ഐഎന്‍എല്‍ പിളര്‍ന്നു?: ഇസി മുഹമ്മദിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടിക്ക് പുറത്തേക്ക്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ വിജയിച്ചതോടെ വലിയ ആവേശത്തിലായിരുന്നു ഐഎന്‍എല്‍. ഇതിന് മുമ്പ് 2006 ല്‍ മാത്രമായിരുന്ന നിയമസഭയിലേക്ക് ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി വിജയിച്ചത്. അന്നും കോഴിക്കോട് സൗത്തില്‍ നിന്ന് തന്നെയായിരുന്നു വിജയം. ആദ്യ തവണ സര്‍ക്കാറില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇത്തവണ ആദ്യമായി ഐഎന്‍എല്ലിന് മന്ത്രിസഭയിലേക്ക് ക്ഷണി ലഭിച്ചു.
ഇതോടെ പ്രവര്‍ത്തകര്‍ അടക്കം ഒന്നടങ്കം വലിയ ആത്മവിശ്വാസത്തിലായി. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് അടക്കം മന്ത്രിപദവി ഗുണകരമാവുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ പാര്‍ട്ടിയിപ്പോള്‍ ഒരു പിളര്‍പ്പിന്‍റെ വക്കില്‍ എത്തി നില്‍ക്കുകയാണ്.
"ഫാദർ സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്"; പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ- ചിത്രങ്ങൾ
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ ചില രീതികളെ ചൊല്ലിയായിരുന്നു ഐഎന്‍എല്ലില്‍ ആദ്യമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായത്. പാര്‍ട്ടിയില്‍ ആലോചിക്കാതെ പേഴ്സണല്‍ സ്റ്റാഫിന്‍റെ നിയമത്തിലടക്കം മന്ത്രി സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂരും പ്രസിഡണ്ടും തമ്മിൽ യോഗത്തിൽ ഇതേ ചൊല്ലി വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായി.

ഇതിന് പിന്നാലെയാണ് പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ട് കോഴ ആരോപണവും ഉയര്‍ന്ന് വരുന്നത്. പിഎസ്‍സി അംഗപദവി നല്‍കാന്‍ പാര്‍ട്ടി 40 ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദ് ആരോപിച്ചത്. 40 ലക്ഷം രൂപ കോഴയുറപ്പിച്ച് എൽഡിഎഫ് സർക്കാർ പാർട്ടിക്ക് അനുവദിച്ച് നൽകിയ പിഎസ്‍സി അംഗത്വം വില്‍ക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെ ഇദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തു. എന്നാല്‍ ആരോപണത്തില്‍ നിന്നും പിന്നോട്ട് പോവാന്‍ ഇസി മുഹമ്മദ് കോയ തയ്യാറായില്ല. മാത്രവുമല്ല ഇസി മുഹമ്മദും സംഘവും ഐഎന്‍എല്ലിനെ പിളര്‍ത്തി പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഐഎന്‍എല്‍ പിളര്‍ത്തി കുന്ദമംഗലം എംഎല്‍എ പിടിഎ റഹീമിന്‍റെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സില്‍ ലയിക്കാനാണ് ഇ.സി മുഹമ്മദിന്റെയും സംഘത്തിന്റെയും തീരുമാനം. വന്‍ അംഗീകാരത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തിയത്. എന്നാല്‍ സര്‍ക്കാറിന്‍റെ സല്‍പ്പേരിന് ഐഎന്‍എല്‍ കളങ്കമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക തിരിമറികളെക്കുറിച്ച് അഹമ്മദ് ദേവര്‍കോവില്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ പ്രസിഡന്റും സെക്രട്ടറിയും രണ്ട് തട്ടിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം പിടിഎ റഹീം വിഭാഗം പാര്‍ട്ടി വിടുന്നതിന് തടസ്സമൊന്നും ഇല്ലെന്നാണ് ഐഎന്‍എല്‍ നേതൃത്വം അറിയിക്കുന്നത്.

2019 മാർച്ചിൽ പിടിഎ റഹീം ഒഴികേയുള്ള നാഷനൽ സെക്കുലർ കോൺഫറൻസ് (എൻഎസ്‌സി) ഐഎൻഎല്ലിൽ ലയിച്ചിരുന്നു. ലയന ധാരണ അനുസരിച്ച് മൂന്നു സംസ്ഥാന ഭാരവാഹിത്വവും മൂന്ന് സെക്രട്ടേറിയറ്റ് സ്ഥാനവും പിടിഎ റഹീമിന്‍റെ പാര്‍ട്ടിയാ എൻഎസ്‌സിയിൽനിന്ന് വന്നവർക്കു നൽകുകയും ചെയ്തു. എന്നാല്‍ തുടക്കം മുതല്‍ തന്നെ പുതുതായി വന്നവര്‍ പാര്‍ട്ടിയില്‍ കടുത്ത അസംതൃപ്തിയിലായിരുന്നു.

അതേസമയം, പൈസ വാങ്ങി പി എസ് സി അംഗത്വം വിറ്റുവെന്ന ആരോപണം വ്യാജമാണെന്നാണ് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്‍റ് എപി അബ്ദുള്‍ വഹാബ് വ്യക്തമാക്കിയത്. അത്തരത്തില്‍ യാതൊരു സംഭവും പാര്‍ട്ടിയില്‍ നടന്നിട്ടില്ല. ഒരു ഭരണഘടനാ സ്ഥാപനമായ പി എസ് സിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് തെറ്റായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുമുന്നണിക്കും സര്‍ക്കാരിനും നാണക്കേട് ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തനമുണ്ടാവരുതെന്ന താക്കീതുമായി സിപിഎം രംഗത്ത് എത്തിയിട്ടുണ്ട്. വിവാദങ്ങളിൽ നേതാക്കള്‍ പരസ്യ പ്രതികരണം നടത്തരുതെന്ന കര്‍ശന നിര്‍ദേശമാണ് സിപിഎം നല്‍കിയത്. സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും ഐഎന്‍എല്‍ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സിപിഎമ്മിന്റെ മുന്നറിയിപ്പ്.
മഞ്ജു വാര്യരുടെ കിടിലൻ ഫൊട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications