• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭാവനയുടെ വിവാഹത്തിൽ ശ്രദ്ധേയമായി ചിലരുടെ അസാന്നിദ്ധ്യം.. ആ പ്രമുഖരെ ക്ഷണിക്കാതെ ഒഴിവാക്കി ഭാവന

 • By Desk
cmsvideo
  ഭാവന ചില പ്രമുഖരെ മനപൂർവം വിളിക്കാതിരുന്നതോ?? | Oneindia Malayalam

  തൃശൂര്‍: ആഘോഷപൂര്‍വ്വമായാണ് നടി ഭാവനയുടെ വിവാഹം തിങ്കളാഴ്ച നടന്നത്. പ്രമുഖ സിനിമാപ്രവര്‍ത്തകരെല്ലാം പങ്കെടുത്ത വിവാഹവും വിരുന്നു അക്ഷരാര്‍ത്ഥത്തില്‍ താരനിബിഢമായിരുന്നു. മഞ്ജു വാര്യരും രമ്യാ നമ്പീശനും അടക്കമുള്ള ഭാവനയുടെ ഉറ്റസുഹൃത്തുക്കള്‍ വിവാഹച്ചടങ്ങ് മുതല്‍ വൈകിട്ടുള്ള വിരുന്നില്‍ വരെ നിറസാന്നിദ്ധ്യമായിരുന്നു. മമ്മൂട്ടിയും പൃഥ്വിരാജും അടക്കമുള്ളവരെത്തിയത് ആഘോഷത്തിന് മാറ്റ് കൂട്ടി. തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരമായ ഭാവനയുടെ വിവാഹത്തില്‍ ചിലരുടെ അസാന്നിദ്ധ്യവും ശ്രദ്ധേയമായിരുന്നു. പല പ്രമുഖ താരങ്ങള്‍ക്കും വിവാഹത്തിന് ക്ഷണമുണ്ടായിരുന്നില്ല.

  നടിയുടെ ദൃശ്യങ്ങളുള്ള മൊബൈൽ ദിലീപിന്റെ കയ്യിൽ? വിദേശയാത്ര സ്ത്രീശബ്ദം പരിശോധിക്കാനെന്ന്!

  ആഘോഷമായി വിവാഹം

  ആഘോഷമായി വിവാഹം

  തിങ്കളാഴ്ച രാവിലെ 9.30തോടുകൂടിയായിരുന്നു ഭാവനയുടേയും കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്റെയും വിവാഹം. അഞ്ച് വര്‍ഷത്തിലധികം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്. ഭാവനയുടെ വിവാഹം സംബന്ധിച്ച് നിലനിന്നിരുന്ന നിരവധി അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ അന്ത്യമായത്.

  കെട്ടുകഥകൾക്ക് മറുപടി

  കെട്ടുകഥകൾക്ക് മറുപടി

  ഭാവനയുടെ വിവാഹം നീട്ടിവെച്ചുവെന്നും വരന്‍ പിന്മാറിയെന്നും അടക്കം സോഷ്യല്‍ മീഡിയയില്‍ പരക്കാത്ത കഥകളില്ല. ഇത്തരം കെട്ടുകഥകള്‍ക്കുള്ള മറുപടി കൂടിയായി മാറി ഈ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. മഞ്ജു വാര്യര്‍ വിവാഹ ദിവസം മുഴുവന്‍ ഭാവനയ്‌ക്കൊപ്പമുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.

  ആഘോഷമാക്കി സുഹൃത്തുക്കൾ

  ആഘോഷമാക്കി സുഹൃത്തുക്കൾ

  മാത്രമല്ല ഭാവനയുടെ സിനിമയിലെ മറ്റ് ഉറ്റസുഹൃത്തുക്കളായ രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, ശില്‍പ ബാല, മൃദുല, ശ്രിത ശിവദാസ്, ഷെഫ്‌ന എന്നിവരും തുടക്കം മുതല്‍ വൈകിട്ടത്തെ വിരുന്ന് വരെ ഒപ്പമുണ്ടായിരുന്നു. തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായുള്ള വിവാഹ സല്‍ക്കാരം.

  ആശംസകളുമായി മമ്മൂട്ടി

  ആശംസകളുമായി മമ്മൂട്ടി

  ഭാവനയ്ക്കും നവീനും ആശംസ അറിയിക്കാന്‍ സിനിമാക്കാരുടെ ഒഴുക്ക് തന്നെയായിരുന്നു. എന്നാല്‍ മലയാളത്തിലെ പ്രമുഖരായ പലരും ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നില്ല. മെഗാസ്റ്റാര്‍ മമ്മൂട്ടി ചടങ്ങിനെത്തി ഭാവനയെ അനുഗ്രഹിച്ച് മടങ്ങി. നിര്‍മ്മാതാവ് ആന്റോ ജോസഫിന് ഒപ്പമായിരുന്നു മമ്മൂട്ടിയുടെ വരവ്.

  പൃഥ്വിയും ഭാര്യയുമെത്തി

  പൃഥ്വിയും ഭാര്യയുമെത്തി

  സൂപ്പര്‍താരം പൃഥ്വിരാജും ഭാര്യ സുപ്രിയയും വിവാഹ വിരുന്നില്‍ പങ്കെടുക്കുകയുണ്ടായി. എന്നാല്‍ ഭാവനയ്‌ക്കൊപ്പം ഒന്നിലധികം സിനിമകളില്‍ നായകവേഷം വരെ ചെയ്തിട്ടുള്ള മോഹന്‍ലാല്‍ വിരുന്നിന് എത്തിയിരുന്നില്ല. ക്ഷണമുണ്ടായിരുന്നുവെങ്കിലും മോഹന്‍ലാലിന് എത്താന്‍ സാധിച്ചില്ല. വിരുന്നിന് ക്ഷണം പോലും കിട്ടാതെ പോയ പ്രമുഖരുമുണ്ട്.

  ക്ഷണമില്ലാതെ അമ്മ ഭാരവാഹികൾ

  ക്ഷണമില്ലാതെ അമ്മ ഭാരവാഹികൾ

  അമ്മ ഭാരവാഹികളില്‍ മമ്മൂട്ടിക്കൊഴികെ മറ്റാര്‍ക്കും ക്ഷണം ഉണ്ടായിരുന്നില്ല എന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമ്മ പ്രസിഡണ്ട് ഇന്നസെന്റ്, സെക്രട്ടറി ഇടവേള ബാബു എന്നിവരെ വിവാഹത്തിനോ വിരുന്നിനോ ക്ഷണിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ ഇവരാരും തന്നെ ചടങ്ങില്‍ പങ്കെടുത്തതുമില്ല.

  ക്ഷണിച്ചില്ലെങ്കിലും സിദ്ദിഖ് എത്തി

  ക്ഷണിച്ചില്ലെങ്കിലും സിദ്ദിഖ് എത്തി

  അതേസമയം അമ്മ ഭാരവാഹിയായ നടന്‍ സിദ്ദിഖ് വിവാഹത്തിന് എത്തുകയും ഭാവനയ്ക്ക് ആശംസ അറിയിക്കുകയും ചെയ്തു. സിദ്ദിഖിന് ക്ഷണം ഉണ്ടായിരുന്നില്ല എന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്കിലും സിദ്ദിഖ് രാവിലെ ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ വിവാഹച്ചടങ്ങിന് എത്തി. തന്റെ കുഞ്ഞനിയത്തിക്ക് വിവാഹ ആശംസകളെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

  പ്രമുഖരുടെ നീണ്ട നിര

  പ്രമുഖരുടെ നീണ്ട നിര

  മലയാള സിനിമയിലെ മുന്‍നിരക്കാരും പിന്‍നിരക്കാരുമായി നിരവധി പേരാണ് ഭാവനയുടെ വിവാഹ വിരുന്നിന് എത്തിയത്. ആഷിഖ് അബു, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, ജയറാം, പാര്‍വ്വതി, കാളിദാസന്‍, സംയുക്താ വര്‍മ്മ, ബിജു മേനോന്‍, ജയസൂര്യ, കലാഭവന്‍ ഷാജു, മനോജ് കെ ജയന്‍, അനൂപ് മേനോന്‍, ബൈജു കൊട്ടാരക്കര, ലിബര്‍ട്ടി ബഷീര്‍ അങ്ങനെ പോകുന്നു പ്രമുഖരുടെ നിര.

  വീട്ടിലെത്തി നെടുമുടി വേണു

  വീട്ടിലെത്തി നെടുമുടി വേണു

  വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ലെങ്കിലും മുതിര്‍ന്ന നടന്‍ നെടുമുടി വേണു നേരത്തെ ഭാവനയുടെ വീട്ടിലെത്തി ആശംസ അറിയിച്ചിരുന്നു. വിരുന്നിനെത്തിയ പ്രമുഖരുടെ നിര തീര്‍ന്നില്ല.. നവ്യനായര്‍, ഭാഗ്യലക്ഷ്മി, ഭാമ, രചന നാരായണന്‍ കുട്ടി, ഷംന കാസിം, ലെന, മിയ, ആര്യ, ലക്ഷ്മി പ്രിയ, ശരണ്യ, കെപിഎസി ലളിത, കമല്‍, സിബി മലയില്‍ എന്നിവരും ചടങ്ങിനെത്തി.

  ആശംസ അറിയിച്ച് സിദ്ദിഖ്

  സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  വൈറലായി മെഹന്ദി

  വൈറലായി മെഹന്ദി

  രമ്യ നമ്പീശൻ അടക്കമുള്ളവർ വിവാഹത്തിന്റെ മെഹന്ദി ചടങ്ങുകൾ മുതൽ ആഘോഷം തുടങ്ങിയിരുന്നു. ഈ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. നടിമാരായ രമ്യ നമ്പീശൻ, മൃദുല, ശ്രിത, ഗായിക സയനോര ഫിലിപ്പ് എന്നിവരടക്കമുളളവരാണ് മെഹന്ദി ചടങ്ങിൽ പങ്കെടുത്തത്. മഞ്ഞ ഗൌണിൽ അതിസുന്ദരിയായിട്ടായിരുന്നു മെഹന്ദിയിൽ ഭാവന പ്രത്യക്ഷപ്പെട്ടത്.

  ആശംസ നേർന്ന് പ്രിയങ്ക

  ആശംസ നേർന്ന് പ്രിയങ്ക

  അതിനിടെ ഭാവനയുടെ വിവാഹത്തിന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ആശംസയറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഭാവനയെ ധീരയെന്ന് വിശേഷിപ്പിച്ച പ്രിയങ്ക താൻ ഭാവനയുടെ ആരാധികയാണ് എന്നും വിവാഹത്തിന് എല്ലാവിധ ആശംസകളും നേരുന്നതായുമാണ് വീഡിയോയിൽ പറഞ്ഞത്.

  വർഷങ്ങൾ നീണ്ട പ്രണയം

  വർഷങ്ങൾ നീണ്ട പ്രണയം

  ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഭാവനയും കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും തമ്മില്‍ 5 വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹ നിശ്ചയം. തൃശൂരിലെ വീട്ടില്‍ തികച്ചും സ്വകാര്യമായിട്ടായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഇരുവരുടേയും വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം ചടങ്ങില്‍ പങ്കെടുത്തു.

  വൈകാൻ പല കാരണങ്ങൾ

  വൈകാൻ പല കാരണങ്ങൾ

  2012ല്‍ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. റോമിയോ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു. അതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാവുന്നത്. നവീന്റെ അമ്മയും അടുത്തിടെ മരിച്ചത് വിവാഹ തീരുമാനം വൈകാന്‍ കാരണമായി.ഇരുവീട്ടുകാരുടേയും അനുഗ്രഹത്തോടെയാണ് കന്നട രീതിയിൽ ഇരുവരുടേയും വിവാഹം നടന്നത്.

  English summary
  Innocent and AMMA executive members are not invites to Bhavana's wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X