അമ്മയിൽ പുരുഷാധിപത്യമോ? ആര് പറഞ്ഞു, ഒരു മിടുക്കി വന്നാൽ ഇന്നസെന്റ് അപ്പോൾ ഒഴിയും കസേര!!!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: താര സംഘടനയായ അമ്മയിൽ ഏതെങ്കിലും മിടുക്കത്തി സജീവമായി രംഗത്ത് വരികയാണെങ്കില്‍ തന്റെ സ്ഥാനം അവരുടെ തലയില്‍ കെട്ടിവെച്ച് പോകുമെന്ന് ഇന്നസെന്റ്. അമ്മയിൽ പുരുഷാധിപത്യമുണ്ടെന്ന ആരോപണങ്ങളിൽ മറുപടി പറയുകയായിരുന്നു അമ്മ പ്രസിഡന്റ് ഇന്നസെന്റ്. സിനിമാരംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയെ സ്വാഗതം ചെയ്യാനും ഇന്നസെന്റ് മറന്നില്ല.

മറ്റെല്ലാ രംഗത്തെയും പോലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പറയാനും പരിഹരിക്കാനും ഒരു കൂട്ടായ്മ നല്ലതാണെന്നും അതിന് എല്ലാവിധ സഹായങ്ങളും അമ്മ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരുടെയും പക്ഷം ചേരാന്‍ അമ്മ തയ്യാറല്ല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അമ്മയില്‍ വിഭാഗീയതയുണ്ടെന്ന തരത്തില്‍ ഉയരുന്ന പ്രചരണം ശരിയല്ല. അംഗങ്ങള്‍ തമ്മിലുളള വ്യക്തിപരമായ തര്‍ക്കത്തില്‍ അമ്മ ഇടപെടില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. ഇരുവരും അമ്മയുടെ സജീവപ്രവർത്തകരാണെന്നും അദ്ദേഹം വ്യക്തമാക്കി.

innocent

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ ഇന്നത്തെ ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യുകയുളളുവെന്ന് പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. അതേസമയം നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ട് മീറ്റിങ്ങിൽ ചർച്ച ഉയർന്നിരുന്നെന്ന് ഇടവേള ബാബു പ്രതികരിച്ചിരുന്നു. എക്‌സിക്യൂട്ടീവിലെ രണ്ടു വനിതാ പ്രതിനിധികളില്‍ ഒരാള്‍ ഇന്നലെ പങ്കെടുത്തില്ലായിരുന്നു. ഇന്നുനടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ കൂടുതല്‍ ചര്‍ച്ച നടക്കുമെന്നും ഉച്ചയ്ക്ക്‌ശേഷം ഔദ്യോഗികമായി വിവരങ്ങള്‍ അറിയിക്കാമെന്നുമാണ് ഇടവേള ബാബു അറിയിച്ചത്.

English summary
Innocent's comments about Women in Cinema Collective
Please Wait while comments are loading...