ഷം കാര്‍ഡുള്ള കുടുംബങ്ങള്‍ക്ക് ഗോതമ്പും, ആട്ടയും റേഷന്‍കടകളിലുടെ വിതരണം ചെയ്യാന്‍ കഴിയാതെ വരും. കേന്ദ്രം ഭക്ഷ്യഭദ്രത നിയമം നടപ്പാക്കിയപ്പോള്‍ 1.54 കോടി ജനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രം ഭക്ഷ്യധാന്യം നല്‍കുന്നത്. അതായത് 30 ലക്ഷം കാര്‍ഡുടമള്‍ക്ക് മാത്രം ചുരുക്കത്തില്‍ കൂടിയ വിലക്ക് സംസ്ഥാനം ഭക്ഷ്യധാന്യം വാങ്ങാമെന്ന് കേന്ദ്രത്തോട് പറഞ്ഞാലും അവര്‍ ഇനി തരികയില്ലെന്ന് അര്‍ത്ഥം. ഇന്ധനവിലക്കയറ്റത്തിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനങ്ങളെ കൊള്ള ചെയ്യുന്ന ബി.ജെ.പി സര്‍ക്കാര്‍ മലയാളികളെ പട്ടിണിക്കിടാനാണ് ശ്രമിക്കുന്നത്. ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണം.