'കേരള തീരത്ത് പുതിയ സൂര്യോദയം': വിക്രാന്ത് ഓരോ ഇന്ത്യക്കാരന്റേയും അഭിമാനമെന്നും നരേന്ദ്ര മോദി
കൊച്ചി: ഇന്ത്യയുടെ പ്രതിരോധ മേഖലയെ സ്വയം പര്യാപ്തമാക്കുന്നതിൽ സർക്കാരിന്റെ ഊന്നൽ നൽകുന്നതിന്റെ ഉദാഹരണമാണ് ഐ എൻ എസ് വിക്രാന്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ സൂര്യോദയത്തിന് രാജ്യം സാക്ഷിയാവുകയാണ്. ശക്തമായ രാജ്യത്തിന്റെ ചിത്രമാണിത്. ഐ ഐന്‍ എസ് വിക്രാന്ത് സമുദ്ര മേഖലയിലെ വെല്ലുവിളികള്‍ക്കുള്ള രാജ്യത്തിന്റെ ഉത്തരമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ ഐ എന്‍ എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
"കേരളത്തിന്റെ കടൽത്തീരത്ത് നിന്ന് ഓരോ ഇന്ത്യക്കാരനും ഇന്ന് ഒരു പുതിയ ഭാവിയുടെ സൂര്യോദയത്തിന് സാക്ഷിയാകുകയാണ്. ഐഎൻഎസ് വിക്രാന്തിലെ ഈ ചടങ്ങ് ആഗോള ചക്രവാളത്തിൽ ഇന്ത്യയുടെ മനോവീര്യം ശക്തിപ്പെടുത്തുന്നതിനുള്ള ആഹ്വാനമാണ്, "മോദി പറഞ്ഞു. "വിക്രാന്ത് വലുതും ഗംഭീരവുമാണ്, വിക്രാന്ത് സ്പഷ്ടമാണ്, വിക്രാന്ത് സവിശേഷമാണ്. വിക്രാന്ത് വെറുമൊരു യുദ്ധക്കപ്പൽ മാത്രമല്ല, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനത്തിന്റെയും പ്രതിഭയുടെയും സ്വാധീനത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണ്," മോദി അഭിപ്രായപ്പെട്ടു.

വെല്ലുവിളികൾ വലുതും തടസ്സങ്ങൾ പലതും ആണെങ്കിൽ അതിനുള്ള ഉത്തരമാണ് ഐ എൻ എസ് വിക്രാന്ത്. ഇത് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. ഐ എൻ എസ് വിക്രാന്ത് വെറുമൊരു യുദ്ധ യന്ത്രം മാത്രമല്ല, ഇന്ത്യയുടെ കഴിവിന്റെയും ആത്മവിശ്വാസത്തിന്റേയും തെളിവാണ്. അതുകൊണ്ട് തന്നെ ഇത് ഏറെ സിവശേഷവുമാണെന്നും മോദി വ്യക്തമാക്കി.
ഇത് ഡെയിഞ്ചർ ഡെയ്സിയുടെ ഓണം സ്പെഷ്യല്‍ ചിത്രങ്ങള്‍: കൂട്ടിന് റിയാസും, വൈറല്‍ ചിത്രങ്ങള്‍

ഐ എന്‍ എസ് വിക്രാന്ത് ഒരു ഫ്ലോട്ടിംഗ് എയർഫീൽഡും, ഒരു ഫ്ലോട്ടിംഗ് ടൗണുമാണ്. അതിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ നിന്ന് 5000 വീടുകളിൽ പ്രകാശം എത്തിക്കാന്‍ സാധിക്കും. ആധുനിക എഞ്ചിനീയറിംഗിന്റെ അത്ഭുതമാണ് ഈ നിർമ്മിതി. ഇതില്‍ ഉപയോഗിക്കുന്ന കേബിളുകളുടെ നീളം കൊച്ചിയിൽ നിന്ന് കാശിയിലേക്ക് വരെ എത്തും. ഇത് ഇന്ത്യൻ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഐ എൻ എസ് വിക്രാന്ത് നിർമ്മാണത്തിൽ പഞ്ച് പ്രാണിന്റെ ഊർജ്ജം നമുക്ക് കാണാൻ കഴിയും. നേരത്തെ, വികസിത രാജ്യങ്ങൾക്ക് മാത്രമേ ഐഎൻഎസ് വിക്രാന്ത് പോലുള്ള വിമാനവാഹിനിക്കപ്പലുകൾ നിർമ്മിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോള്‍ ഇന്ത്യയും ആ പട്ടികയിലേക്ക് എത്തി. വിക്രാന്ത് ആത്മനിർഭർ ഭാരതത്തിന്റെ പ്രതീകമാണ്. ഐഎൻഎസ് വിക്രാന്തിൽ ഉപയോഗിക്കുന്ന ഓരോ ഭാഗത്തിനും അതിന്റേതായ ഒരു ചരിത്രമുണ്ട്. ഇത് തദ്ദേശീയമായ സാധ്യതകളുടെയും തദ്ദേശീയ വിഭവങ്ങളുടെയും തദ്ദേശീയ കഴിവുകളുടെയും പ്രതീകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
13300 കോടിയുടെ ആസ്തിയുള്ള പ്രസാദ് മുതല്‍ സിന്ധ്യവരെ: ഇന്ത്യയിലെ കോടീശ്വരന്മാരായ രാഷ്ട്രീയക്കാർ

മൗര്യന്മാർ മുതൽ ഗുപ്തർ വരെ ഇന്ത്യയുടെ നാവിക ശക്തി ചരിത്ര കാലത്ത് പോലും പ്രസിദ്ധമാണ്. ഛത്രപതി ശിവാജി മഹാരാജ് ശ്രദ്ധേയമായ ഒരു നാവികസേന നിർമ്മിച്ചു. കൊളോണിയൽ കാലഘട്ടത്തിൽ നഷ്ടപ്പെട്ട ഊർജത്തെ ഇന്ത്യ ഈ ആസാദി കാ അമൃത് മഹോത്സവത്തിൽ പുനരുജ്ജീവിപ്പിക്കുകയാണ്. ഇന്ന് നമ്മൾ പുതിയ ചരിത്രം രചിക്കുകയും നമ്മുടെ കൊളോണിയൽ ഭൂതകാലത്തെ വിട്ടയക്കുകയും ചെയ്തു. പുതിയ നാവിക സേന പതാക ഛത്രപതി ശിവാജി മഹാരാജിന്റെ വീര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് പ്രധാനമന്ത്രി പറഞ്ഞു.

ഐഎൻഎസ് വിക്രാന്ത് നമ്മുടെ നാരീശക്തിയുടെ ശക്തിയും ഉപയോഗിക്കും. കടലിന് പരിമിതിയില്ലാത്ത രീതിയിൽ നമ്മുടെ സ്ത്രീകൾക്കും നിയന്ത്രണങ്ങളുണ്ടാകില്ല. നമ്മുടെ പുതിയ ഇന്ത്യയിൽ, സ്ത്രീകൾക്കുള്ള എല്ലാ ചങ്ങലകളും നമ്മള് തകർത്തു. ആദ്യമായി ഇന്ത്യൻ നാവികസേന സ്ത്രീകൾക്കായി എല്ലാ മേഖലകളും തുറന്നുകൊടുത്തു. നാരീ ശക്തി ഇനി നമ്മുടെ സായുധ സേനയുടെ ശക്തി രൂപപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു

നാവിക സേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ നാവിക സേനയിലെ മറ്റ് പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. ദേശീയ അന്തർദേശീയ തലത്തിലുള്ള പ്രതിസന്ധികളിൽ ആദ്യ പ്രതികരണം എന്ന നിലയിൽ ഇന്ത്യൻ നാവികസേന എപ്പോഴും സജ്ജമാണെന്നായിരുന്നു രാജ്നാഥ് സിങ് വ്യക്തമാക്കിയത്. ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതോടെ ഇന്ത്യൻ നാവികസേനയുടെ ശേഷി കൂടുതൽ ശക്തിപ്പെടുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
-
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ












Click it and Unblock the Notifications