കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിരിച്ചുവിട്ട നടപടി അംഗീകരിക്കില്ലെന്ന് ഐഎന്‍എല്‍ ജില്ലാ കമ്മിറ്റി; സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി

Google Oneindia Malayalam News

കൊച്ചി: സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ട ഐഎന്‍എല്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തോട് യോജിക്കില്ലെന്ന് കൊല്ലം ജില്ലാ കമ്മിറ്റി. നടപടി അംഗീകരിക്കില്ലെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. പാര്‍ട്ടിയെ കെട്ടിപ്പടുത്ത നേതാക്കളെയും പ്രവര്‍ത്തകരെയും തള്ളിക്കളയുകയാണ് ദേശീയ നേതൃത്വം ചെയ്തത്. ഇടക്കാലത്ത് പാര്‍ട്ടിയില്‍ എത്തുകയും പദവികള്‍ കൈയ്യടുക്കുകയും ചെയ്തവരുടെ വാക്കുകള്‍ കേട്ടാണ് പുതിയ തീരുമാനം. പാര്‍ട്ടിയെ ഒന്നിച്ചു കൊണ്ടുപോകാന്‍ മധ്യസ്ഥരുടെ സാന്നുധ്യത്തില്‍ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. ആ തീരുമാനങ്ങള്‍ ലംഘിക്കപ്പെടുകയാണ് ചെയ്തത്. തമിഴ്‌നാട്ടില്‍ സംഭവിച്ച പോലെ കേരളത്തിലും പാര്‍ട്ടിയെ ചിന്നഭിന്നമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സാമുദായിക രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ചിലരുടെ താല്‍പ്പര്യങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണോ എന്ന് സംശയിക്കുന്നതായും കൊല്ലം ജില്ലാ കമ്മിറ്റി പ്രതികരിച്ചു.

i

അതേസമയം, ദേശീയ നേതൃത്വം എടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എംഎം സുലൈമാന്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്- പാര്‍ട്ടിയില്‍ ആഭ്യന്തര അച്ചടക്കം ഉറപ്പാക്കുന്നതിനും വിഭാഗീയത അവസാനിപ്പിക്കുന്നതിനുമായി സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ച് വിട്ട നടപടിയും പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിന് മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ ആരംഭിക്കുവാനുമുള്ള ദേശീയ സമിതി തീരുമാനം സ്വാഗതം ചെയ്യുന്നു. ധീരമായ നടപടിയാണിത്. ഇടതുപക്ഷ വിരുദ്ധ ശക്തികളുടെ പ്രേരണയും പ്രോത്സാഹനവും സ്വീകരിച്ച് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനും പാര്‍ട്ടിക്കുമെതിരെ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നിഴല്‍ യുദ്ധം നടത്തിവരുന്നവരാണ് പാര്‍ട്ടി ദേശീയ സമിതി തീരുമാനത്തെ തള്ളിപറഞിരിക്കുന്നത്.

പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടെന്ന് വരുത്തി ഇടതുപക്ഷ മുന്നണിയില്‍ നിന്ന് ഐ.എന്‍.എല്ലിനെ പുറത്ത് ചാടിക്കാനും ഇടതുപക്ഷം ന്യൂനപക്ഷ വിരുദ്ധമാണെന്ന് പ്രചാരണം കൊഴിപ്പിക്കാനും ലക്ഷ്യമിട്ടാണ് പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ഒരു വിഭാഗം ദേശീയ നേതൃത്വത്തെ വിമര്‍ശിക്കുന്നത്. സംഘ്പരിവാര്‍ ഫാഷിസം മതന്യൂനപക്ഷങ്ങളെയും ഇടതുപക്ഷത്തെയും ഒരുമിച്ച് വേട്ടയാടാനുറച്ച് നീങ്ങുന്ന ഘട്ടത്തില്‍ ബോധപൂര്‍വ്വം വിഭാഗീയത സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

2024ല്‍ സുരേഷ് ഗോപി തൃശൂര്‍ പിടിക്കും? മണ്ഡലത്തില്‍ നിറഞ്ഞ് പ്രവര്‍ത്തനം, പ്രതാപനെ ട്രോളി ബിജെപി2024ല്‍ സുരേഷ് ഗോപി തൃശൂര്‍ പിടിക്കും? മണ്ഡലത്തില്‍ നിറഞ്ഞ് പ്രവര്‍ത്തനം, പ്രതാപനെ ട്രോളി ബിജെപി

സംസ്ഥാന സമിതി പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാകില്ലെന്ന് എപി അബ്ദുല്‍ വഹാബ് പ്രതികരിച്ചു. കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരെ വഹാബും കൂട്ടരും കണ്ടു. ഐഎന്‍എല്‍ കേരള ഘടകമായി തുടരുമെന്ന് വഹാബ് പ്രതികരിച്ചു. സംസ്ഥാന കമ്മിറ്റി വൈകാതെ വിളിച്ചുചേര്‍ക്കും. കൂടുതല്‍ പ്രവര്‍ത്തകര്‍ ഞങ്ങള്‍ക്കൊപ്പമാണ്. ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. നേരത്തെ തര്‍ക്കം രൂക്ഷമായ വേളയില്‍ കാന്തപുരം ഉസ്താദാണ് മധ്യസ്ഥത വഹിച്ചത്. അഞ്ച് കാര്യങ്ങളില്‍ അദ്ദേഹം ഇരുവിഭാഗത്തിന്റെയും ഉറപ്പ് വാങ്ങിയിരുന്നു. എന്നാല്‍ ഘട്ടങ്ങളായി എല്ലാം ലംഘിക്കപ്പെട്ടു. സംസ്ഥാന പ്രസിഡന്റായ ഞാന്‍ പോലും അറിയാതെ സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ടിരിക്കുകയാണെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു.

Recommended Video

cmsvideo
തലവേദനയായി മല കയറ്റം, ഇനി മല കയറിയാല്‍ കേസ് | Oneindia Malayalam

English summary
INL Kollam District Committee Rejected National Leaders Decision; State Secretary Welcome
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X